മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: അളവിൽ കൂടുതൽ എഥനോള്‍ കലർത്തി പെട്രോൾ വിൽപ്പന നടക്കുന്നുവെന്ന പരാതിയിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. മുഖ്യമന്ത്രിയുമായി മന്ത്രി അനൂപ് ജേക്കബ് ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച് പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി.
കേരളത്തിൽ നിലവിൽ പെട്രോൾ ഇന്ധനങ്ങളിൽ അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ കർണാടകയിൽ സമാനമായ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് കേരളത്തിലും പരിശോധന നടത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പെട്രോൾ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും.
എഥനോളിന്റെ അളവ് നിശ്ചിത പരിധിക്കുള്ളിലാണോയെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. പരിശോധനയിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തിയതായി കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Tags : Ethanol Content EthanolBlending PetrolAdulteration PetrolQuality KeralaGovernment AnupJacob Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash