x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ട​റെ ആ​ക്ര​മി​ച്ച കേ​സ്: യു​വ​ന​ടി​യു​ടെ​യും പ്ര​തി​ക​ളു​ടെ​യും ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊച്ചി ബ്യൂറോ
Published: November 7, 2026 01:53 PM IST | Updated: November 7, 2026 02:45 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. യു​വ​ന​ടി അ​തു​ല്യ ച​ന്ദ്ര, ന​ട​നും എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റു​മാ​യ ബി​ബി​ന്‍ പെ​രു​മ്പി​ള്ളി, കെ.​ബി. വി​ഷ്ണു എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​ത്.

രോ​ഗി​യെ ചി​കി​ത്സി​ക്കാ​നെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഡോ​ക്ട​റു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും വാ​ച്ചും സം​ഘം ക​വ​ര്‍​ന്നു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പി​ന്നാ​ലെ​യാ​ണ് ന​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ങ്ങ​ള്‍ ഡോ​ക്ട​റെ മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നും കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാ​നാ​യി വി​ളി​ച്ചു വ​രു​ത്തു​ക​യാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് അ​പേ​ക്ഷ​യി​ല്‍ പ​റ​ഞ്ഞ​ത്.

പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ജാ​മ്യം ന​ല്‍​കി​യാ​ല്‍ കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. അ​തേ​സ​മ​യം, ന​ടി​യു​ടെ ബ​ന്ധു​വി​നെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യ ഡോ.​ജോ​ണ്‍​സ​ണ്‍ കെ.​വ​ര്‍​ഗീ​സി​നാ​യി പൊ​ലി​സ് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ന​ടി അ​തു​ല്യ ച​ന്ദ്ര​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ അ​മ്പ​തു​കാ​രി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പൊ​ലി​സ് ഡോ​ക്ട​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്. ഡോ​ക്ട​റു​ടെ ഫോ​ണി​ല്‍ നി​ന്നും 12 യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Tags : rejected attacking doctor young actress accused Bail plea

Recent News

Corehub Up