Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KochiProtest

കൊ​ച്ചി​യി​ൽ പാ​റ്റ​ക​ളു​ടെ പ്ര​തി​ഷേ​ധം; പ്ര​കാ​ശ് രാ​ജും അ​ഭി​ജി​ത് ദീ​പ്കെ​യും റാ​ലി​യി​ൽ

കൊ​ച്ചി: വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ൽ പ്ര​തി​ഷേ​ധം. ജ​ന്ത​ർ മ​ന്ത​ർ @ കൊ​ച്ചി എ​ന്ന പേ​രി​ൽ മ​റൈ​ൻ ഡ്രൈ​വി​ലാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന​ട​ൻ പ്ര​കാ​ശ് രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി. ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്കു​ക, എ​സ്ഐ​ആ​ർ നി​ർ​ത്ത​ലാ​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് മ​റൈ​ൻ ഡ്രൈ​വി​ൽ​നി​ന്ന് രാ​ജേ​ന്ദ്ര മൈ​താ​നി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്. 

ഇ​ന്ത്യ​യി​ൽ സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തു​വ​രെ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ വ്യ​ക്ത​മാ​ക്കി. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ വി​ശ്വ​സി​ക്കാ​നാ​കി​ല്ലെ​ന്നും ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ മാ​ത്രം സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും ദീ​പ്കെ ആ​രോ​പി​ച്ചു. 

ഇ​തി​ന് നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ രാ​ജ്യ​ത്ത് ക​ണ്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ൽ​നി​ന്നാ​ണെ​ന്നും ദീ​പ്കെ അ​വ​കാ​ശ​പ്പെ​ട്ടു.

Latest News

Corehub Up