x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​മ്മു​കാ​ഷ്മീ​രി​ലെ ആ​ദ്യ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നു തു​ട​ക്കം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 9, 2026 05:22 AM IST | Updated: September 9, 2026 05:22 AM IST

അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ച​​​​ല​​​​ച്ചി​​​​ത്രോ​​​​ത്സ​​​​വം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ ആ​​​​ദ്യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ച​​​​ല​​​​ച്ചി​​​​ത്രോ​​​​ത്സ​​​​വ​​​​ത്തി​​​​ന് തു​​​​ട​​​​ക്ക​​​​മാ​​​​യി. 30ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 130ല​​​​ധി​​​​കം സി​​​​നി​​​​മ​​​​ക​​​​ൾ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ഫി​​​​ലിം ഫെ​​​​സ്റ്റി​​​​വ​​​​ൽ ഓ​​​​ഫ് ജ​​​​മ്മു ആ​​​​ൻ​​​​ഡ് കാ​​​​ഷ്മീ​​​​രി​​​​ന് തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണു തു​​​​ട​​​​ക്ക​​​​മാ​​​​യ​​​​ത്.

രം​​​​ഗ്-​​​​ഇ-​​​​സി​​​​നി​​​​മ (സി​​​​നി​​​​മ​​​​യു​​​​ടെ വ​​​​ർ​​​​ണ​​​​ങ്ങ​​​​ൾ) എ​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന നാ​​​​ലു​​​​ദി​​​​വ​​​​സം നീ​​​​ളു​​​​ന്ന ച​​​​ല​​​​ച്ചി​​​​ത്രോ​​​​ത്സ​​​​വ​​​​ത്തി​​​​ന് ശ്രീ​​​​ന​​​​ഗ​​​​റി​​​​ലെ ദാ​​​​ൽ ത​​​​ടാ​​​​ക​​​​മു​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ഐ​​​​തി​​​​ഹാ​​​​സി​​​​ക സി​​​​നി​​​​മാ ലൊ​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളും വേ​​​​ദി​​​​യാ​​​​കു​​​​ന്നു​​​​ണ്ട്.


ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് വ​​​​കു​​​​പ്പും ദേ​​​​ശീ​​​​യ ഫി​​​​ലിം ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ച​​​​ല​​​​ച്ചി​​​​ത്രോ​​​​ത്സ​​​​വം മു​​​​ഖ്യ​​​​മ​​​​ന്ത്രി ഒ​​​​മ​​​​ർ അ​​​​ബ്‌​​​​ദു​​​​ള്ള​​​​യാ​​​​ണ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത്.

Tags : Deepika DeepikaNewspaper BreakingNews Jammu & Kashmir's film festival

Recent News

Corehub Up