Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IsraelElection

കേവലഭൂരിപക്ഷമില്ല, ഏറ്റവും വലിയ ഒറ്റകക്ഷിയായി ലികുഡ് പാർട്ടി; പുതിയ പാർലമെന്‍റ് നവംബർ 10ന്

ജറുസലം: ഇസ്രയേൽ പാർലമെന്‍റായ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പുതിയ പാർലമെന്‍റ് അംഗങ്ങൾ നവംബർ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

120 അം​ഗ​ങ്ങ​ളു​ള്ള നെ​സ​റ്റി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 61 സീ​റ്റു​ക​ൾ വേ​ണ​മെ​ന്നി​രി​ക്കെ, ഭരണകക്ഷിയായ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന് 53 സീറ്റുകൾ മാത്രമാണ് നേടാനായത്.

മു​ൻ സൈ​നി​ക മേ​ധാ​വി ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന്‍റെ 'യാ​ഷ​ർ' പാ​ർ​ട്ടി ന​യി​ക്കു​ന്ന പ്ര​തി​പ​ക്ഷ സ​ഖ്യം 48 സീ​റ്റു​ക​ൾ നേ​ടി. അ​തേ​സ​മ​യം, 19 സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യം (ജോ​യി​ന്‍റ് ലി​സ്റ്റും റെ​ആം പാ​ർ​ട്ടി​യും) ഇ​ത്ത​വ​ണ രാ​ഷ്ട്രീ​യ​മാ​യി നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റി.

"ദി ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് പ്രകാരം, ലികുഡ് പാർട്ടി 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 21 സീറ്റുകൾ നേടിയ യാഷർ പാർട്ടി തൊട്ടുപിന്നിലുണ്ട്.

ബിയാചദ് - 12, ജോയിന്റ് ലിസ്റ്റ് - 11. ദി ഡെമോക്രാറ്റ്‌സ്, റാം പാർട്ടികൾക്ക് എട്ട് സീറ്റുകൾ വീതം ലഭിച്ചു. ഇസ്രായേൽ ബെയ്തനു, യുണൈറ്റഡ് തോറ ജൂതയിസം, ഓട്സ്മ യെഹൂദി എന്നീ പാർട്ടികൾ ഏഴ് സീറ്റുകൾ വീതം നേടി. ഷാസ്, റിലീജിയസ് സിയോണിസം പാർട്ടികൾ ആറ് സീറ്റുകളിൽ വീതവും വിജയിച്ചു.

കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 61 സീ​റ്റു​ക​ൾ ആ​ർ​ക്കും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​സ്ര​യേ​ലി​ൽ വീ​ണ്ടു​മൊ​രു രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​നും ഭ​ര​ണ​പ്ര​തി​സ​ന്ധി​ക്കും വ​ഴി​യൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സർക്കാരുണ്ടാക്കാൻ നെതന്യാഹുവിന് മുന്നിൽ വഴികൾ എളുപ്പമല്ല.

സർക്കാരുണ്ടാക്കാൻ കൂടുതൽ സാധ്യതയുള്ള നേതാവിനെയാകും ഇസ്രയേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ് ആദ്യം ക്ഷണിക്കുക. ഈ നേതാവിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാൾക്ക് അവസരം നൽകും. നിശ്ചിത സമയത്തിനുള്ളിൽ സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

‌വീ​ണ്ടു​മൊ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​ൻ പാ​ർ​ട്ടി​ക​ൾ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാറാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഹെ​ർ​സോ​ഗ് അ​ഭ്യ​ർഥി​ച്ചു. നേ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള വ്യ​ക്തി​യെ അ​ദ്ദേ​ഹം ക്ഷ​ണി​ക്കും.

Latest News

Corehub Up