x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ20 ​ത​ട്ടി​പ്പ് കേ​ര​ള​ത്തി​ലും? എ​ഥ​നോ​ള്‍ ക​ല​ര്‍​ന്ന പെ​ട്രോ​ളി​ല്‍ ക്ര​മ​ക്കേ​ടെ​ന്ന് സം​ശ​യം; പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് ആ​വ​ശ്യം

കൊച്ചി ബ്യൂറോ
Published: November 7, 2026 03:45 PM IST | Updated: November 7, 2026 03:50 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​യി​ല്‍ അ​ധി​കം എ​ഥ​നോ​ള്‍ ക​ല​ര്‍​ത്തി​യ പെ​ട്രോ​ള്‍ കേ​ര​ള​ത്തി​ലും വി​ല്‍​പ​ന​യ്ക്ക് എ​ത്തു​ന്നു​ണ്ടെ​ന്ന് ആ​രോ​പ​ണം. പു​തി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കു പോ​ലും പെ​ട്ടെ​ന്ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, സം​സ്ഥാ​ന​ത്ത് വി​ല്‍​ക്കു​ന്ന പെ​ട്രോ​ളി​ലെ എ​ഥ​നോ​ളി​ന്റെ അ​ള​വ് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി 20 ശ​ത​മാ​ന​മാ​ണെ​ങ്കി​ലും 31.2 ശ​ത​മാ​നം വ​രെ എ​ഥ​നോ​ള്‍ ക​ല​ര്‍​ത്തി​യ പെ​ട്രോ​ള്‍ വി​ല്‍​പ്പ​ന​യ്ക്കെ​ത്തു​ന്ന​താ​യി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ര​ള​ത്തി​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഇ​ന്ധ​ന വി​ല്‍​പ്പ​ന ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന സം​ശ​യം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

പെ​ട്രോ​ളി​ല്‍ എ​ഥ​നോ​ള്‍ ക​ല​ര്‍​ത്തി​യ ഇ​ന്ധ​ന​ത്തി​ന്‍റെ ഉ​പ​യോ​ഗം വ​ര്‍​ധി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ​യും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത​യെ​യും കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ20 ​പെ​ട്രോ​ളി​ന്റെ ഉ​പ​യോ​ഗം എ​ന്‍​ജി​ന്‍ ത​ക​രാ​റു​ക​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി ഇ​തു​വ​രെ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ഫ്യൂ​വ​ല്‍ പ​മ്പ്, ഫ്യൂ​വ​ല്‍ ഇ​ന്‍​ജ​ക്ട​ര്‍ എ​ന്നി​വ ത​ക​രാ​റി​ലാ​യി വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​യി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി വാ​ഹ​ന ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു.

ഓ-​റി​ങ്ങു​ക​ള്‍, ഗാ​സ്‌​ക​റ്റു​ക​ള്‍ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച് ഇ​ന്ധ​ന ചോ​ര്‍​ച്ച​യു​ണ്ടാ​കു​ന്ന​തും വാ​ഹ​നം പെ​ട്ടെ​ന്ന് നി​ല​ച്ചു പോ​കു​ന്ന​തും വ​ര്‍​ധി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി ബൈ​ക്കു​ക​ളും കാ​റു​ക​ളും കേ​ടു​വ​രു​ന്ന​താ​യാ​ണ് കൊ​ച്ചി​യി​ലെ വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. അ​നു​വ​ദ​നീ​യ​മാ​യ 20 ശ​ത​മാ​ന​ത്തി​ല​ധി​കം എ​ഥ​നോ​ള്‍ ക​ല​ര്‍​ത്തി​യ പെ​ട്രോ​ളാ​ണോ കേ​ര​ള​ത്തി​ലും വി​ല്‍​ക്കു​ന്ന​തെ​ന്ന സം​ശ​യ​മാ​ണ് വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ട​മ​ക​ളും ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രും പ​ങ്കു​വ​യ്ക്കു​ന്ന​ത്.

2023ല്‍ ​വി​ത​ര​ണം ആ​രം​ഭി​ച്ച ഇ20 ​ഇ​ന്ധ​നം 2025ഓ​ടെ രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പ​ക​മാ​യി. പെ​ട്രോ​ളി​യം ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി കു​റ​യ്ക്കു​ക, ക്രൂ​ഡ് ഓ​യി​ലി​നെ ആ​ശ്ര​യി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ക, കാ​ര്‍​ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് എ​ഥ​നോ​ള്‍ ക​ല​ര്‍​ത്തി​യ ഇ​ന്ധ​ന പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്.

എ​ഥ​നോ​ള്‍ ക​ല​ര്‍​ന്ന പെ​ട്രോ​ളി​ന്റെ അ​ള​വ് സം​ബ​ന്ധി​ച്ച സു​താ​ര്യ​ത ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ എ​ഥ​നോ​ളി​ന്റെ കൃ​ത്യ​മാ​യ ശ​ത​മാ​നം പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​ന്ധ​ന ബി​ല്ലി​ലും​ര​സീ​തി​ലും എ​ഥ​നോ​ളി​ന്‍റെ അ​ള​വ് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ത​ള്ളി​യി​രു​ന്നു. ഇ​തോ​ടെ ഇ​ന്ധ​ന​ത്തി​ല്‍ എ​ത്ര ശ​ത​മാ​നം എ​ഥ​നോ​ള്‍ ക​ല​ര്‍​ന്നി​ട്ടു​ണ്ടെ​ന്ന് അ​റി​യാ​തെ​യാ​ണ് പ​ല​രും പെ​ട്രോ​ള്‍ നി​റ​യ്ക്കു​ന്ന​ത്.

 

Tags : Scam E20 Kerala Suspicion irregularities ethanol-blended petrol demand investigation

Recent News

Corehub Up