x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'രാജ്കുമാർ പെരിയസാമി ഏതൊരു നടിയും ആഗ്രഹിക്കുന്ന സംവിധായകൻ'

സിനിമ ഡെസ്ക്
Published: November 7, 2026 04:20 PM IST | Updated: November 7, 2026 04:20 PM IST

'ഓം' എന്ന ചിത്രത്തിൽ സായി പല്ലവി.

ഏതൊരു നടിയും ആഗ്രഹിക്കുന്ന മികച്ച സംവിധായകനാണ് രാജ്കുമാർ പെരിയസാമിയെന്ന് സായി പല്ലവി. കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവയെ കൃത്യതയോടെ രൂപപ്പെടുത്താൻ അദ്ദേഹത്തിനു പ്രത്യേക മികവുണ്ട്. അഭിനേതാക്കളിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന്‍റെ മേക്കിംഗ് രീതി സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

ധനുഷും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഓം' എന്ന പുതിയ ചിത്രമാണു സായി പല്ലവിയുടേതാ‍യി പുറത്തിറങ്ങാനുള്ളത്. ഈ ആഴ്ച റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം 'രാമായണ' ആഗോളതരംഗമായി മാറിയിരിക്കുകയാണ്. 'ഓം' എന്ന ചിത്രത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷമാണു താരം കൈകര്യം ചെയ്യുന്നത്. ശക്തമായ പൊലിസ് കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ഏറ്റവും വലിയ പ്രചോദനവും പിന്തുണയും നൽകിയതു സംവിധായകനാണെന്നും താരം വെളിപ്പെടുത്തി.

ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം 'അമരനു' ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ഓം'.

Tags : SaiPallavi Entertainment OM Kollywood FilmNews

Recent News

Corehub Up