x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌റ്റോൺ​ഹെ​ഞ്ചി​ലെ കൂറ്റൻ കല്ലുകൾ വീ​ണ്ടും ദു​രൂ​ഹ​ത​യി​ൽ! എവിടെനിന്ന്, എങ്ങനെ വന്നു..?

റിസെർച്ച് ഡെസ്‌ക്
Published: November 7, 2026 03:50 PM IST | Updated: November 7, 2026 03:50 PM IST

സ്‌റ്റോൺഹെഞ്ചിലെ പീഠക്കല്ല്.

പുരാതന മനുഷ്യരുടെ അവിശ്വസനീയ നിർമിതി 'സ്‌റ്റോൺഹെഞ്ച്', ഇപ്പോഴം ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു! ബ്രിട്ടനിലെ പുരാനിർമിതി കാണാൻ ലക്ഷങ്ങളാണ് ഓരോ വർഷവും എത്തുന്നത്. 'സ്‌റ്റോ​ൺഹെ​ഞ്ചി'​ലെ ആ​റു ട​ൺ ഭാ​ര​മു​ള്ള പീഠക്കല്ലിന്‍റെ ഉ​ത്ഭ​വവുമായി ബന്ധപ്പെട്ട പുതിയ പഠനമാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്!

വ​ട​ക്കു​കി​ഴ​ക്ക​ൻ സ്‌​കോ​ട്ട്‌​ലൻഡിൽനി​ന്നു പീഠക്കല്ല് എത്തിച്ചുവെന്നാണ് 2024-ലെ കണ്ടെത്തൽ. എന്നാൽ, പു​തി​യ ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ ഈ കണ്ടെത്തൽ തള്ളിയിരിക്കുകയാണു ​ഗവേഷകർ. അതോടെ, അ​ന്വേ​ഷ​ണം വീ​ണ്ടും നടുക്കടലിലായി! സ്‌​കോ​ട്ട്‌​ലൻഡിലെ ഒ​ർ​ക്കേ​ഡി​യ​ൻ ബേ​സി​നിൽനിന്നു ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ൾക്കു കല്ലിന്‍റെ ഘ​ട​ന​യു​മാ​യി ബന്ധമില്ലത്രെ! എഴുപതിലേറെ പാറ സാമ്പികളാണു ഗവേഷണാവശ്യങ്ങൾക്കായി ശേഖരിച്ചത്. പീഠക്കല്ലുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നതിൽ സമഗ്രമായ പഠനമാണിത്. കൂടുതൽ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പുതിയ കണ്ടെത്തലുകൾ വഴിതെളിച്ചിരിക്കുകയാണെന്നു ഗവേഷകസംഘം പറഞ്ഞു.

K-Rail Survey

5,000-ലേറെ വർഷം മുൻപു നിർമിക്കപ്പെട്ട 'സ്‌റ്റോ​ൺ​ഹെ​ഞ്ചി​'ലെ ഭൂ​രി​ഭാ​ഗം കൂ​റ്റ​ൻ പാറകളുമെത്തിച്ചത് സ​മീ​പ മേഖല‍യിൽനിന്നാണ്. എ​ന്നാ​ൽ പീഠക്കല്ല് എഴുന്നൂറോളം കിലോമീറ്റർ അകലെയുള്ള സ്‌​കോ​ട്ട്‌​ലൻഡിൽനിന്നു ക​ട​ൽ​മാ​ർ​ഗമോ, ക​ര​മാ​ർ​ഗം എത്തിച്ചതാകാമെന്നായിരുന്നു കരുതിയിരുന്നത്. വ​ട​ക്കു​കി​ഴ​ക്ക​ൻ സ്‌​കോ​ട്ട്‌​ലൻഡും തെ​ക്ക​ൻ ബ്രി​ട്ട​നും പുതിയ പഠനത്തോടെ ഒ​ഴി​വാ​ക്ക​പ്പെ​ട്ടിരിക്കുകയാണ്. ഇ​നി വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ട്, സ്‌​കോ​ട്ട്‌​ലൻഡിന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ അ​യ​ർ​ല​ൻ​ഡ് എ​ന്നി​വി​ടങ്ങൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും അ​ന്വേ​ഷ​ണം.

പീഠക്കല്ലിന്‍റെ ഉത്ഭവം കൃത്യമായി തിരിച്ചറിയുന്നതിലൂടെ, ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് അതു നിർമിച്ച മനുഷ്യരുടെ സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ലം മനസിലാക്കാൻ കഴിയുമെന്നാണു ഗവേഷകരുടെ അഭിപ്രായം.

Tags : Stonehenge International StonehengeEnigma England ScienceNews

Recent News

Corehub Up