മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്ത മുന്‍ പോലീസ് ഓഫീസറും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.
മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എം. തുഷാര്‍ ആണ് ജാമ്യാപേക്ഷ തള്ളിയത്. ചേവായൂര്‍ പോലീസിനു ലഭിച്ച പരാതിയില്‍ കഴിഞ്ഞമാസം 13നാണ് ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
കൗണ്‍സിലിംഗിന് കൊണ്ടുവന്ന മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ കുട്ടിയെ രക്ഷിതാക്കള്‍ ഫിലിപ്പിന്‍റെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിംഗിന്‍റെ ഭാഗമായെന്നു പറഞ്ഞ് കുട്ടിയെ കാഞ്ഞങ്ങാട് ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
ലോഡ്ജിലെ ലഡ്ജറിലുള്ള ഫിലിപ്പിന്‍റെ കൈയക്ഷരവും ഒപ്പും പരിശോധിക്കുന്നതിനായി ഇക്കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ പരിശോധന ഫലം വൈകുമെന്നതിനാലും 80 വയസുകാരിയായ മാതാവിനെ സംരക്ഷിക്കേണ്ട കടമയുള്ളതിനാലും ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റ വാദം.
എന്നാല്‍ പരിശോധന ഫലം ഉടന്‍ ലഭ്യമാക്കാമെന്നും പ്രായമായ മാതാവിനെ സംരക്ഷിക്കാന്‍ മകളുണ്ടെന്നും പ്രതിക്ക് ജാമ്യം അനുവദിക്കുന്നപക്ഷം തെളിവു നശിപ്പിക്കാനും പരാതിക്കാരെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുള്ള സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഐഷ
പി. ജമാലിന്‍റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിരസിച്ചത്.
Tags : Philip Mampad bail plea rape case minor girl