x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി ക​ലാ​പ​ക്കേ​സ്: ഉ​മ​ർ ഖാ​ലി​ദി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ടു


Published: May 22, 2026 06:38 PM IST | Updated: May 22, 2026 06:38 PM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന ജെ​എ​ൻ​യു മു​ൻ വി​ദ്യാ​ർ​ത്ഥി നേ​താ​വ് ഉ​മ​ർ ഖാ​ലി​ദി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വി​ട്ടു. യു​എ​പി​എ നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ർ​ശ​ന​മാ​യ ജാ​മ്യ​വ്യ​വ​സ്ഥ​ക​ളും ദീ​ർ​ഘ​കാ​ല​ത്തെ ത​ട​ങ്ക​ലും ത​മ്മി​ൽ വൈ​രു​ദ്ധ്യം നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക തീ​രു​മാ​നം.

നേ​ര​ത്തെ ഇ​തേ കേ​സി​ൽ ഉ​മ​ർ ഖാ​ലി​ദി​നും ഷ​ർ​ജീ​ൽ ഇ​മാ​മി​നും ജാ​മ്യം നി​ഷേ​ധി​ച്ച സു​പ്രീം​കോ​ട​തി​യു​ടെ ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ, മ​റ്റൊ​രു സു​പ്രീം​കോ​ട​തി ബെ​ഞ്ച് ക​ടു​ത്ത വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഷ​യം വി​ശാ​ല ബെ​ഞ്ചി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു യു​എ​പി​എ കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ട് ജ​സ്റ്റി​സു​മാ​രാ​യ ബി.​വി. ന​ഗ​ര​ത്ന, ഉ​ജ്ജ​ൽ ഭു​യാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്, ഉ​മ​ർ ഖാ​ലി​ദി​ന് ജാ​മ്യം നി​ഷേ​ധി​ച്ച മു​ൻ ഉ​ത്ത​ര​വി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു.

ദീ​ർ​ഘ​കാ​ലം വി​ചാ​ര​ണ​യി​ല്ലാ​തെ ത​ട​വി​ൽ പാ​ർ​പ്പി​ക്കു​ന്ന​ത് വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നു​ച്ഛേ​ദ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും, യു​എ​പി​എ കേ​സാ​ണെ​ങ്കി​ൽ പോ​ലും 'ജാ​മ്യ​മാ​ണ് നി​യ​മം, ജ​യി​ൽ അ​പ​വാ​ദ​മാ​ണ്' എ​ന്ന ത​ത്വം ബാ​ധ​ക​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. മു​ൻ​പ് മൂ​ന്നം​ഗ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച 'കെ.​എ. ന​ജീ​ബ്' കേ​സി​ലെ വി​ധി മ​റി​ക​ട​ന്നാ​ണ് ര​ണ്ടം​ഗ ബെ​ഞ്ച് ഉ​മ​ർ ഖാ​ലി​ദി​ന് ജാ​മ്യം നി​ഷേ​ധി​ച്ച​തെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത​യ്ക്കാ​യി വി​ശാ​ല ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സും കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

2020 സെ​പ്റ്റം​ബ​ർ മു​ത​ൽ വി​ചാ​ര​ണ​യൊ​ന്നും ആ​രം​ഭി​ക്കാ​തെ അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി ഉ​മ​ർ ഖാ​ലി​ദ് ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്. വി​ശാ​ല ബെ​ഞ്ചി​ന്‍റെ അ​ന്തി​മ തീ​ർ​പ്പ് വ​രു​ന്ന​ത് വ​രെ ഉ​മ​ർ ഖാ​ലി​ദ് ജ​യി​ലി​ൽ ത​ന്നെ തു​ട​രും. എ​ന്നാ​ൽ നി​യ​മ​ത്തി​ലെ ക​ടു​ത്ത വ്യ​വ​സ്ഥ​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​പ്പെ​ടാ​ൻ ഈ ​തീ​രു​മാ​നം വ​ഴി​വെ​ച്ചേ​ക്കും.

 

 

Tags : Umar Khalid Bail Plea Supreme Court Latest News

Recent News

Corehub Up