x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2000 വർഷമായി പൂട്ടിക്കിടന്ന അലമാര; റോമിലെ വ്യാപാരിയുടെ 'അദ്ഭുതനിധി'

റിസെർച്ച് ഡെസ്‌ക്
Published: November 7, 2026 12:28 PM IST | Updated: November 7, 2026 12:29 PM IST

പുരാതന റോമൻ നഗരമായ പോംപെയിൽ കണ്ടെത്തിയ അലമാരയ്ക്കുള്ളിലെ വസ്തുക്കൾ.

രണ്ടായിരം വർഷമായി പൂട്ടിക്കിടന്ന അലമാര! തുറന്നപ്പോൾ, നിറയെ വിസ്മയിപ്പിക്കുന്ന വസ്തുക്കൾ! പു​രാ​ത​ന റോ​മ​ൻ ന​ഗ​ര​മാ​യ പോം​പെ​യി​ലെ തിരക്കുള്ള തെരുവിൽ താമസിച്ചിരുന്ന വ്യാപാരിയുടേതായിരുന്നു തടികൊണ്ടു നിർമിച്ച അലമാര! എ​ഡി 79-ൽ ​വി​സൂ​വി​യ​സ് അ​ഗ്നി​പ​ർ​വ​ത​സ്ഫോ​ട​ന​ത്തി​നു തൊ​ട്ടു​മു​മ്പ് ഉട​മ​സ്ഥ​ർ ഉ​പേ​ക്ഷി​ച്ച​താ​കാം അ​ല​മാ​ര​യെ​ന്നു ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടുന്നു.

പു​രാ​ന​ഗ​രി​യി​ലെ, 'ഹൗ​സ് ഓ​ഫ് കോ​ർ​ണേ​ലി​യ​സ് മാ​ക്സി​മ​സ്' എ​ന്ന കെ​ട്ടി​ട​ത്തി​ൽ ന​ട​ത്തി​യ ഖ​ന​ന​ത്തി​ലാ​ണ്, ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വ​സ്തു​ക്ക​ളു​ടെ‍​യും വി​ല​പി​ടി​പ്പു​ള്ള വ്യ​ക്തി​ഗ​ത സ​മ്പാ​ദ്യ​ങ്ങ​ളു​ടെ​യും ശേ​ഖ​രം കണ്ടെത്താൻ പു​രാ​വ​സ്തു​ഗ​വേ​ഷ​ക​ർക്കു കഴിഞ്ഞത്. 1912-ൽ ​ആ​ണ് മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ഖ​ന​നം ന​ടക്കുന്നതും വിശദമായ ശാസ്ത്രീയപഠനങ്ങൾക്കു തുടക്കമിടുന്നതും. അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ൽ ത​ക​രു​ന്ന​തി​നു തൊ​ട്ടു​മു​മ്പു ന​ഗ​ര​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട സ​ന്പാ​ദ്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു ജീ​വ​നും​കൊ​ണ്ടു ര​ക്ഷ​പ്പെ​ട്ട​താ​കാം. പി​ന്നീ​ട​വ​ർ​ക്കു തി​രി​കെ​യെ​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടാ​കി​ല്ലെ​ന്നും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ഓ​ഫ് പോം​പെ ഡ​യ​റ​ക്‌​ർ ഗ​ബ്രി​യേ​ൽ സു​ക്‌​ട്രീ​ൽ പ​റ​യു​ന്നു.

K-Rail Survey

സൗന്ദര്യവർധക വസ്തുക്കൾ
അ​ല​മാ​ര​യ്ക്കു​ള്ളി​ൽ​നി​ന്നു വെ​ങ്ക​ല വി​ള​ക്കു​ക​ൾ, 38 പു​രാ​ത​ന നാ​ണ​യ​ങ്ങ​ൾ (എ​ഡി 54-68 കാ​ല​യ​ള​വി​ൽ ഭ​ര​ണം ന​ട​ത്തി​യ നീ​റോ ച​ക്ര​വ​ർ​ത്തി​യു​ടെ കാ​ല​ഘ​ട്ട​ത്തിലുള്ളത്), അ​തി​മ​നോ​ഹ​ര​മാ​യ നെ​ക്‌​ലേ​സ്, ച​ര​ടു​ക​ൾ, സ്ത്രീ​ക​ളു​ടെ വ്യ​ക്തി​ഗ​ത പ​രി​ച​ര​ണ​ത്തി​നും അ​ല​ങ്കാ​ര​ത്തി​നു​മാ​യി റോ​മ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന 'മു​ണ്ട​സ് മു​ള്ളി​യെ​ബ്രി​സ്' വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന സാ​ധ​ന​ങ്ങ​ളും അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്നു. ട്വീ​സ​റു​ക​ൾ, മേ​ക്ക​പ്പ് വ​സ്തു​ക്ക​ൾ പൊ​ടി​ക്കാ​നു​ള്ള ചെ​റി​യ ഇ​ടി​ക്ക​ല്ലു​ക​ൾ, സു​ഗ​ന്ധ​തൈ​ല​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ഗ്ലാ​സ് പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ക്കാ​ല​ത്തെ വ​നി​ത​ക​ൾ ത​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​ൽ വ​ലി​യ ശ്ര​ദ്ധ പു​ല​ർ​ത്തി​യി​രു​ന്ന​താ​യി ഇ​തി​ൽ​നി​ന്നു മ​ന​സി​ലാ​ക്കാം. കൂ​ടാ​തെ, പാ​ച​ക​ത്തി​നും ഭ​ക്ഷ​ണം വി​ള​ന്പു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നു​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വെ​ങ്ക​ലത്തിൽ നിർമിച്ച പാത്രങ്ങൾ ലഭിച്ചു. വലിയ കേടുപാടുകൾ സംഭവിക്കാത്ത മ​ൺ​പാ​ത്ര​ങ്ങ​ളും ക​ണ്ടെ​ത്തിയവയിൽ ഉൾപ്പെടുന്നു. അ​ക്കൂ​ട്ട​ത്തി​ൽ, വ​ലി​യ ഭ​ര​ണി​ക്കു​ള്ളി​ൽ​നി​ന്ന് നൂ​റി​ലേ​റെ എ​ലി​ക​ളു​ടെ അ​സ്ഥി​കൂ​ട​ങ്ങ​ളും ഗ​വേ​ഷ​ക​ർ​ക്കു ല​ഭി​ച്ചു.

അത് വ്യാപാരിയുടെ വീട്
കണ്ടെത്തിയ വാ​സ​സ്ഥ​ലം വ്യാ​പാ​രി​യു​ടേ​താ​ണെ​ന്നു ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തു​ലാ​സു​ക​ളി​ൽ ഭാ​രം അ​ള​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ട്ടി​ക​ൾ ഇ​വി​ടെ​നി​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ഗ്നി​പ​ർ​വ​തം പൊട്ടിത്തെറിക്കുന്ന സമയത്ത്, കെട്ടിടത്തിൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു തെളിവുകൾ വ്യക്തമാക്കുന്നു. ദു​ര​ന്ത​ത്തി​ൽനിന്നു കുടുംബം ര​ക്ഷ​പ്പെ​ട്ടി​രി​ക്കാ​മെ​ങ്കി​ലും നഗരത്തിലേക്കു പിന്നീടവർക്കു മടങ്ങിയെത്താൻ കഴിഞ്ഞില്ലായിരിക്കാം.

K-Rail Survey

ദൃഷ്ടിദോഷം അകറ്റുന്ന മാല
എ​ന്നാ​ൽ ​ഖ​ന​ന​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ണ്ടെ​ത്ത​ൽ 'ക്രെ​പു​ണ്ടി​യ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഏറെ പ്രത്യേകതകളുള്ള 'മാ​ല'​യാ​ണെന്നു ഗവേഷകർ. ദൃ​ഷ്ടി​ദോ​ഷം, രോ​ഗ​ങ്ങ​ൾ, അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ​യി​ൽനി​ന്നു കുട്ടികളെ സംരക്ഷിക്കാൻ ഇവയ്ക്കു കഴിയുമെന്നായിരുന്നു അക്കാലത്തെ റോമാക്കരുടെ വിശ്വാസം. ഈ ​മാ​ല​ക​ളി​ൽ ദൈ​വ​ങ്ങ​ളു​ടെ രൂ​പ​ങ്ങ​ളുടെ രൂപങ്ങൾ പൈ​ൻ കാ​യ്ക​ൾ, മു​ന്തി​രി​ക്കു​ല​ക​ൾ, മൃഗങ്ങൾ തുടങ്ങിവ​യു​ടെ കൊ​ത്തു​പ​ണി​ക​ളും അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​സ്ഥി, ക​ളി​മ​ണ്ണ്, ചെ​മ്പ്, ര​ത്ന​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ടാ‍യിരുന്നു മാലകളുടെ നിർമാണം.

രണ്ടായിരത്തിലേറെ വർഷം കേ​ടു​പാ​ടു​ക​ൾ സംഭവിക്കാതെ നിലനിന്ന ​ത​ടി​യ​ല​മാ​രയിലെ വസ്തുക്കൾ, പു​രാ​ത​ന റോ​മ​ൻ ജ​ന​ത​യു​ടെ ദൈ​നം​ദി​ന ജീ​വി​തത്തിലേക്കുള്ള ചരിത്രവാതായനങ്ങളാണെന്നു ഗവേഷകർ അഭിപ്രായപ്പെട്ടു.

Tags : Pompeii International Vesuvius HouseofCorneliusMaximus MundusMuliebris Crepundia AncientRome RomanEmperorNero

Recent News

Corehub Up