x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്ക​ളി​യി​ൽ കി​വീ​സി​നെ വീ​ഴ്ത്തി; ഇ​ന്ത്യ​യ്ക്ക് നാ​ലു​റ​ൺ​സ് ജ​യം

സ്പോർട്സ് ഡെസ്ക്
Published: November 7, 2026 04:21 PM IST | Updated: November 7, 2026 04:24 PM IST

ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡ് ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ നി​ന്ന്.

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. മ​ഴ വി​ല്ല​നാ​യ മ​ത്സ​ര​ത്തി​ൽ ഡ​ക്ക്‌​വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം നാ​ല് റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് 41 ഓ​വ​റി​ൽ 134 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​ഴ​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് മ​ത്സ​രം 47 ഓ​വ​റാ​യി ചു​രു​ക്കി​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ 26 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 113 റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ൽ​ക്കെ​യാ​ണ് വീ​ണ്ടും മ​ഴ ശ​ക്ത​മാ​യ​ത്. 

തു​ട​ർ​ന്ന് മ​ത്സ​രം പു​ന​രാ​രം​ഭി​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ ഡി​എ​ൽ​എ​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ വി​ജ​യി​ക​ളാ​യി. ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ തു​ട​ക്ക​ത്തി​ൽ പി​ടി​ച്ചു​കെ​ട്ടി​യ കി​വീ​സ് ബൗ​ള​ർ​മാ​ർ തു​ട​ർ​ച്ച​യാ​യി വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി വി​ജ​യ​പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ഞ്ചാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന കെ.​എ​ൽ. രാ​ഹു​ലും ശ്രേ​യ​സ് അ​യ്യ​രും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ച്ച​യി​ൽ​നി​ന്ന് ക​ര​ക​യ​റ്റി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 39 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക കൂ​ട്ടു​കെ​ട്ടു​യ​ർ​ത്തി. 

46 പ​ന്തി​ൽ 30 റ​ൺ​സെ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​ർ പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ വീ​ണ്ടും സ​മ്മ​ർ​ദ​ത്തി​ലാ​യി. 12 റ​ൺ​സെ​ടു​ത്ത ന​മാ​ൻ ധി​റും പി​ന്നാ​ലെ മ​ട​ങ്ങി. തു​ട​ർ​ന്ന് അ​ൻ​ഷു​ൽ കാം​ബോ​ജ് ഒ​രു റ​ൺ​സു​മാ​യി പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ 111-7 എ​ന്ന നി​ല​യി​ലാ​യി. 113 റ​ൺ​സി​ൽ നി​ൽ​ക്കെ​യാ​ണ് വീ​ണ്ടും മ​ഴ​യെ​ത്തി​യ​ത്. പി​ന്നീ​ട് ക​ളി തു​ട​രാ​നാ​കാ​തെ വ​ന്ന​തോ​ടെ പാ​ർ സ്കോ​റി​ൽ മു​ന്നി​ലാ​യി​രു​ന്ന ഇ​ന്ത്യ​ക്ക് നാ​ല് റ​ൺ​സി​ന്‍റെ ജ​യം സ്വ​ന്ത​മാ​യി. 

ഇ​തോ​ടെ അ​ഞ്ചു​മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-0 മു​ന്നി​ലെ​ത്തി. 55 റ​ൺ​സെ​ടു​ത്ത ഡാ​രി​ൽ മി​ച്ച​ലാ​ണ് കി​വീ​സി​ന്റെ ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​യ്ക്കാ​യി ഗു​ർ​നൂ​ർ ബ്രാ​ർ നാ​ലും ആ​ഖ്വി​ബ് ന​ബി, അ​ൻ​ഷു​ൽ കാം​ബോ​ജ്, അ​ക്‌​സ​ർ പ​ട്ടേ​ൽ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : Cricket ODICricket India NewZealand TeamIndia

Recent News

Corehub Up