ചേനപ്പാടി ആര്വിജിവി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഓര്‍ഗാനിക് ഗ്രോവറുമായി ബന്ധപ്പെട്ട കൃഷി വിജ്ഞാന അറിവുകള്‍ക്കായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍
പാലാ: കൃഷി അറിവുകള്‍ തേടി വിദ്യാര്‍ഥികള്‍ അഗ്രിമയിൽ. ചേനപ്പാടി ആര്വിജിവി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഓര്‍ഗാനിക് ഗ്രോവറുമായി ബന്ധപ്പെട്ട കൃഷി വിജ്ഞാന അറിവുകള്‍ക്കായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.
അഗ്രിമയില്‍ നടന്ന കൃഷി വിജ്ഞാനസദസ് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍ അധ്യക്ഷത വഹിച്ചു.
അഗ്രിമ ഇക്കോ ഷോപ്പ്, അഗ്രിമ കാര്‍ഷിക നഴ്സറി, പാലാ സാന്തോം ഫുഡ് ഫാക്ടറി,അഗ്രിമ സെന്‍ട്രല്‍ നഴ്സറി, പാലനോവ ഔട്ട്ലെറ്റ് തുടങ്ങി വിവിധ കേന്ദ്രങ്ങള്‍ അഗ്രി വിഭാഗത്തിലെ അനു ഏലിയാസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍ക്ക് ജൈവവള നിര്‍മാണത്തെക്കുറിച്ചും ആരോഗ്യബോധനം സംബന്ധിച്ചും ക്ലാസുകള്‍ക്ക് അഗ്രിമ മാര്‍ക്കറ്റിംഗ് മാനേജര്‍ ടോണി ജോസഫും റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോയി വട്ടക്കുന്നേലും ഫലവൃക്ഷത്തൈകളുടെ വൈവിധ്യങ്ങളും സവിശേഷതകളും സംബന്ധിച്ച് പാലാ സാന്തോം എഫ്പിസി ഡയറക്ടര്‍ ബോര്‍ഡംഗം സിബി കണിയാംപടിയും സോപ്പ്, ലിക്വിഡ് സോപ്പ് തുടങ്ങിയവയുടെ നിര്‍മാണ പരിശീലനത്തിന് കോ-ഓര്‍ഡിനേറ്റര്‍ ആലീസ് ജോര്‍ജും നേതൃത്വം നല്കി.
Tags :