വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സിജെപിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ പ്രതിഷേധം.
കൊച്ചി: വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സിജെപിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രതിഷേധം. ജന്തർ മന്തർ @ കൊച്ചി എന്ന പേരിൽ മറൈൻ ഡ്രൈവിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ മാർച്ചിന് നേതൃത്വം നൽകി. ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, എസ്ഐആർ നിർത്തലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മറൈൻ ഡ്രൈവിൽനിന്ന് രാജേന്ദ്ര മൈതാനിയിലേക്ക് മാർച്ച് നടത്തുന്നത്.
ഇന്ത്യയിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം ഉറപ്പാക്കുന്നതുവരെ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കി. നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ വിശ്വസിക്കാനാകില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം സഹായിക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പുകളിൽ ക്രമക്കേടുകൾ നടക്കുന്നതെന്നും ദീപ്കെ ആരോപിച്ചു.
ഇതിന് നിരവധി ഉദാഹരണങ്ങൾ രാജ്യത്ത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടിയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തിൽനിന്നാണെന്നും ദീപ്കെ അവകാശപ്പെട്ടു.
Tags : KochiProtest CJP VoterListRevision Sir PrakashRaj AbhijitDeepke Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash