x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്: യു​വാ​വി​ന് ന​ഷ്ട​മാ​യ​ത് 3.26 ല​ക്ഷം

കൊച്ചി ബ്യൂറോ
Published: November 7, 2026 11:54 AM IST | Updated: November 7, 2026 11:54 AM IST

പ്രതീകാത്മക ചിത്രം

വൈ​പ്പി​ന്‍: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ല്‍ ഞാ​റ​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നു 3,26,251 രൂ​പ ന​ഷ്ട​മാ​യി. ഓ​ണ്‍​ലൈ​ന്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് വ​ഴി പ​ണം ഇ​ര​ട്ടി​പ്പി​ക്കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട വ​ട​ക്കേ​ന്ത്യ​ക്കാ​രാ​യ ര​ണ്ടു പേ​രാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ഈ ​ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 11 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ യു​വാ​വി​ന്റെ ഫോ​ണി​ല്‍ നി​ന്ന് ഗൂ​ഗി​ള്‍ പേ ​വ​ഴി​യും ബാ​ങ്ക് ട്രാ​ന്‍​സ്ഫ​ര്‍ മു​ഖേ​ന​യും പ​ല​ത​വ​ണ​ക​ളാ​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​ത്.

ഇ​തി​നു ശേ​ഷം ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്ന് യു​വാ​വ് ഞാ​റ​ക്ക​ല്‍ പൊ​ലി​സി​ല്‍ ന​ല്‍​കി. പ​രാ​തി​യി​ല്‍ വി​ജ​യ് സ​ക്‌​സേ​ന, നോ​ഹാ​ല്‍ ശ​ര്‍​മ്മ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്തു.

Tags : Fraud Online Financial Investment Youth Loses Money

Recent News

Corehub Up