x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറബ് പാർട്ടികൾക്കു മുന്നിൽ കടുത്ത ഉപാധിയുമായി ഐസൻകോട്ട്; അ​നി​ശ്ചി​ത​ത്വം മുറുകുന്നു

ഇന്‍റർനാഷണൽ ഡെസ്ക്
Published: November 7, 2026 12:53 PM IST | Updated: November 7, 2026 02:24 PM IST

ഐസൺകോട്ട്, ബെഞ്ചമിൻ നെതന്യാഹു

ടെ​ൽ അ​വീ​വ്: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​തോ​ടെ ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്ക്. അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ വി​വി​ധ രാഷ്‌ട്രീ​യ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ തേ​ടി​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ഴും അ​റ​ബ് പാ​ർ​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ലെ ഭി​ന്ന​ത പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്.

അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നെ ചി​ല പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ എ​തി​ർ​ക്കു​മ്പോ​ൾ, അ​വ​രു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ടു​ക​യാ​ണ് യാ​ഷാ​ർ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ഗാ​ദി ഐ​സ​ൻ​കോ​ട്ട്.

19 സീ​റ്റു​ക​ളു​ള്ള അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ ഐ​സ​ൻ​കോ​ട്ട് നാ​ല് ഉ​പാ​ധി​ക​ൾ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. ഈ ​വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന ഏ​തു ക​ക്ഷി​യെ​യും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യു​ള്ള സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തോ​ട് പ്ര​തി​പ​ക്ഷ​ത്തെ മ​റ്റു പ്ര​ധാ​ന ക​ക്ഷി​ക​ൾ​ക്ക് യോ​ജി​പ്പി​ല്ല.

ഇ​സ്ര​യേ​ലി​നെ യ​ഹൂ​ദ ജ​നാ​ധി​പ​ത്യ രാ​ഷ്‌ട്ര​മാ​യി അം​ഗീ​ക​രി​ക്കു​ക, രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​ന​ത്തി​ലെ മൂ​ല്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധസേ​ന​യെ (ഐ​ഡി​എ​ഫ്) ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എ​ല്ലാ​വ​ർ​ക്കും നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​നം ബാ​ധ​ക​മാ​ക്കു​ക, ഹ​മാ​സി​നെ ഭീ​ക​ര​സം​ഘ​ട​ന​യാ​യി അം​ഗീ​ക​രി​ച്ച് അ​തി​ന്‍റെ സൈ​നി​ക-​ഭ​ര​ണ​ശേ​ഷി ഇ​ല്ലാ​താ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​കു​ക എ​ന്നി​വ​യാ​ണ് ഐ​സ​ൻ​കോ​ട്ടി​ന്‍റെ നാ​ല് ഉ​പാ​ധി​ക​ൾ.

അ​റ​ബ് പാ​ർ​ട്ടി​യാ​യ റാ​മി​നു​കൂ​ടി സ്വീ​കാ​ര്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് ഹ​മാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലാ​മ​ത്തെ ഉ​പാ​ധി ഐ​സ​ൻ​കോ​ട്ട് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ റാ​മി​ന്‍റെ പി​ന്തു​ണ​യോ​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നോ​ട് പ്ര​തി​പ​ക്ഷ​ത്തെ ബി ​യാ​ചാ​ദ്, യി​സ്ര​യേ​ൽ ബെ​തേ​നു എ​ന്നീ പാ​ർ​ട്ടി​ക​ൾ ക​ടു​ത്ത വി​യോ​ജി​പ്പി​ലാ​ണ്.

സമൂഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ ഇ​സ്ര​യേ​ൽ അ​തീ​വ ഗു​രു​ത​ര​മാ​യ രാ​ഷ്‌ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ഐ​സ​ൻ​കോ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​നം ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ അ​ദ്ദേ​ഹം ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ, തീ​വ്ര യാ​ഥാ​സ്ഥി​തി​ക യ​ഹൂ​ദവി​ഭാ​ഗ​മാ​യ ഹ​രേ​ദി യു​വാ​ക്ക​ളെ സൈ​ന്യ​ത്തി​ൽ ചേ​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് ഈ ​വി​ഭാ​ഗ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി​ക​ൾ​ക്ക് ക​ടു​ത്ത എ​തി​ർ​പ്പാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ളി​ൽ ഇ​തും വ​ലി​യ ത​ട​സ​മാ​കു​ന്നു​ണ്ട്.

പ്ര​തി​പ​ക്ഷ​ത്തെ നാ​ല് പ്ര​ധാ​ന യ​ഹൂ​ദ പാ​ർ​ട്ടി​ക​ളെ ഒ​രു​മി​പ്പി​ച്ച് ദേ​ശീ​യ ഐ​ക്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​ണ് ഐ​സ​ൻ​കോ​ട്ടി​ന്‍റെ ശ്ര​മം. യാ​ഷാ​റി​ന് 21 സീ​റ്റും ബി ​യാ​ചാ​ദി​ന് 12 സീ​റ്റും ദ ​ഡെ​മോ​ക്രാ​റ്റ്സി​ന് എ​ട്ട് സീ​റ്റും യി​സ്ര​യേ​ൽ ബെ​തേ​നു​വി​ന് ഏ​ഴ് സീ​റ്റു​മാ​ണു​ള്ള​ത്. ഈ ​നാ​ലു പാ​ർ​ട്ടി​ക​ൾ​ക്കു​മാ​യി ആ​കെ 48 സീ​റ്റു​ക​ളു​ണ്ട്. പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ 67 പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്നാ​ണ് ഐ​സ​ൻ​കോ​ട്ടി​ന്‍റെ അ​വ​കാ​ശ​വാ​ദം.

120 അം​ഗ നെ​സ​റ്റി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 61 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യ​ത്തി​ന് 53 സീ​റ്റു​ക​ളാ​ണു​ള്ള​ത്. അ​റ​ബ് പാ​ർ​ട്ടി​ക​ളാ​യ റാ​മി​നും ജോ​യി​ന്‍റ് ലി​സ്റ്റി​നും കൂ​ടി 19 സീ​റ്റു​ക​ളു​ണ്ട്. അ​തി​നാ​ൽ മ​റ്റു ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ ആ​ർ​ക്കും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​ത്.

അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ നി​ർ​ണാ​യ​ക​മാ​കു​മ്പോ​ൾ, അ​വ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മോ എ​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​വും ശ​ക്ത​മാ​കു​ക​യാ​ണ്. പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി നാ​ളെ ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ആ​രെ​യാ​ണു ക്ഷ​ണി​ക്കേ​ണ്ട​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗ് തീ​രു​മാ​നി​ക്കും. ഈ ​തീ​രു​മാ​നം ഇ​സ്ര​യേ​ലി​ന്‍റെ പു​തി​യ രാ​ഷ്‌ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Tags : IsraelElection PrimeMinister Palestinian Government BenjaminNetanyahu Eisenkot

Recent News

Corehub Up