കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് മരിച്ച കേസില്‍ അധ്യാപകന് ഡോ. കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും ചിലരുടെ പ്രേരണയാലാണു തനിക്കെതിരേ കേസെടുത്തിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വിധി പറയാന്‍ മാറ്റിയത്.
അന്വേഷണത്തിലെ സുതാര്യത സംബന്ധിച്ചു വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധമില്ലെന്നും സ്വകാര്യ വായ്പാസംഘത്തിന്റെ ഭീഷണിയാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യക്കു കാരണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിക്കാരനെതിരേ മാധ്യമവിചാരണ നടക്കുന്നതായും ചൂണ്ടിക്കാട്ടി.
എന്നാല്‍, പല അനീതികളും പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്കു സമൂഹത്തില്‍ പ്രധാന റോളുണ്ടെന്നും കോടതി പരിഗണിക്കുന്നത് മാധ്യമ വാര്‍ത്തകളെയല്ല, തെളിവുകളെയാണെന്നും കോടതി വ്യക്തമാക്കി. നിധിന് രാജിന്റെ മരണത്തില്‍ ഡോ. റാമിനു കൃത്യമായ പങ്കുണ്ടെന്നതിനു വ്യക്തമായ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടി.
Tags : Nithin Raj Death Bail Plea Postponed