x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ട​ണ​ക്കാ​ട് സ്കൂ​ളി​ന് മു​ന്നി​ലെ കാ​ന​യി​ൽ അ​പ​ക​ട​ക്കെ​ണി

വെബ് ഡെസ്ക്
Published: October 26, 2026 11:54 PM IST | Updated: October 26, 2026 11:54 PM IST

പ​ട്ട​ണ​ക്കാ​ട് സ്കൂ​ളി​നു മു​ന്നി​ലെ കാ​ന​യി​ലെ അ​പ​ക​ട​ക്കെ​ണി.

തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ൽ കാ​ന​യു​ടെ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ൽ രൂ​പ​പ്പെ​ട്ട വി​ട​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന സ്കൂ​ൾ പ്ര​വേ​ശ​ന​ഭാ​ഗ​ത്താ​ണ് കാ​ന​യു​ടെ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​പ​ക​ട​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​മ്പോ​ഴും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

കാ​ന​യു​ടെ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ലെ വി​ട​വി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ലു​ക​ൾ കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​യി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാറാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ വി​ഷ​യം കൊ​ണ്ടു​വ​ന്ന് അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സ്കൂ​ളി​ന് മു​ന്നി​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഭാ​ഗം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും അ​ധ്യാ​പ​ക​രും പി​ടി​എ, എ​സ്എം​സി ഭാ​ര​വാ​ഹി​ക​ളും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്. ബ​ന്ധ​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ൾ കാ​ന​യി​ലെ വി​ട​വി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട സ്കൂ​ൾ അ​ധി​കൃ​ത​രും ര​ക്ഷാ​ക​ർ​തൃ സം​ഘ​ട​ന​ക​ളും പ്ര​ശ്നം ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തി​നു മു​മ്പ് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് കാ​ന​യു​ടെ സ്ലാ​ബു​ക​ൾ ശ​രി​യാ​ക്കു​ക​യും അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ക​യും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags :

Recent News

Corehub Up