നെടുങ്കണ്ടം: കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ മഞ്ഞപ്പെട്ടി സെന്റ് മേരീസ് പള്ളിയില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.
കെസിവൈഎം നടത്തുന്ന സുവിശേഷോത്സവത്തിന്റെ ഭാഗമായാണ് കെസിവൈഎം നെടുങ്കണ്ടം-പാറത്തോട് മേഖലയുടെ നേതൃത്വത്തില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തിയത്. പള്ളി ലൈബ്രറിയുടെ ഭാഗമായുള്ള തിയേറ്ററിലാണ് ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിച്ചത്.
മൂന്ന് ദിവസങ്ങളിലായി നടന്ന മേളയില്‍ യുവതലമുറയ്ക്ക് മൂല്യബോധം നല്‍കുന്നതും കുട്ടികളെ സാമൂഹ്യതിന്മകളില്നിന്ന് അകറ്റുന്നതുമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രചോദനമാകുന്നതുമായ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പത്തോളം ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിച്ചു.
18 വയസില്‍ താഴെയുള്ളവരെ ഉദ്ദേശിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മേഖലാ ഡയറക്ടര്‍ ഫാ. ഗോഡ്സന് കണ്ണംപ്ലാക്കല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. അനിമേറ്റര്‍ സിസ്റ്റര്‍ എസ്. അഞ്ജുറോസ്, മേഖലാ സെക്രട്ടറി സോബിന്‍ വടക്കേപ്പറമ്പില്‍, എക്സിക്യൂട്ടീവംഗങ്ങളായ ഇമ റോസ് റോയ്, അഭയ്, ബിബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.