Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StonehengeEnigma

സ്‌റ്റോൺ​ഹെ​ഞ്ചി​ലെ കൂറ്റൻ കല്ലുകൾ വീ​ണ്ടും ദു​രൂ​ഹ​ത​യി​ൽ! എവിടെനിന്ന്, എങ്ങനെ വന്നു..?

പുരാതന മനുഷ്യരുടെ അവിശ്വസനീയ നിർമിതി 'സ്‌റ്റോൺഹെഞ്ച്', ഇപ്പോഴം ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു! ബ്രിട്ടനിലെ പുരാനിർമിതി കാണാൻ ലക്ഷങ്ങളാണ് ഓരോ വർഷവും എത്തുന്നത്. 'സ്‌റ്റോ​ൺഹെ​ഞ്ചി'​ലെ ആ​റു ട​ൺ ഭാ​ര​മു​ള്ള പീഠക്കല്ലിന്‍റെ ഉ​ത്ഭ​വവുമായി ബന്ധപ്പെട്ട പുതിയ പഠനമാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്!

വ​ട​ക്കു​കി​ഴ​ക്ക​ൻ സ്‌​കോ​ട്ട്‌​ലൻഡിൽനി​ന്നു പീഠക്കല്ല് എത്തിച്ചുവെന്നാണ് 2024-ലെ കണ്ടെത്തൽ. എന്നാൽ, പു​തി​യ ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ ഈ കണ്ടെത്തൽ തള്ളിയിരിക്കുകയാണു ​ഗവേഷകർ. അതോടെ, അ​ന്വേ​ഷ​ണം വീ​ണ്ടും നടുക്കടലിലായി! സ്‌​കോ​ട്ട്‌​ലൻഡിലെ ഒ​ർ​ക്കേ​ഡി​യ​ൻ ബേ​സി​നിൽനിന്നു ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ൾക്കു കല്ലിന്‍റെ ഘ​ട​ന​യു​മാ​യി ബന്ധമില്ലത്രെ! എഴുപതിലേറെ പാറ സാമ്പികളാണു ഗവേഷണാവശ്യങ്ങൾക്കായി ശേഖരിച്ചത്. പീഠക്കല്ലുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നതിൽ സമഗ്രമായ പഠനമാണിത്. കൂടുതൽ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പുതിയ കണ്ടെത്തലുകൾ വഴിതെളിച്ചിരിക്കുകയാണെന്നു ഗവേഷകസംഘം പറഞ്ഞു.

Latest News

Corehub Up