x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​ർ​ഘ​ദൂ​ര വ​ണ്ടി​ക​ളി​ലെ ടോ​യ്‌​ലെ​റ്റി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം ബ്യൂറോ
Published: November 7, 2026 02:00 PM IST | Updated: November 7, 2026 02:00 PM IST

തിരുവനന്തപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകുന്ന തിരുവനന്തപുരം തിരുച്ചിറപ്പള്ളി സൂപ്പർഫാസ്റ്റ് ഇൻറർ സിറ്റി എക്സ്പ്രസ്

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് തി​രി​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര ഹ്ര​സ്വ​ദൂ​ര ട്രെ​യി​നു​ക​ളു​ടെ ടോ​യ്ല​റ്റി​ൽ നി​ന്നു​ള്ള രൂ​ക്ഷ​ഗ​ന്ധം യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. അ​ൺ റി​സ​ർ​വ്ഡ് കോ​ച്ചു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ഥി​രം ട്രെ​യി​ൻ യാ​ത്ര​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ദു​രി​തം അ​നു​ഭ​വി​ച്ചു വ​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ഇ​ൻ​റ​ർ സി​റ്റി എ​ക്സ്പ്ര​സു​ക​ളി​ലാ​ണ് പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്, പ്ര​ത്യേ​കി​ച്ചും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ട്രെ​യി​നു​ക​ളി​ൽ. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന ട്രെ​യി​നു​ക​ളി​ൽ പോ​ലും ക​യ​റി​പ്പ​റ്റാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ത്ര​മാ​ത്രം രൂ​ക്ഷ​മാ​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും യാ​ത്ര​ക്കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ശു​ചീ​ക​ര​ണ ജോ​ലി​ക്കാ​ർ ട്രെ​യി​നു​ക​ളി​ലെ ടോ​യ്‌​ല​റ്റു​ക​ൾ യ​ഥാ​വി​ധി വൃ​ത്തി​യാ​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കും ക​ണ്ണൂ​രി​ലേ​ക്കും പോ​കു​ന്ന ട്രെ​യി​നു​ക​ളി​ലും അ​തു​പോ​ലെ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ത​മി​ഴ് നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി, തി​രു​ച്ചി​റ​പ്പ​ള്ളി ന​ഗ​ര​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന ട്രെ​യി​നു​ക​ൾ​ക്കു​ള്ളി​ലേ​ക്ക് അ​ടി​ച്ചു ക​യ​റു​ന്ന ഗ​ന്ധം ഏ​റെ രൂ​ക്ഷ​മാ​ണ്.

ട്രെ​യി​ൻ യാ​ത്ര തു​ട​ങ്ങു​ന്ന സ്ഥ​ല​ത്തു​നി​ന്ന് കേ​റു​മ്പോ​ൾ ത​ന്നെ ടോ​യ്‌​ല​റ്റി​ൽ നി​ന്നു​ള്ള ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് യാ​ത്ര​ക്കാ​രെ പി​ന്നോ​ട്ട​ടി​ക്കു​ന്നു. ഇ​വ​രി​ൽ ചി​ല​രൊ​ക്കെ കോ​ച്ചി​ന്റെ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക് ചെ​ന്നി​രി​ക്കും എ​ങ്കി​ലും ഗ​ന്ധ​ത്തി​ന് കു​റ​വൊ​ന്നു​മി​ല്ല. ടോ​യ്‌​ല​റ്റ് ക്ലീ​നിം​ഗ് പ്ര​ത്യ​ക്ഷ​ത്തി​ൽ മി​ക്ക ട്രെ​യി​നു​ക​ളി​ലും ന​ട​ക്കു​ന്നി​ല്ലെ​ന്നും ട്രെ​യി​ൻ യാ​ത്ര തി​രി​ച്ച് ര​ണ്ടു​മൂ​ന്ന് സ്റ്റേ​ഷ​ൻ പി​ന്നി​ടു​മ്പോ​ൾ ത​ന്നെ ദു​ർ​ഗ​ന്ധം ഇ​ര​ട്ടി​യാ​യി വ​രു​ന്നു​ണ്ടെ​ന്നും ട്രെ​യി​ൻ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ പോ​ലും ഗ​ന്ധം കു​റ​യാ​ത്ത അ​വ​സ്ഥ സം​ജാ​ത​മാ​കു​ന്നു​ണ്ടെ​ന്നും യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

ചി​ല ഇ​ന്‍റ​ർ‌ സി​റ്റി എ​ക്സ്പ്ര​സി​ല്‍ വി​ൻ​ഡോ ഗ്ലാ​സു​ക​ൾ ആ​യ​തി​നാ​ൽ ഉ​ള്ളി​ൽ നി​ന്നു​ള്ള ബ​ന്ധം പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് കു​റ​യു​ന്നു. ഇ​ന്റ​ർ​സി​റ്റി എ​ക്സ്പ്ര​സു​ക​ളി​ൽ‌ പൊ​തു​വേ തി​ര​ക്ക് കു​റ​വാ​യ​തി​നാ​ൽ അ​ൺ റി​സ​ർ​വ്ഡ് കോ​ച്ചു​ക​ളി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​യ​റു​ന്ന​വ​ർ ഇ​ത്ത​രം ഒ​രു ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു.

Tags : passenger Smell toilets long-distance trains distress

Recent News

Corehub Up