x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുന്നിൽ വരുന്ന ടി​ഷ്യു പേ​പ്പ​റി​ൽ ഒ​പ്പി​ടു​ന്ന ശീ​ല​മി​ല്ല ; പി​ണ​റാ​യി​ക്ക് മ​റു​പ​ടി​യു​മാ​യി വി.​ഡി.​സ​തീ​ശ​ൻ

വെബ് ഡെസ്ക്
Published: November 7, 2026 08:11 PM IST | Updated: November 7, 2026 08:18 PM IST

മുഖ്യമന്ത്രി വി.ഡി.സതീശൻ

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി വാ​ങ്ങ​ൽ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ പ​ഠി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത്. മു​ന്നി​ലെ​ത്തു​ന്ന ടി​ഷ്യു പേ​പ്പ​റു​ക​ളി​ലൊ​ന്നും ഒ​പ്പി​ടു​ന്ന ശീ​ല​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വൈ​ദ്യു​തി വാ​ങ്ങ​ൽ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​ശ​ദ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. 

എന്നി​ട്ടും അ​തേ ആ​രോ​പ​ണം പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. 12.50 രൂ​പ​യ്ക്ക് ഹി​മാ​ച​ൽ പ്ര​ദേ​ശ് വൈ​ദ്യു​തി ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ എ​വി​ടെ​യെ​ന്ന ചോ​ദ്യ​ത്തി​ന് പി​ണ​റാ​യി ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. അ​ത്ത​ര​മൊ​രു ഓ​ഫ​ർ ഹി​മാ​ച​ൽ​പ്ര​ദേ​ശ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന് ബോ​ധ്യ​പ്പെ​ട്ടു​കാ​ണും. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം രേ​ഖ​ക​ൾ കാ​ണി​ക്കാ​ത്ത​ത്. 

കെ​എ​സ്ഇ​ബി മി​ക​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യം പ്ര​തി​പ​ക്ഷ നേ​താ​വ് വീ​ണ്ടും ഉ​ന്ന​യി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച​താ​ണെ​ന്നും ആ​രോ​പി​ക്കു​ന്നു. ഇ​തെ​ന്തൊ​രു വി​രോ​ധാ​ഭാ​സ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് കെ​എ​സ്ഇ​ബി ത​ന്നെ​യാ​ണ് സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​തെ​ന്ന് രേ​ഖ​ക​ൾ സ​ഹി​തം വ്യ​ക്ത​മാ​ക്കി​യി​ട്ടും അ​തേ ആ​രോ​പ​ണം ആ​വ​ർ​ത്തി​ക്കു​ന്ന​തി​ലാ​ണ് ദു​രൂ​ഹ​ത​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ജി​എ​ൻ​എ​യി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തും പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ൻ കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജി​എ​ൻ​എ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നെ വി​മ​ർ​ശി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഈ ​കു​റി​പ്പി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലേ​യെ​ന്നും അ​റി​ഞ്ഞി​ട്ടും അ​റി​യാ​ത്ത ഭാ​വം ന​ടി​ക്കു​ക​യാ​ണോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ജി​എ​ൻ​എ പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് സ​മ്മ​തി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Power Purchase Deal. V.D.Satheesan KeralaPolitics PowerPurchaseDeal ElectricityContract PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up