x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ക്കി​ങ്ങി​നെ ചൊ​ല്ലി ത​ർ​ക്കം; ഐ​ടി ക​മ്പ​നി മേ​ധാ​വി​യെ വെ​ടി​വെ​ച്ചു​കൊ​ന്നു

ഓൺലൈൻ ഡെസ്ക്
Published: November 7, 2026 07:03 PM IST | Updated: November 7, 2026 07:03 PM IST

പ​രം​ജീ​ത് ധ​ൻ​ഖ​ർ

ഫ​രീ​ദാ​ബാ​ദ്: കാ​ർ പാ​ർ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ ഐ​ടി ക​മ്പ​നി മേ​ധാ​വി​യെ അ​യ​ൽ​വാ​സി വെ​ടി​വെ​ച്ചു​കൊ​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ  ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രം​ജീ​ത് ധ​ൻ​ഖ​ർ (42) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് സിം​ഗ​പ്പൂ​രി​ൽ​നി​ന്ന് പ​രം​ജീ​ത് ധ​ൻ​ഖ​ർ നാ​ട്ടി​ലെ​ത്തി​യ​ത്.

അ​യ​ൽ​വാ​സി​യാ​യ മോ​നു ശ​ർ​മ​യാ​ണ് പ്ര​തി​യെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ലൈ​സ​ൻ​സു​ള്ള പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി 15 ത​വ​ണ​യോ​ളം വെ​ടി​യു​തി​ർ​ത്ത​താ​യും ഒ​മ്പ​ത് വെ​ടി​യു​ണ്ട​ക​ൾ ധ​ൻ​ഖ​റി​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ച്ച​താ​യും പൊ​ലി​സ് അ​റി​യി​ച്ചു. ഹി​സാ​ർ സ്വ​ദേ​ശി​യാ​യ പ​രം​ജീ​ത് നി​ല​വി​ൽ സിം​ഗ​പ്പു​ർ ആ​സ്ഥാ​ന​മാ​യ ​എ​ഫ്പി​ടി സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി ലി​മി​റ്റ​ഡി​ൽ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. 

ഫ​രീ​ദാ​ബാ​ദി​ലെ സെ​ക്ട​ർ 21 സി​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം നി​ല​യി​ലാ​യി​രു​ന്നു ധ​ൻ​ഖ​റും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തേ കെ​ട്ടി​ട​ത്തി​ലെ മൂ​ന്നാം നി​ല​യി​ലാ​ണ് മോ​നു ശ​ർ​മ താ​മ​സി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് ജി​മ്മി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് മോ​നു ശ​ർ​മ​യു​ടെ കാ​ർ ക​ണ്ട​ത്.

കാ​ർ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ മോ​നു ശ​ർ​മ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Tags : MurderCase ParkingDispute ShootingIncident PoliceInvestigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up