x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ടി​പ്പ​റി​ടി​ച്ചു; വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

ഓൺലൈൻ ഡെസ്ക്
Published: November 7, 2026 08:27 PM IST | Updated: November 7, 2026 08:53 PM IST

ആ​നി ബാ​ബു

ആ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക്  ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച രാ​വി​ലെ മാ​വേ​ലി​ക്ക​ര സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചെ​ന്നി​ത്ത​ല സൗ​ത്ത് ത​ഴ​ത്തേ​തി​ൽ ബാ​ബു​വി​ന്‍റെ ഭാ​ര്യ ആ​നി ബാ​ബു (56) ആ​ണ് മ​രി​ച്ച​ത്. 

പി​ന്നി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ ലോ​റി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ആ​നി സ്കൂ​ട്ട​ർ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തേ​ക്ക് ഒ​തു​ക്കി നി​ർ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ ലോ​റി സ്കൂ​ട്ട​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ആ​നി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി. 

Tags : Accident Death RoadAccident TipperLorry Accident Scooter Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up