x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​പ്പ് പ​റ​യാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​വ​ര്‍​ക്ക​റ​ല്ല; കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം പ്ര​കാ​ശ് രാ​ജ്

കൊച്ചി ബ്യൂറോ
Published: November 7, 2026 12:10 PM IST | Updated: November 7, 2026 12:10 PM IST

പ്രകാശ് രാജ് സംസാരിക്കുന്നു, സമരം ചെയ്യുന്ന വിദ്യാർഥികൾ

കൊ​ച്ചി: മാ​പ്പ് പ​റ​യാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​വ​ര്‍​ക്ക​റ​ല്ലെ​ന്ന് ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്. കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ട ശേ​ഷ​മാ​ണ് പ്ര​കാ​ശ് രാ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ത്തി​യ ന​ട​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ന​ട​ന്‍ ആ​ശ​വി​നി​മ​യം ന​ട​ത്തു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു.

കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കാ​തെ വീ​ണ്ടും കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​തി​നെ​യ​ട​ക്കം പ്ര​കാ​ശ് രാ​ജ് വി​മ​ര്‍​ശി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി​ദ്യാ​ര്‍​ഥി​ക​ളോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ക്കാ​തെ വി​സി​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന​തി​നെ​തി​രെ​യും പ്ര​കാ​ശ് രാ​ജ് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി.

വി​ദ്യാ​ര്‍​ഥി​ക​ളോ​ട് എ​ങ്ങ​നെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രും വി​സി​യും പെ​രു​മാ​റു​ന്ന​തെ​ന്ന് പ്ര​കാ​ശ് രാ​ജ് ചോ​ദി​ച്ചു. പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് തെ​റ്റ്? എ​ന്തി​നാ​ണ് മാ​പ്പ് എ​ഴു​തി ന​ല്‍​ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത്? അ​വ​ര്‍ സ​വ​ര്‍​ക്ക​ര്‍​മാ​ര​ല്ല. അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​ണ് അ​വ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്. സോ​റി സ​ര്‍ എ​ന്ന് സ​വ​ര്‍​ക്ക​ര്‍ പ​റ​യും, ഈ ​രാ​ജ്യ​ത്തെ യു​വാ​ക്ക​ള്‍ എ​ന്തി​ന് അ​ങ്ങ​നെ മാ​പ്പ് പ​റ​യ​ണം. എ​ന്തി​നാ​ണ് മാ​പ്പ് പ​റ​യേ​ണ്ട​ത്?

വി​ദ്യാ​ര്‍​ഥി​ക​ള്‍ തെ​റ്റാ​യ​ത് എ​ന്തെ​ങ്കി​ലും ചോ​ദി​ച്ചോ? അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളാ​ണ് ചോ​ദി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഷേ​ധി​ക്കാ​നോ ഒ​ന്നും ചോ​ദി​ക്കാ​നോ പാ​ടി​ല്ല എ​ന്നാ​ണോ സ​ര്‍​ക്കാ​രും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്? ഒ​ന്നും മി​ണ്ടാ​ന്‍ പാ​ടി​ല്ല, പ്ര​തി​ഷേ​ധി​ക്കാ​ന്‍ പാ​ടി​ല്ല, മാ​പ്പ് പ​റ​യ​ണം എ​ന്ന് ത​ന്നെ​യാ​ണ് മോ​ദി​യു​ടെ ഫാ​സി​സ്റ്റ് സ​ര്‍​ക്കാ​രും ചെ​യ്യു​ന്ന​ത്. പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കാ​തെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി ന​ശി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​തി​യാ​യ ഹാ​ജ​ര്‍ ഇ​ല്ലെ​ന്ന് കോ​ട​തി​യി​ല്‍ പ​റ​യു​ന്നു. സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ട​വ​ര്‍​ക്ക് എ​ങ്ങ​നെ ഹാ​ജ​ര്‍ ഉ​ണ്ടാ​വാ​നാ​ണ്. യു​വാ​ക്ക​ള്‍​ക്ക് ചോ​ദ്യ​മു​ണ്ടാ​കും, അ​തി​ന് മ​റു​പ​ടി ന​ല്‍​കാ​നാ​വു​മെ​ങ്കി​ല്‍ ന​ല്‍​കു​ക. അ​വ​ര്‍ പ്ര​ശ്‌​ന​ങ്ങ​ളെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. ഇ​ത് ഏ​കാ​ധി​പ​ത്യ​മാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര​ല്ല. യു​വാ​ക്ക​ള്‍​ക്ക് എ​ന്ത് വേ​ണ​മെ​ങ്കി​ലും ചോ​ദ്യം ചെ​യ്യാം.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ​തി​ന് മ​റു​പ​ടി പ​റ​യ​ണം. അ​ദ്ദേ​ഹം വി​ദ്യാ​ഭ്യാ​സ​മു​ള്ള​യാ​ള​ല്ലേ, എ​ന്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം നി​ല​കൊ​ള്ളാ​തെ വി​സി​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന​ത്. പ്ര​ശ്‌​ന​ത്തെ കു​റി​ച്ച് സം​സാ​രി​ക്കാ​തെ എ​ന്താ​ണ് പ്ര​ശ്‌​ന​മെ​ന്ന് അ​ദ്ദേ​ഹം വ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന​നും പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു.

Tags : Prakash Raj Students Protest Savarkar apologize Kalady

Recent News

Corehub Up