x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴാ​മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇരിങ്ങാലക്കുടയിൽ തി​രി​തെ​ളി​ഞ്ഞു


Published: February 23, 2026 01:13 AM IST | Updated: February 23, 2026 01:13 AM IST

ഏ​ഴാ​മ​ത് ഇ​രി​ങ്ങാ​ല​ക്കു​ട അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: വൈ​വി​ധ്യ​മാ​ര്‍​ന്ന ച​ല​ച്ചി​ത്ര​ക്കാ​ഴ്ച​ക​ളു​മാ​യി ഏ​ഴാ​മ​ത് ഇ​രി​ങ്ങാ​ല​ക്കു​ട അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് തി​രി​തെ​ളി​ഞ്ഞു. മാ​സ് മൂ​വീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല​ക​ളു​ടെ ഉ​റ​വി​ട​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​ര്‍​ട്ട് തി​യ​റ്റ​ര്‍ സ്ഥാ​പി​ക്കു​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മ​നീ​ഷ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​ള​യു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ഫെ​സ്റ്റി​വ​ല്‍ ഗൈ​ഡ് സം​വി​ധാ​യ​ക​ന്‍ സ​ഞ്ജു സു​രേ​ന്ദ്ര​ന്‍ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഫ്‌​ല സി​മി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. മാ​സ് മൂ​വീ​സ് മാ​നേ​ജ്മെ​ന്‍റ്് പ്ര​തി​നി​ധി എം.​പി. പോ​ള്‍​സ​ണ്‍, ഫി​ലിം സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി പി.​കെ. ഭ​ര​ത​ന്‍​മാ​സ്റ്റ​ര്‍, സെ​ക്ര​ട്ട​റി ന​വീ​ന്‍ ഭ​ഗീ​ര​ഥ​ന്‍, ട്ര​ഷ​റ​ര്‍ രാ​ജീ​വ് മു​ല്ല​പ്പി​ള്ളി, എം.​ആ​ര്‍. സ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ദ്യ​ദി​ന​ത്തി​ല്‍ മാ​സ് മൂ​വീ​സി​ല്‍ സ​ഞ്ജു സു​രേ​ന്ദ്ര​ന്‍ സം​വി​ധാ​നം ചെ​യ്ത ഖി​ഡ്കി ഗാ​വ്, സ​ജി​ന്‍ ബാ​ബു സം​വി​ധാ​നം ചെ​യ്ത തീ​യേ​റ്റ​ര്‍, റോ​ട്ട​റി ക്ല​ബ് ഹാ​ളി​ല്‍ ഫ്ര​ഞ്ച് ചി​ത്ര​മാ​യ നി​നോ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും സം​വാ​ദ​ങ്ങ​ള്‍ ക്കും​ശേ​ഷം സം​വി​ധാ​യ​ക​രെ ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, പി.​കെ. ഭ​ര​ത​ന്‍​മാ​സ്റ്റ​ര്‍ എ​ന്നി​വ​ര്‍ ആ​ദ​രി​ച്ചു.

Tags : Film Festival nattuvishesham local news

Recent News

Corehub Up