Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bail Plea

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: ആ​ദ്യം പി​ടി​യി​ലാ​യ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് കോ​ട​തി​യി​ൽ തി​രി​ച്ച​ടി. ആ​ദ്യം പി​ടി​യി​ലാ​യ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി.

നി​ധി​ൻ രാ​ജ്, മ​നോ​ജ്, ജീ​വ​ൻ, ശ്രീ​ജി​ത്ത്, ഷാ​ഹീ​ൻ തു​ട​ങ്ങി​യ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഗൗ​ര​വ​മു​ള്ള​ത് എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ട് സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം, കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ, കൂ​ടാ​തെ പി ​ഡി പി ​പി വ​കു​പ്പു​ട​ക്കം ചു​മ​ത്തി​യി​ട്ടു​ണ്ട്.

കേ​സ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​യ​തി​നാ​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. എ​ന്നാ​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കി​ല്ല എ​ന്ന് പ്ര​തി​ഭാ​ഗ​വും കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ചു.

അ​തേ​സ​മ​യം ത​ല​സ്ഥാ​ന​ത്ത് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ആ​റു പ്ര​തി​ക​ള്‍ കൂ​ടി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​റ​സ്റ്റി​ലാ​യി​രു​ന്നു. ആ​റ്റു​കാ​ൽ മു​ൻ കൗ​ണ്‍​സി​ല​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ള്‍​പ്പെ​ടെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 25 ആ​യി​രു​ന്നു.

ഇ​നി​യും അ​റ​സ്റ്റു​ക​ൾ തു​ട​രു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ അ​റി​യി​ച്ചു. അ​തി​നി​ടെ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് കു​റ്റ​പ​ത്രം ന​ൽ​കാ​ൻ ഡി​ജി​പി​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷയില്‍ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പറയും. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.

വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.

നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്‍റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്‍റെ വാദം. എന്നe

സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം. അതുകൊണ്ട് പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കി വിട്ടാല്‍ കേസിന്‍റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഫിലിപ് മമ്പാടിന്‍റെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്ത മുന്‍ പോലീസ് ഓഫീസറും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.

മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എം. തുഷാര്‍ ആണ് ജാമ്യാപേക്ഷ തള്ളിയത്. ചേവായൂര്‍ പോലീസിനു ലഭിച്ച പരാതിയില്‍ കഴിഞ്ഞമാസം 13നാണ് ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

കൗണ്‍സിലിംഗിന് കൊണ്ടുവന്ന മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ കുട്ടിയെ രക്ഷിതാക്കള്‍ ഫിലിപ്പിന്‍റെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിംഗിന്‍റെ ഭാഗമായെന്നു പറഞ്ഞ് കുട്ടിയെ കാഞ്ഞങ്ങാട് ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

ലോഡ്ജിലെ ലഡ്ജറിലുള്ള ഫിലിപ്പിന്‍റെ കൈയക്ഷരവും ഒപ്പും പരിശോധിക്കുന്നതിനായി ഇക്കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ പരിശോധന ഫലം വൈകുമെന്നതിനാലും 80 വയസുകാരിയായ മാതാവിനെ സംരക്ഷിക്കേണ്ട കടമയുള്ളതിനാലും ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റ വാദം.

എന്നാല്‍ പരിശോധന ഫലം ഉടന്‍ ലഭ്യമാക്കാമെന്നും പ്രായമായ മാതാവിനെ സംരക്ഷിക്കാന്‍ മകളുണ്ടെന്നും പ്രതിക്ക് ജാമ്യം അനുവദിക്കുന്നപക്ഷം തെളിവു നശിപ്പിക്കാനും പരാതിക്കാരെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുള്ള സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഐഷ
പി. ജമാലിന്‍റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിരസിച്ചത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ​ൻ. വി​ജ​യ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​ക​ൾ ത​ള്ളി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം എ​ൻ. വി​ജ​യ​കു​മാ​റി​ന് ജാ​മ്യ​മി​ല്ല. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. വി​ജ​യ​കു​മാ​ർ സ​മ​ർ​പ്പി​ച്ച ര​ണ്ട് ജാ​മ്യ​ഹ​ർ​ജി​ക​ളും കോ​ട​തി ത​ള്ളി.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യ​ഹ​ർ​ജി ന​ൽ​കി​യ​ത്. മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് രേ​ഖ​ക​ളി​ൽ ഒ​പ്പി​ട്ട​തെ​ന്നും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കി​ല്ലെ​ന്നു​മാ​യി​രു​ന്നു വി​ജ​യ​കു​മാ​റി​ന്‍റെ മൊ​ഴി.‌‌

ക​ട്ടി​ള​പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ പാ​ളി കേ​സി​ലും വി​ജ​യ​കു​മാ​ർ പ്ര​തി​യാ​ണ്. എ. പ​ത്മ​കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബോ​ർ​ഡി​ലെ അം​ഗ​മാ​യി​രു​ന്നു വി​ജ​യ​കു​മാ​ർ. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ര​ണ്ട് കേ​സു​ക​ളി​ലും ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന​കേ​സ്; കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

ക​ണ്ണൂ​ര്‍: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി.

ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ജാ​മ്യാ​പേ​ക്ഷ​യി​ല്‍ തി​ങ്ക​ളാ​ഴ്ച കോ​ട​തി വാ​ദം കേ​ട്ടി​രു​ന്നു. മ​ന്ത്രി​ക്കെ​തി​രെ ന​ട​ന്ന​ത് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം മാ​ത്ര​മാ​യി​രു​ന്നെ​ന്നും വ​ധ​ശ്ര​മം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

അ​തേ​സ​മ​യം, പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലാ​വ​ശ്യ​പ്പെ​ട്ട പ്രോ​സി​ക്യൂ​ഷ​ന്‍, കൂ​ടു​ത​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ പേ​ര്‍ കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. പ്ര​തി​ക​ളെ ഈ ​മാ​സം അ​ഞ്ചി​ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യി​ൽ ഇ​ന്ന് വി​ധി പ​റ​യും. ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ൽ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക.

ജാ​മ്യ ഹ​ർ​ജി​യി​ലെ വാ​ദ​ത്തി​നി​ടെ ത​ന്ത്രി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും സ്വ​ത്തു​സ​മ്പാ​ദ​നം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ എ​സ്ഐ​ടി ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും പേ​രി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത വ​ൻ നി​ക്ഷേ​പം ഉ​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

പ്ര​തി​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ് ദു​രൂ​ഹ​മാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഇ​ട​പെ​ട്ട​യാ​ളാ​ണ് താ​നെ​ന്നും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കി​ല്ലെ​ന്നു​മാ​ണ് ത​ന്ത്രി​യു​ടെ വാ​ദം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്: കെ.​പി. ശ​ങ്ക​ര​ദാ​സ് നാ​ളെ ജാ​മ്യാ​പേ​ക്ഷ ന​ൽ​കും

കൊ​ല്ലം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ളി​ലും വി​ഗ്ര​ഹ​ങ്ങ​ളി​ലും സ്വ​ർ​ണ​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ് നാ​ളെ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്.

നി​ല​വി​ൽ വി​ജി​ല​ൻ​സ് കോ​ട​തി ഇ​ദ്ദേ​ഹ​ത്തെ 14 ദി​വ​സ​ത്തേ​ക്ക് കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ആ​ശു​പ​ത്രി സെ​ല്ലി​ലാ​ണ് ശ​ങ്ക​ര​ദാ​സി​നെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കേ​സി​ലെ മ​റ്റ് പ്ര​ധാ​ന പ്ര​തി​ക​ളാ​യ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു, തി​രു​വാ​ഭ​ര​ണം ക​മ്മി​ഷ​ണ​റാ​യി​രു​ന്ന കെ.​എ​സ്. ബൈ​ജു, മു​ഖ്യ​പ്ര​തി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി എ​ന്നി​വ​ർ​ക്ക് കോ​ട​തി നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. 90 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

സ​മാ​ന​മാ​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം വൈ​കു​ന്ന​ത് ശ​ങ്ക​ര​ദാ​സി​നും ജാ​മ്യം ല​ഭി​ക്കാ​ൻ തു​ണ​യാ​യേ​ക്കു​മെ​ന്നാ​ണ് നി​യ​മ​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഇ​ന്ന് നി​ർ​ണാ​യ​കം; ആ​ദ്യ ബ​ലാ​ത്സം​ഗ പ​രാ​തി​യി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ‍​യി​ൽ വി​ധി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​തി​യാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ‍​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ര​ണ്ടും മൂ​ന്നും കേ​സു​ക​ളി​ൽ നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ച രാ​ഹു​ലി​ന് ആ​ദ്യ കേ​സി​ലെ വി​ധി നി​ർ​ണാ​യ​ക​മാ​ണ്.

പ്ര​തി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​ക​രു​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. യു​വ​തി​യെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. യു​വ​തി​യെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത് ത​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നും നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ സ​മാ​ന രീ​തി​യി​ൽ പ്ര​തി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ യു​വ​തി​യു​ടെ മൊ​ഴി പ​രി​ശോ​ധി​ക്കു​മ്പോ​ൾ ബ​ലാ​ത്സം​ഗം ന​ട​ന്ന​താ​യി ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​വാ​ഹി​ത​യാ​യ യു​വ​തി മ​റ്റൊ​രു ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് നി​യ​മ​പ​ര​മാ​യും ധാ​ർ​മി​ക​മാ​യും തെ​റ്റ​ല്ല എ​ന്ന​തി​നാ​ൽ എ​ങ്ങ​നെ പ്ര​തി​ക്ക് ജാ​മ്യം നി​ഷേ​ധി​ക്കാ​നാ​കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ കൈ​വ​ശം വ​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്കാ​നാ​കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

Kerala

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; ദീ​പ ജോ​സ​ഫി​ന്‍റെ ജാ​മ്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി ദീ​പ ജോ​സ​ഫി​ന്‍റെ ജാ​മ്യ ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.

കേ​സെ​ടു​ത്ത​തി​നെ ചോ​ദ്യം​ചെ​യ്താ​ണ് ദീ​പ ജോ​സ​ഫി​ന്‍റെ ഹ​ർ​ജി. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ൽ പ​രാ​തി​ക്കാ​രി ദീ​പ ജോ​സ​ഫി​ന്‍റെ ജാ​മ്യ ഹ​ർ​ജി​ക്കെ​തി​രെ ത​ട​സ​ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്.

താ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പ​രാ​തി​ക്കാ​രെ ദീ​പ ജോ​സ​ഫ് നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും സു​പ്രീം​കോ​ട​തി​യി​ൽ ദീ​പ ന​ൽ​കി​യ സ​ത്യ​വാം​ഗ്‌​മൂ​ല​വും വ​ക്കാ​ല​ത്തും വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ​രാ​തി​ക്കാ​രി കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ ദീ​പ ജോ​സ​ഫി​നെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ദ്യ പ​രാ​തി​ക്കാ​രി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പോ​സ്റ്റു​ക​ളു​ടെ വി​വ​ർ​ത്ത​നം ദീ​പ ജോ​സ​ഫ് വ​ള​ച്ചൊ​ടി​ച്ചു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Kerala

ദീ​പ​ക് ജീ​വ​നൊ​ക്കൊ​ടു​ക്കി​യ സം​ഭ​വം; ഷിം​ജി​ത മു​സ്ത​ഫ​യു​ടെ ജാ​മ്യഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി ദീ​പ​ക് ജീ​വ​ന​ക്കൊ​ടു​ക്കി​യ കേ​സി​ലെ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ​യു​ടെ ജാ​മ്യ ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്. ‌കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ക.

സ്വ​കാ​ര്യ ബ​സി​ൽ ഷിം​ജി​ത പ​ക​ർ​ത്തി​യ ദീ​പ​ക്കി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ‍​യി​ൽ പ​ങ്കു​വ​ച്ച മൊ​ബൈ​ല്‍ ഫോ​ണി​ന്‍റേ​യും ലാ​പ്ടോ​പ്പി​ന്‍റേ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന​ത് വ​രെ പ്ര​തി​ക്കു ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

എ​ന്നാ​ൽ, കേ​സി​ൽ ഷിം​ജി​ത 21 ദി​വ​സ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും ഫോ​റ​ന്‍​സി​ക് ഫ​ലം വ​രു​ന്നതു വ​രെ റി​മാ​ൻ​ഡി​ൽ തു​ട​രേ​ണ്ട​തി​ല്ലെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. കു​ന്ദ​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഷിം​ജി​ത ജാ​മ്യം തേ​ടി പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ​ത്. ദീ​പ​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ഷിം​ജി​ത​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ. വാ​സു​വി​ന് ഇ​ന്ന് നി​ർ​ണാ​യ​കം

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന മു​ൻ ദേ​വ​സ്വം ക​മ്മി​ഷ​ണ​റും പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ.​വാ​സു ജ​യി​ൽ മോ​ചി​ത​നാ​യേ​ക്കും. വാ​സു സ​മ​ർ​പ്പി​ച്ച ജാ​മ്യ ഹ​ർ​ജി​യി​ൽ ഇ​ന്ന് കോ​ട​തി വി​ധി പ​റ​യും.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക. റി​മാ​ൻ​ഡ് കാ​ലാ​വ​ധി 90 ദി​വ​സം പി​ന്നി​ട്ട​തോ​ടെ സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യാ​ണ് എ​ൻ. വാ​സു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യ നീ​ക്കം.

എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ എ​ൻ. വാ​സു​വി​ന് ജാ​മ്യം ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. വി​വേ​ച​നം കാ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ജാ​മ്യ ഹ​ര്‍​ജി​യി​ൽ ഇ​ന്ന് വി​ധി പ​റ​യു​മെ​ന്നും ഇ​ന്ന​ലെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച വി​ജി​ല​ൻ​സ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

‌കേ​സി​ൽ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. പോ​റ്റി ഉ​ൾ​പ്പ​ടെ​യു​ള്ള മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ര​ണ്ട് കേ​സു​ക​ളി​ലെ​യും ജാ​മ്യ ഹ​ർ​ജി​യി​ലെ വാ​ദം ചൊ​വ്വാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു.

ഈ ​മാ​സം 18ന് ​കേ​സി​ൽ വി​ധി പ​റ​യും. മു​ൻ മു​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ സ​മ​ർ​പ്പി​ച്ച മൂ​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് ദീ​പാ​ങ്ക​ർ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

 

 

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്നാണ് ഗോവര്‍ധൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. പണം നൽകിയതിന്‍റെ തെളിവുകളും ഗോവര്‍ധൻ എസ്ഐടിക്ക് നൽകിയിരുന്നു. എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ത​ന്ത്രി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്നും വാ​ദം തു​ട​രും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ന​ട​ക്കും. ക​ട്ടി​ള​പ്പാ​ളി-​ദ്വാ​ര​പാ​ല​ക കേ​സു​ക​ളി​ൽ ത​ന്ത്രി സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് വാ​ദം.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കി​ല്ലെ​ന്നും ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഇ​ട​പെ​ടു​ന്ന​യാ​ളാ​ണ് ത​ന്ത്രി​യെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടെ ത​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ വാ​ദം. ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ലും ഇ​ന്ന് വാ​ദം ന​ട​ക്കും. ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് എ​ൻ.​വാ​സു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളാ​കു​മെ​ന്ന് എ​സ്ഐ​ടി അ​റി​യി​ച്ചു. ദ്വാ​ര​പാ​ല​ക കേ​സി​ൽ ര​ണ്ട് പേ​രെ​യും, ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ഒ​രാ​ളെ​യും പ്ര​തി ചേ​ര്‍​ക്കു​മെ​ന്ന് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Kerala

ശബരിമല സ്വർണക്കൊള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യുടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്. ബു​ധ​നാ​ഴ്ച ജാ​മ്യ​ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. ദ്വാ​ര​പാ​ല​ക കേ​സി​ൽ പോ​റ്റി നേ​ര​ത്തെ സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി​യി​രു​ന്നു.

ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി​ട്ടും എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ന്ന​ത്.

കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ പോ​റ്റി​ക്ക് ജാ​മ്യം ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ ഇ​തോ​ട​കം ജാ​മ്യം നേ​ടി​യി​ട്ടു​ണ്ട്. മു​ൻ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു​വി​നും മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​റി​നും സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം ദേ​വ​സ്വം മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്.​ശ്രീ​കു​മാ​റി​ന് തെ​ളി​വു​ക​ളു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി 43ാം ദി​വ​സം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വ്യാ​ഴാ​ഴ്ച വി​ധി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള​ള കേ​സി​ല്‍ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി വ്യാ​ഴാ​ഴ്ച. ക​ട്ടി​ള​പ്പാ​ളി കേ​സി​ലെ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​നു​ള​ള അ​പേ​ക്ഷ​യി​ൽ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. കേ​സി​ലെ വാ​ദം ഇ​ന്ന് പൂ​ർ​ത്തി​യാ​യി.

സ്വാ​ഭാ​വി​ക ജാ​മ്യം പ്ര​തി​യു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്ന് കോ​ട​തി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. വാ​ദ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് എ​സ്‌​ഐ​ടി റി​പ്പോ​ര്‍​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യു​ക.

ദ്വാ​ര​പാ​ല​ക​പാ​ളി കേ​സി​ൽ നേ​ര​ത്തെ ജാ​മ്യം നേ​ടി​യ പോ​റ്റി, ക​ട്ടി​ള​പാ​ളി കേ​സി​ലും 90 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കു​റ്റ​പ​ത്രം ന​ൽ​കാ​ൻ വൈ​കി​യ​തി​നാ​ൽ കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​മെ​ങ്കി​ലും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​മ​ട​ക്കം കു​റ്റ​പ​ത്രം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന. പാ​ളി​ക​ൾ മാ​റി​യി​ല്ലെ​ന്ന് വി​എ​സ്എ​സ്സി​യി​ലെ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​തോ​ടെ ഇ​നി എ​ത്ര സ്വ‍​ർ​ണം പോ​യെ​ന്ന് മാ​ത്ര​മാ​ണ് തെ​ളി​യി​ക്കാ​നു​ള്ള​ത്.

 

 

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം: ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

കോ​ഴി​ക്കോ​ട്: ബ​സി​ൽ വച്ച് ലൈം​ഗി​ക അ​തി​ക്ര​മ​മെ​ന്ന് കാ​ട്ടി വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി ദീ​പ​ക്ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ​ക്ക് ഇ​ന്നും ജാ​മ്യം ല​ഭി​ച്ചി​ല്ല. ഷി​ജിം​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഈ ​മാ​സം ആ​റി​ലേ​യ്ക്ക് മാ​റ്റി.

റി​മാ​ന്‍​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ ഇ​ന്ന് ജാ​മ്യം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച ഷിം​ജി​ത​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള അ​പേ​ക്ഷ പോ​ലീ​സ് ന​ൽ​കും. ദീ​പ​കി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്ക് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ​ട​ക​ര​യി​ലെ ബ​ന്ധു വീ​ട്ടി​ൽ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ കു​റ്റം ചു​മ​ത്തി​യാ​ണ് ഷിം​ജി​ത​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്. ജ​നു​വ​രി 16നാ​ണ് ബ​സ് യാ​ത്ര​യ്ക്കി​ടെ ദീ​പ​ക്കി​ന്‍റെ വീ​ഡി​യോ യു​വ​തി പ​ക​ർ​ത്തു​ക​യും പി​ന്നീ​ട് സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​ത്.

ഷിം​ജി​ത അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ യു​വ​തി​ക്ക് ബ​സി​ൽ ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ടു​വെ​ന്ന് കാ​ണി​ച്ച് സ​ഹോ​ദ​ര​ൻ സി​യാ​ദ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ത​ന്ത്രി​യു​ടെ ജാ​മ്യ​ഹ​ർ​ജി വാ​ദം കേ​ൾ​ക്കാ​നാ​യി മാ​റ്റി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി വാ​ദം കേ​ൾ​ക്കാ​നാ​യി മാ​റ്റി. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും കോ​ട​തി ഒ​രു​മി​ച്ചാ​ണ് വാ​ദം കേ​ൾ​ക്കു​ക. ര​ണ്ട് കേ​സി​ലും ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നാ​ണ് ത​ന്ത്രി ജാ​മ്യ​ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല​ല്ലാ​തെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും ത​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യോ​ട് ഉ​ൾ​പ്പ​ടെ ത​ന്ത്രി​ക്ക് അ​ടു​ത്ത ബ​ന്ധം ഉ​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ. എ​സ്ഐ​ടി റി​പ്പോ​ർ​ട്ടും ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ബു​ധ​നാ​ഴ്ച​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സി​ൽ ഇ​തു​വ​രെ മൂ​ന്നു​പേ​രാ​ണ് ജ​യി​ൽ മോ​ചി​ത​രാ​യ​ത്. മു​രാ​രി ബാ​ബു​വി​നും സു​ധീ​ഷ് കു​മാ​റി​നും സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച കോ​ട​തി മു​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്. ശ്രീ​കു​മാ​റി​നും ജാ​മ്യം ന​ൽ​കി​യി​രു​ന്നു.

ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ക​ട്ടി​ള​പ്പാ​ളി കേ​സി​ലാ​ണ് ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കു​ന്ന​തി​ൽ ഹൈ​ക്കോ​ടി ഉ​ൾ​പ്പ​ടെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ട്ടും എ​സ്ഐ​ടി ഇ​തു​വ​രെ​യും തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല.

Kerala

സ്വ​ർ​ണ​ക്കൊ​ള്ള; ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി കോ​ട​തിയിൽ

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ വി​ചാ​ര​ണ ത​ട​വി​ൽ തു​ട​രു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലും ക​ണ്ഠ​ര് രാ​ജീ​വ​ര്‍ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും അ​ചാ​ര​ങ്ങ​ൾ പാ​ലി​ച്ച് മാ​ത്രം പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് താ​നെ​ന്നു​മാ​ണ് ത​ന്ത്രി​യു​ടെ വാ​ദം.

എ​ന്നാ​ൽ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടെ പ​ങ്കു​ണ്ടെ​ന്നു​മാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച പോ​റ്റി ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കേ​സി​ൽ ഇ​തു​വ​രെ മൂ​ന്ന് പ്ര​തി​ക​ളാ​ണ് ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​ത്. ദേ​വ​സ്വം മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു, മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​ർ, മു​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്.​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

90 ദി​വ​സം റി​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​രാ​രി ബാ​ബു​വി​നും സു​ധീ​ഷ് കു​മാ​റി​നും ജാ​മ്യം ല​ഭി​ച്ച​ത്. എ​സ്. ശ്രീ​കു​മാ​റി​ന് 43ാം ദി​വ​സ​മാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ൾ ജാ​മ്യം നേ​ടു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും. എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യ നീ​ക്കം.

ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ 90 ദി​വ​സം റി​മാ​ൻ​ഡ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തോ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യ​ത്. ആ​ദ്യം അ​റ​സ്റ്റി​ലാ​യ ദ്വാ​ര​പാ​ല​ക കേ​സി​ൽ പോ​റ്റി​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളു​ടെ കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. ഞാ​യ​റാ​ഴ്ച നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ക​ണ്ഠ​ര് രാ​ജീ​വ​രെ ഇ​ന്ന് ആ​ൻ​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കും.

ചൊ​വ്വാ​ഴ്ച ക​ട്ടി​ള​പ്പാ​ളി കേ​സി​ലെ ത​ന്ത്രി​യു​ടെ ജാ​മ്യ​ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ര​ണ്ട് കേ​സു​ക​ളി​ലെ​യും അ​പേ​ക്ഷ​ക​ൾ ഒ​രു​മി​ച്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടും. ദേ​വ​സ്വം മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​ർ സ​മ​ർ​പ്പി​ച്ച ജാ​മ്യ ഹ​ർ​ജി​ക​ളും ഇ​ന്ന് പ​രി​ഗ​ണി​ക്കും.

National

ടിപി കേസ് പ്രതിയുടെ ജാമ്യാപേക്ഷ: മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതി ബാബുവിന്‍റെ ജാമ്യപേക്ഷയില്‍ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം നല്‍കി സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും അതിനു ശേഷം ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നല്കാൻ കണ്ണൂർ ഗവണ്‍മെന്‍റ് ആശുപത്രിക്കാണ് നിർദേശം നല്കിയത്. വൃക്ക മാറ്റിവെയ്ക്കാൻ ദാതാവിനെ കണ്ടെത്തിയോ എന്നു ചോദിച്ച കോടതി, ശിക്ഷ അനുഭവിക്കാൻ പ്രതിയായ വ്യക്തി ജീവനോടെ ഉണ്ടാകണമെന്ന് ഉറപ്പു വരുത്തണമെന്നും വ്യക്തമാക്കി.

Kerala

മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഇ​ന്ന് നി​ർ​ണാ​യ​കം; ജാ​മ്യാ​പേ​ക്ഷ​കളി​ൽ വി​ധി ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ ജ​യി​ലി​ൽ തു​ട​രു​ന്ന പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ‍​യും. പ​ത്ത​നം​തി​ട്ട സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ന്ന​ത്.

ബ​ലാ​ത്സം​ഗ കേ​സി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് പ​രാ​തി​ക്കാ​രി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മം.

കേ​സി​ൽ ജി​ല്ല കോ​ട​തി​യി​ൽ ഇ​ന്ന് തി​രി​ച്ച​ടി നേ​രി​ട്ടാ​ൽ ഇ​നി ഹൈ​ക്കോ​ട​തി മാ​ത്ര​മാ​ണ് രാ​ഹു​ലി​ന് ആ​ശ്ര​യം. അ​തേ​സ​മ​യം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

രാ​ഹു​ലി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത് പ്രോ​സി​ക്യൂ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ അ​തി​ജീ​വി​ത​യു​ടെ സ​ത്യ​വാം​ഗ്‌​മൂ​ല​വും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. രാ​ഹു​ല്‍ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യാ​ല്‍ കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്നും
സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

ആ​ദ്യ കേ​സി​ലെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് മാ​ങ്കൂ​ട്ട​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം; ഷിം​ജി​ത‍​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. കു​ന്ദ​മം​ഗ​ലം ഒ​ന്നാം ക്ലാ​സ്സ്‌ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്

കു​ന്ദ​മം​ഗ​ലം പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​ഞ്ഞ​ത്. പ്ര​തി പ​ക​ര്‍​ത്തി​യ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്‌​ത​ത് അ​ല്ലാ​തെ ദീ​പ​ക് മ​രി​ക്കാ​ന്‍ മ​റ്റ് കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഈ ​മാ​സം 21നാ​യി​രു​ന്നു വ​ട​ക​ര സ്വ​ദേ​ശി ഷിം​ജി​ത മു​സ്ത​ഫ അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ർന്നു കു​ന്ദ​മം​ഗ​ലം കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. നി​ല​വി​ൽ മ​ഞ്ചേ​രി വ​നി​താ ജ​യി​ലി​ലാ​ണ് ഷിം​ജി​ത​യെ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​റാ​യ ഷിം​ജി​ത​യ്ക്കു നി​യ​മ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ അ​വ​ബോ​ധ​മു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും അ​ടു​ത്തു​ള​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ നി​യ​മാ​ധി​കാ​രി​ക​ളെ​യോ വി​വ​രം അ​റി​യി​ക്കാ​തെ ഇ​ത്ത​ര​ത്തി​ലു​ള​ള വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഷിം​ജി​ത​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ബ​സി​ൽ വ​ച്ച് ദീ​പ​ക്കി​നെ അ​സ്വീ​കാ​ര്യ​മാ​യ രീ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ല​ത​വ​ണ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചെ​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ടെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു.

ഷിം​ജി​ത​യും ദീ​പ​ക്കും യാ​ത്ര ചെ​യ്ത ബ​സി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ന​ട​ന്നി​ല്ലെ​ന്നാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ബ​സി​ൽ നി​ന്ന് സ്വാ​ഭാ​വി​ക​മാ​യി, ഒ​ന്നും സം​ഭ​വി​ക്കാ​ത്ത രീ​തി​യി​ലാ​ണ് ഷിം​ജി​ത ഇ​റ​ങ്ങിപ്പോ​യ​ത്. ബ​സ് ജീ​വ​ന​ക്കാ​രോ​ട് ഒ​രു പ​രാ​തി​യും പ​റ​ഞ്ഞി​ട്ടി​ല്ല.

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം: ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ 27ന് ​വി​ധി

കോ​ഴി​ക്കോ​ട്: ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഈ ​മാ​സം 27ന് ​വി​ധി പ​റ​യും. കു​ന്ദ​മം​ഗ​ലം കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ കു​റ്റം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ പ്രോ​സി​ക്യൂ​ഷ​ന്‍ എ​തി​ര്‍​ത്തു.

പ്ര​തി​ക്ക് സ​മൂ​ഹ​ത്തി​ല്‍ പ്ര​ശ​സ്തി​യും പോ​സ്റ്റു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ റീ​ച്ചും മോ​ണി​മെ​ന്‍റ​റി ബെ​ന​ഫി​റ്റും ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി കു​റ്റം ചെ​യ്തു​വെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

Kerala

വോയിസ് ക്ലിപ്പിന്‍റെ അധികാരികതയിൽ പ്രോസിക്യൂഷനു സംശയം; രാഹുലിനു വീണ്ടും കാത്തിരിപ്പ്

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായുള്ള മൂന്നാമത്തെ ലൈംഗിക പീഡന കേസിൽ വിധി പറയുന്നത് മാറ്റിയതു രാഹുലിനു വീണ്ടും തിരിച്ചടിയായി. പത്തനംതിട്ട സെഷൻസ് കോടതി ഈ മാസം 28 ലേക്കാണ് മാറ്റിയത്. തിരുവല്ല മജിസ്ടേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യത്തിനായി പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ ഈ മാസം 21ന് ഇരു ഭാഗത്തിന്‍റെയും വാദം വിശദമായി കേട്ട ശേഷം കേസ് വിധി പറയാനായി ഇന്നത്തേക്കു മാറ്റിയിരുന്നു.

ഇന്നു രാവിലെ കേസ് പരിഗണിച്ചപ്പോൾ വാദിഭാഗം ഹാജരാക്കിയ, ഇരയുടെയും രാഹുലിന്‍റെയും ചാറ്റിന്‍റെ വോയിസ് ക്ലിപ്പിന്‍റെ അധികാരികതയിൽ പ്രോസിക്യൂഷൻ സംശയം ഉന്നയിച്ചു.

രാഹുലും യുവതിയുമായി സൗഹൃദത്തിലായിരുന്നതായും ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമുള്ള വാദിഭാഗത്തിന്‍റെ വാദം സ്ഥിരീകരിക്കാനായി നൽകിയ, വാട്സാപ്പ് ചാറ്റിലൂടെയുള്ള വോയിസ് ക്ലിപ്പാണ് ശാസ്ത്രീയ പരിശോധനയ്ക്കു  വിധേയമാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചാണ് കോടതി വോയിസ് ക്ലിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ് ക്കാൻ തീരുമാനിച്ചത്. പരിശോധനയുടെ ഫലം ലഭിച്ച ശേഷം ഈ മാസം 28ന് കേസിൽ വിധി പറയും.

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം: ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സ്സി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. കു​ന്ദ​മം​ഗ​ലം കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക. 

ബ​സി​ൽ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഷിം​ജി​ത ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം കോ​ട​തി​യി​ലും ആ​വ​ർ​ത്തി​ക്കും. സം​ഭ​വം ന​ട​ന്ന ബ​സി​ലെ സി​സി​ടി​വി​യി​ൽ നി​ന്നും അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട്. ഇ​ക്കാ​ര്യ​മു​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​കും പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. 

ഷിം​ജി​ത​യ്ക്ക് നേ​രെ ബ​സി​ൽ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​ഹോ​ദ​ര​ൻ പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റി​ലാ​യ പ്ര​തി നി​ല​വി​ൽ മ​ഞ്ചേ​രി വ​നി​താ ജ​യി​ലി​ലാ​ണു​ള്ള​ത്.

Kerala

ക​ട്ടി​ള​പ്പാ​ളി, ദ്വാ​ര​പാ​ല​ക കേ​സ്; മു​രാ​രി ബാ​ബു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ജി​ല​ൻ​സ് കോ​ട​തി വി​ധി ഇ​ന്ന്

കൊ​ല്ലം: ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യ​ത്.

ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ ഇ​ന്ന​ലെ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. അ​നു​കൂ​ല ഉ​ത്ത​ര​വു​ണ്ടാ​യാ​ൽ സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങു​ന്ന ആ​ദ്യ പ്ര​തി​യാ​യി​രി​ക്കും മു​രാ​രി ബാ​ബു.

നേ​ര​ത്തെ ഒ​ന്നാം പ്ര​തി ഉ​ണ്ണി കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ദ്വാ​ര​പാ​ല​ക കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ 90 ദി​വ​സം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ക​യാ​ണ്. മ​റ്റൊ​രു പ്ര​തി​യാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ 14 ദി​വ​സ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. പ്ര​തി​യു​ടെ റി​മാ​ൻ​ഡ് നീ​ട്ടി വാ​ങ്ങും. ജ​നു​വ​രി 28 നാ​ണ് ത​ന്ത്രി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Kerala

മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സ്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

പ​ത്ത​നം​തി​ട്ട: മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. ഹ​ർ​ജി കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം രാ​ഹു​ലി​ന് ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു. രാ​ഹു​ലി​ന്‍റെ എ​ല്ലാ വാ​ദ​ങ്ങ​ളും ത​ള്ളി​യാ​യി​രു​ന്നു ജാ​മ്യം നി​ഷേ​ധി​ച്ച​ത്. പോ​ലീ​സ് റി​പ്പോ​ർ​ട്ട് വ​ന്ന​ശേ​ഷ​മാ​യി​രി​ക്കും ജി​ല്ലാ കോ​ട​തി​യി​ൽ ജാ​മ്യ അ​പേ​ക്ഷ​യി​ൽ വി​ശ​ദ​മാ​യ വാ​ദം ന​ട​ക്കു​ക.

പ്ര​ഥ​മ​ദൃ​ഷ്ട്യാ ബ​ലാ​ത്സം​ഗം നി​ല​നി​ൽ​ക്കും എ​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗീ​ക​ബ​ന്ധം, അ​റ​സ്റ്റ് ച​ട്ട​വി​രു​ദ്ധം തു​ട​ങ്ങി​യ വാ​ദ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ ജാ​മ്യ​ഹ​ർ​ജി​യി​ലെ വാ​ദ​ത്തി​നി​ടെ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച കോ​ട​തി ബ​ലാ​ത്സം​ഗ കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ച​ത്. മ​റ്റ് ര​ണ്ട് കേ​സു​ക​ളു​ടെ സ​മാ​ന​സ്വ​ഭാ​വ​വും രാ​ഹു​ലി​ന് കു​രു​ക്കാ​യി. വി​ദേ​ശ​ത്തു​ള്ള പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി ഓ​ൺ​ലൈ​ൻ വ​ഴി രേ​ഖ​പ്പെ​ടു​ത്തി, അ​തി​ൽ ഒ​പ്പ് പോ​ലു​മി​ല്ലെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന കാ​ല​ത്ത് എ​സ്ഐ​ടി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കോ​ട​തി ശ​രി​വ​ച്ചു. മാ​ത്ര​മ​ല്ല, വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി പ​രാ​തി​ക്കാ​രി ന​ൽ​കി​യ മൊ​ഴി അ​വ​ർ ഡി​ജി​റ്റ​ൽ ഒ​പ്പി​ട്ട് തി​രി​കെ ന​ൽ​കി​യ​താ​ണ്. എം​ബ​സി മു​ഖാ​ന്ത​ര​മാ​യി​രു​ന്നു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ.

 

Kerala

രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി; വി​ധി ശ​നി​യാ​ഴ്ച

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​യി​രു​ന്നു വാ​ദം. പ്രോ​സി​ക്യൂ​ഷ​നാ​ണ് അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ൽ വാ​ദം കേ​ള്‍​ക്ക​ണം എ​ന്ന ആ​വ​ശ്യം തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ ധ​രി​പ്പി​ച്ച​ത്.

ജാ​മ്യാ​പേ​ക്ഷ​യി​ല്‍ കോ​ട​തി ശ​നി​യാ​ഴ്ച വി​ധി പ​റ​യും. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് വേ​ണ്ടി അ​ഡ്വ. ശാ​സ്ത​മം​ഗ​ലം അ​ജി​ത്താ​ണ് ഹാ​ജ​രാ​യ​ത്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​സ്ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​നം പ​റ​യു​ക.

ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ രാ​ഹു​ലി​നെ പീ​ഡ​നം ന​ട​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന തി​രു​വ​ല്ല​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ൽ അ​ട​ക്കം രാ​ഹു​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന കാ​ര്യം സ്റ്റേ​റ്റ് ക്രൈം ​ബ്രാ​ഞ്ച്, കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തും.

ഇ​തി​നി​ടെ, പ​രാ​തി​ക്കാ​രി​യു​മാ​യു​ള്ള വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ള്‍ എ​ന്ന് ആ​വ​കാ​ശ​പ്പെ​ട്ട്, രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് ഫെ​ന്നി നൈ​നാ​ന്‍ ചി​ല സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ടു. 2024 ൽ ​ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ട​താ​യി ആ​രോ​പി​ക്കു​ന്ന യു​വ​തി, മൂ​ന്ന് മാ​സം മു​മ്പ് എം​എ​ല്‍​എ​യെ സ്വ​കാ​ര്യ​മാ​യി കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നാ​ണ് ഫെ​നി പ​റ​യു​ന്ന​ത്.

യു​വ​തി​ക്കെ​തി​രാ​യ സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് ഫെ​നി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ​ത്ത​നം​തി​ട്ട സൈ​ബ​ർ പോ​ലീ​സി​ന്‍റെ ന​ട​പ​ടി. യു​വ​തി​യു​ടെ ചാ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വെ​ളി​പ്പെ​ടു​ത്തി​യാ​ണ് ഫെ​നി നൈ​നാ​ൽ അ​ധി​ക്ഷേ​പ പോ​സ്റ്റി​ട്ട​ത്.

 

Kerala

കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ ചി​കി​ത്സാ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ചി​ല്ല; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​തെ കോ​ട​തി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ ദേ​വ​സ്വം അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ് ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശ​ങ്ക​ര​ദാ​സ് മു​ൻ​കൂ​ർ ജാ​മ്യം തേ​ടു​ന്ന​ത്. ശ​ങ്ക​ര​ദാ​സി​ന്‍റെ ചി​കി​ത്സാ രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ആ​ശു​പ​ത്രി രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​ങ്ക​ര​ദാ​സ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ക​യാ​ണെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫോ​ട്ടോ​യും സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് എ​സ്ഐ​ടി ശേ​ഖ​രി​ച്ച മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ഇ​ന്ന് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ശ​ങ്ക​ർ​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ എ​സ്ഐ​ടി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പ്ര​തി ചേ​ർ​ത്ത അ​ന്നു​മു​ത​ൽ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ക​യാ​ണെ​ന്നും എ​ന്ത് അ​സം​ബ​ന്ധ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ചോ​ദി​ച്ച​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളു​ടെ കേ​സി​ലാ​ണ് വി​ധി പ​റ​ഞ്ഞ​ത്. സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​യും മു​രാ​രി ബാ​ബു​വി​നെ​യും വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടു കേ​സു​ക​ളി​ലും ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ 14-ാം തീ​യ​തി വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ‍​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ക. ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ഇ​ന്ന് വി​ധി പ​റ​യു​ക.

ക​ട്ടി​ള​പ്പാ​ളി കൈ​മാ​റി​യ കേ​സി​ൽ വി​ജി​ല​ൻ​സ് കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും നേ​ര​ത്തേ പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ​ത്മ​കു​മാ​ർ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ആ​ർ​ക്കും ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം പ​ത്മ​കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് എ​സ്ഐ​ടി ഉ​ന്ന​യി​ക്കു​ന്ന​ത്. മി​നു​ട്സി​ൽ സ്വ​ന്തം കൈ​പ്പ​ട​യി​ൽ പ​ത്മ​കു​മാ​ർ തി​രു​ത്ത​ൽ വ​രു​ത്തി​യെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. പ​ത്മ​കു​മാ​റി​ന്‍റെ ഒ​പ്പും കൈ​യ​ക്ഷ​ര​വും ഉ​ൾ​പ്പെ​ടെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

പി​ച്ച​ള പാ​ളി​ക​ൾ എ​ന്ന​തി​ന് പ​ക​രം ചെ​മ്പ് എ​ന്ന് എ​ഴു​തി. കൂ​ടാ​തെ അ​നു​വ​ദി​ക്കു​ന്നു എ​ന്ന വാ​ക്കും സ്വ​ന്ത​മാ​യി എ​ഴു​തി ചേ​ർ​ത്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ളി​ക​ൾ പോ​റ്റി​യ്ക്ക് കൊ​ടു​ത്തു​വി​ടാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ജാ​മ്യം തേ​ടി എ​ൻ. വാ​സു സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം തേ​ടി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ എ​ന്‍. വാ​സു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ജാ​മ്യം നി​ഷേ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കി.

അ​ന്വേ​ഷ​ണ​വു​മാ​യി താ​ൻ പൂ​ർ​ണമാ​യി സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വാ​സു​വി​ന്‍റെ വാ​ദം. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ ക​സ്റ്റ​ഡി​യി​ൽ വയ്ക്കേ​ണ്ട​തി​ല്ലെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് വാ​സു​വി​ന്‍റെ വാ​ദം.

ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ള്‍, ക​ട്ടി​ള​പ്പാ​ളി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യ്ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ടു​ത്തു​വെ​ന്ന കേ​സി​ല്‍ എ​ന്‍. വാ​സു​വി​ന്‍റെ​യും മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു​വി​ന്‍റെ​യും മു​ന്‍ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ്‌ണ​ര്‍ കെ.​എ​സ്. ബൈ​ജു​വി​ന്‍റെ​യും ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് എ​ന്‍. വാ​സു ജാ​മ്യം തേ​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Kerala

ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്‍റെയും ഗോവർധന്‍റെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെയും പത്താം പ്രതി ഗോവർധന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്.

പത്മകുമാറിനെതിരെ ആദ്യമെടുത്ത കട്ടിളപ്പാളി കേസിലാണ് ഇന്ന് ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്നത്. രണ്ടാമത് പ്രതി ചേർത്ത ദ്വാരപാലക ശിൽപ കേസിൽ കൊല്ലം വിജിലൻസ് കോടതിയും പത്മകുമാറിന്‍റെ ജാമ്യഹർജി ഇന്ന് പരിഗണിക്കുന്നുണ്ട്.

റിമാൻഡിലുള്ള പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ സമർപ്പിക്കും.

അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ എല്ലാം കോടതി പരിഗണിക്കും.

Kerala

സ്വർണക്കൊള്ള: ​ഗോവർധന്‍റെ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ നൽകിയ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പത്താം പ്രതിയാണ് ഗോവർധൻ.

ബെല്ലാരിയിലെ തന്‍റെ സ്വർണക്കടയിൽ നിന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് സ്വർണക്കട്ടികൾ കസ്റ്റഡിയിലെടുത്തതെന്നും ഈ സ്വർണത്തിന് ശബരിമല സ്വർണവുമായി ബന്ധമില്ലെന്നും ഗോവർധൻ ഹർജിയിൽ പറയുന്നു.

തനിക്ക് സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുൻപ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലക്ക് നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിൽ അധികം സ്വർണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വർണം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡിഡി ആയി 10 ലക്ഷവും 10 പവന്‍റെ മാലയും ശബരിമലക്ക് സംഭാവന നൽകി. ആകെ ഒന്നരക്കോടിയിൽ അധികം രൂപ ശബരിമലക്ക് നൽകിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കിൽ ഇത്രയും തുക സംഭാവന നൽകില്ലായിരുന്നുവെന്നും ഹർജിക്കാരൻ പറയുന്നു.

Kerala

ശബരിമല സ്വർണക്കൊള്ള: എൻ. വാസുവിന്‍റെയും മുരാരി ബാബുവിന്‍റെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശിപാർശ നൽകി എന്നതാണ് എൻ. വാസുവിനെതിരായ കേസ്.

സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ മാറ്റിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിൽ കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു.

അതേസമയം, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​പേ​ക്ഷ​യി​ൽ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. എ​ഫ്ഐ​ആ​റും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടും ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കേ​സി​ലെ മു​ഴ​വ​ൻ രേ​ഖ​ക​ളും കൈ​മാ​റു​ന്ന​തി​ൽ എ​സ്ഐ​ടി എ​തി​ർ​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും എ​ന്നാ​ൽ സ​മാ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്നു​മാ​ണ് എ​സ്ഐ​ടി​യു​ടെ നി​ല​പാ​ട്.

കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളി​ലേ​ക്കെ​ത്തു​ന്ന​തി​ന് ഇ​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് എ​സ്ഐ​ടി​ക്ക് വേ​ണ്ടി പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം രേ​ഖ​ക​ൾ ന​ൽ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ചോ​ദ്യം.

 

Kerala

‌ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്: എ​സ്. ജ​യ​ശ്രീ​യു​ടെ മൂ​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇന്നു സു​പ്രീം​കോ​ട​തിയിൽ

ന്യൂഡൽഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​തി​യാ​യ മു​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ സ​മ​ർ​പ്പി​ച്ച മൂ​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇന്നു പ​രി​ഗ​ണി​ക്കും. മൂ​ൻ​കൂ​ർ ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​ശ്രീ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു.

ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ർ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ്വ​ർ​ണ​പ്പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യ്ക്ക് കൈ​മാ​റാ​ൻ 2019ൽ ​ഉ​ത്ത​ര​വി​റ​ക്കി​യെ​ന്നാ​ണ് ജ​യ​ശ്രീ​യു​ടെ പേ​രി​ലു​ള്ള ആ​രോ​പ​ണം.

അ​തേ​സ​മ​യം, കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍ വാസുവിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ഒക്ടോബര്‍ 23ന് അറസ്റ്റിലായ വാസുവിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ, മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​കു​മാ​റി​നെ ബുധനാഴ്ച എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശ്രീ​കു​മാ​റി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

Kerala

ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്‍റെയും പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

ദ്വാരപാലക ശിൽപ കവർച്ചാ കേസിലാണ് പത്മകുമാറിന്‍റെ ജാമ്യനീക്കം. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു. ഇതുവരെ പരിഗണിച്ച പ്രതികളുടെ ജാമ്യ ഹർജികളെല്ലാം കോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

അതേസമയം, കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍ വാസുവിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ഒക്ടോബര്‍ 23ന് അറസ്റ്റിലായ വാസുവിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി നേ​ര​ത്തെ ജാ​മ്യം നി​ഷേ​ധി​ച്ച ഒ​ന്നാ​മ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ലാ​ണ് രാ​ഹു​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ഹ​ർ​ജി​യി​ൽ തീ​ർ​പ്പാ​കു​ന്ന​ത് വ​രെ രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് കോ​ട​തി ഇ​ന്ന് വ​രെ നീ​ട്ടി​യി​രു​ന്നു. ജ​സ്റ്റി​സ് കെ. ​ബാ​ബു​വി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കു​ന്ന​ത്.

പ​രാ​തി​ക്കാ​രി​യു​മാ​യി ത​നി​ക്ക് ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് പ​രാ​തി​ക്ക് പി​ന്നി​ലെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം. എ​ന്നാ​ൽ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും നി​ർ​ബ​ന്ധി​ത ഗ​ർ​ഭഛി​ദ്ര​ത്തി​നും എം​എ​ൽ​എ മു​തി​ർ​ന്നു​വെ​ന്നും ഇ​തി​ന് മ​തി​യാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ നി​ല​പാ​ട്. കേ​സ് ഡ​യ​റി​യും അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യേ​ക്കും.

രാ​ഹു​ലി​ന് മ​റ്റൊ​രു ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി നേ​ര​ത്തെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലും ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​ന്ന​ത്തെ വാ​ദ​ത്തി​ന് ശേ​ഷം ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളു​ക​യാ​ണെ​ങ്കി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

Kerala

രാഹുലിനെതിരായ ബലാത്സംഗക്കേസ്: രണ്ടാം പ്രതി ജോബിയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ബലാത്സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്‍റെ സുഹൃത്തായ ജോബിയാണെന്നാണ് കേസ്. എന്നാൽ മരുന്ന് എത്തിച്ചത് യുവതി ആവശ്യപ്പെട്ടതു കൊണ്ടാണെന്നും മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹർജിയിൽ ജോബി ജോസഫ് പറയുന്നത്.

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടർന്ന് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതിന്‍റെ രേഖകൾ നേരത്തെ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

Kerala

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണ കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.

കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.


സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതിലും, രേഖകളില്‍ ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ പത്മകുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, നവംബര്‍ 20 നാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പത്മകുമാര്‍ അറസ്റ്റിലാവുന്നത്.

ദ്വാരപാലക ശില്പകേസിലും പത്മകുമാര്‍ റിമാന്‍ഡിലാണ്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പത്മകുമാർ വ്യക്തമാക്കിയിരുന്നത്.

മിനിറ്റ്സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. എന്നാൽ കേസിൽ ബോർഡിലെ മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും പത്മകുമാർ ആരോപിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ആദ്യം അറസ്റ്റിലായ പോറ്റി ആദ്യമായാണ് ജാമ്യാപേക്ഷയുമായി വിജിലൻസ് കോടതിയെ സമീപിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഡിസംബർ 18 ന് കോടതി പരി​ഗണിക്കും. കേസിൽ മുരാരി ബാബു, എൻ വാസു അടക്കമുള്ളവരുടെ ജാമ്യാപേക്ഷ നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു.

Kerala

പ​രാ​തി​ക്കാ​രി​യെ അ​പ​മാ​നി​ച്ച കേ​സ്; രാ​ഹു​ൽ‌ ഈ​ശ്വ​റി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ബ​ലാ​ത്സം​ഗ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന രാ​ഹു​ൽ‌ ഈ​ശ്വ​റി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സി​ജെ​എം കോ​ട​തി​യാ​ണ് ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. കേ​സി​ൽ ര​ണ്ട് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന രാ​ഹു​ൽ ഈ​ശ്വ​റി​നെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം തി​രി​കെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ൽ ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

പ​രാ​തി​ക്കാ​രി​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ നേ​ര​ത്തെ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ൽ ഹ​ർ​ജി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് രാ​ഹു​ൽ കീ​ഴ്ക്കോ​ട​തി​യി​ൽ മ​റ്റൊ​രു ഹ​ർ​ജി ന​ല്‍​കി​യ​ത്.

രാ​ഹു​ൽ‌ ഈ​ശ്വ​ർ സൈ​ബ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ്. കേ​സി​ലെ നാ​ലാം പ്ര​തി​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ന്‍​കൂ​ർ ജാ​മ്യ ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്: എ​ൻ.​ വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം മു​ൻ ക​മ്മീ​ഷ്ണ​റും പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ആ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ എ​ൻ.​വാ​സു മൂ​ന്നാം പ്ര​തി​യാ​ണ്. 2019ൽ ​ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന വാ​സു​വി​ന്‍റെ ശു​പാ​ർ​ശ​യി​ലാ​ണ് ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം ചെ​മ്പെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

പ്രാ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ച് വാ​സു​വി​ന് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വാ​സു ജ​യി​ലി​ൽ തു​ട​രും.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്: രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് അ​പ്പീ​ൽ ന​ൽ​കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ ആ​ണ് അ​പ്പീ​ൽ ന​ൽ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി തി​ങ്ക​ളാ​ഴ്ച രാ​ഹു​ലി​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. 14 ദി​വ​സ​ത്തേ​ക്കാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

സൈ​ബ​ർ അ​ധി​ക്ഷേ​പ കേ​സി​ൽ പ്ര​തി​ച്ചേ​ർ​ക്ക​പ്പെ​ട്ട കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ​രാ​തി​ക്കാ​രി​യെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ൽ ഒ​രു ന​ട​പ​ടി​യും ത​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് സ​ന്ദീ​പി​ന്‍റെ വാ​ദം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കൂ​ട്ടാ​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് താ​ൻ മാ​ത്രം എ​ങ്ങ​നെ പ്ര​തി​യാ​കു​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ പ​ത്മ​കു​മാ​ർ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ചോ​ദ്യം. മി​നു​ട്സി​ൽ ചെ​മ്പ് എ​ന്നെ​ഴു​തി​യ​ത് മ​റ്റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ​യും അ​റി​വോ​ടെ ആ​ണെ​ന്നു​മാ​ണ് വാ​ദം.

ബോ​ർ​ഡി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് അം​ഗ​ങ്ങ​ളെ കൂ​ടി പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​താ​ണ് പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ ഹ​ർ​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് സ്വ​ർ​ണം പൂ​ശി​യ ക​ട്ടി​ള​പാ​ളി​ക​ൾ കൈ​മാ​റി​യ​ത് ഉ​ൾ​പ്പ​ടെ കൂ​ട്ടാ​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് താ​ൻ മാ​ത്രം എ​ങ്ങ​നെ ഉ​ത്ത​ര​വാ​ദി​യാ​കു​മെ​ന്നാ​ണ് ജാ​മ്യ​ഹ​ർ​ജി​യി​ലെ ചോ​ദ്യം. ‌

മി​നു​ട്സി​ൽ ചെ​മ്പ് എ​ന്നെ​ഴു​തി​യ​ത് എ​ല്ലാ​വ​രു​ടെ​യും അ​റി​വോ​ടെ​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. വീ​ഴ്ച പ​റ്റി​യെ​ങ്കി​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രേ പോ​ലെ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വാ​ദം. ത​ന്നെ മാ​ത്രം വേ​ട്ട​യാ​ടു​ന്ന​തി​ലെ അ​മ​ർ​ഷം കൂ​ടി​യാ​ണ് പ​ത്മ​കു​മാ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up