ധനുഷ്.
'ഓം' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു തുറന്നുപറഞ്ഞു സൂപ്പർതാരം ധനുഷ്. തന്നെ കേന്ദ്രീകരിച്ച് എന്തൊക്കെയൊ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. 'ദൈവമാണ് എന്റെ ജീവിതത്തെ നയിക്കുന്നത്... സാധാരണക്കാർ എന്റെ ഒപ്പമുണ്ട്. ജനങ്ങളാണ് എന്റെ ശക്തി...' ധനുഷ് പറഞ്ഞു.
ചടങ്ങിനിടയിൽ തന്റെ അടുത്ത പ്രോജക്റ്റിനെക്കുറിച്ചും ധനുഷ് സൂചന നൽകി. 'ലബ്ബർ പന്ത്' സംവിധായകൻ പച്ചമുത്തുവിനൊപ്പമുള്ള 'ഡി56' ചിത്രത്തിനായി താൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരാധകർ തങ്ങളിൽനിന്ന് എന്താണോ പ്രതീക്ഷിക്കുന്നത്, അതിന്റെ സമ്പൂർണമായ വിരുന്നായിരിക്കും ചിത്രമെന്നും ധനുഷ് കൂട്ടിച്ചേർത്തു.
രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഓം' നവംബർ ഇരുപതിനു തിയേറ്ററുകളിലെത്തും.
Tags : Dhanush Entertainment OM Kollywood FilmNews