x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ ഗ്രി​ഗോ​റി​യോ​സ് പൊ​തുസ​മൂ​ഹം ആ​ദ​ര​വോ​ടെ ക​ണ്ട ശ്രേ​ഷ്ഠ വ്യ​ക്തി​ത്വം: ആഭ്യന്തരമ​ന്ത്രി

വെബ് ഡെസ്ക്
Published: October 26, 2026 11:50 PM IST | Updated: October 26, 2026 11:50 PM IST

എം​സി​എ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​മി​തി സം​ഘ​ടി​പ്പി​ച്ച ആ​ർ​ച്ച്ബി​ഷ​പ് ബെ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്

ക​റ്റാ​നം: പൊ​തു​സ​മൂ​ഹം ഒ​ന്ന​ട​ങ്കം ആ​ദ​ര​വോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യും നോ​ക്കി​ക്ക​ണ്ടി​രു​ന്ന കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ ശ്രേ​ഷ്ഠ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ് ബെ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സെന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എം​സി​എ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​മി​തി ക​റ്റാ​നം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭാ​ഗ്യ​സ്‌​മ​ര​ണാ​ർ​ഹ​നാ​യ ആ​ർ​ച്ച്ബി​ഷ​പ് ബെ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാസ​ഭ​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന അ​ദ്ദേ​ഹം സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് മാ​ത്ര​മ​ല്ല, ദ​രി​ദ്ര​രു​ടെ​യും പാ​ർ​ശ്വ​വ​ത്കരി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നും പു​രോ​ഗ​തി​ക്കും വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മ​ഹാ​നാ​യി​രു​ന്നെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ല​ഹ​രി​വി​രു​ദ്ധ ക്യാ​മ്പ​യി​ന്‍റെ ര​ണ്ടാ​ഘ​ട്ട ഉ​ദ്ഘാ​ട​ന​വും ആ​ഭ്യ​ന്ത​ര​മ​ന്ത്രി നി​ർ​വ​ഹി​ച്ചു. എം​സി​എ ഭ​ദ്രാ​സ​ന പ്ര​സി​ഡന്‍റ് അ​ഡ്വ. അ​നി​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റ​ൽ ഫാ. ​ജോ​ബ് ക​ല്ലു​വി​ള​യി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​ർ​ജ് കോ​ട്ട​പ്പു​റം, എം​സി​എ സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് ഡോ.​എ​സ്.​ആ​ർ. ബൈ​ജു, അ​ഡ്വ. ജോ​ൺ​സ​ൺ ഏബ്ര​ഹാം, ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് പു​ഷ്പ​മ്മ, ഫാ. ​തോ​മ​സ് ചെ​റു​പു​ഷ്പം, ഫാ. ​മാ​ത്യു​സ് കു​ഴി​വി​ള, ര​ഞ്ജ​ൻ ജോ​ർ​ജ്, ഡോ. ​ജോ​ൺ ടി. ​ഏ​ബ്ര​ഹാം, തോ​മ​സ് എം. ​മാ​ത്തു​ണ്ണി, ഷാ​രോ​ൺ ശാ​മു​വേ​ൽ, അ​ല​ക്സ്, ബി​നു കെ. ​ശാ​മു​വേ​ൽ, വി​ല്യം​സ് മ​ത്താ​യി, കോ​ശി പാ​റ​തു​ണ്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up