x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി​ക​ളു​ടെ ത​മി​ഴ് സി​നി​മ; സൂ​ര്യ​യു​ടെ ‘സീ​ൻ’!

വി​നോ​ദ് നെ​ല്ല​യ്ക്ക​ൽ
Published: November 7, 2026 05:56 PM IST | Updated: November 7, 2026 05:56 PM IST

പ്രതീകാത്മക ചിത്രം

ത​മി​ഴ് സി​നി​മ​യു​ടെ താ​ര​പ്പ​കി​ട്ടും മ​ല​യാ​ള സി​നി​മ​യു​ടെ ക​ഥാ​ക​ഥ​ന, നി​ർ​മാ​ണ രീ​തി​ക​ളും ഒ​ന്നി​ച്ചു​ചേ​രു​മ്പോ​ൾ എ​ന്തു സം​ഭ​വി​ക്കും? അ​തി​നൊ​രു മി​ക​ച്ച ഉ​ത്ത​ര​മാ​ണ് ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത സൂ​ര്യ ചി​ത്രം സീ​ൻ. സൂ​ര്യ​യു​ടെ താ​ര​പ്ര​ഭ​യും കു​റ്റാ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഉ​ദ്വേ​ഗ​വും ന​ർ​മ​വും അ​പ്ര​തീ​ക്ഷി​ത വ​ഴി​ത്തി​രി​വു​ക​ളും ഒ​ത്തു​ചേ​രു​ന്ന ചി​ത്രം, പ​തി​വു ത​മി​ഴ് കൊ​മേ​ഴ്‌​സ്യ​ൽ സി​നി​മ​ക​ളു​ടെ ച​ട്ട​ക്കൂ​ടി​ൽ​നി​ന്ന് മാ​റി​ന​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. സൂ​ര്യ​യെ​പ്പോ​ലൊ​രു താ​ര​ത്തെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കി​യ സി​നി​മ​യാ​ണെ​ങ്കി​ലും, താ​ര​ത്തി​ന്‍റെ മാ​സ് പ​രി​വേ​ഷ​ത്തി​നു മാ​ത്രം പ്രാ​ധാ​ന്യം ന​ൽ​കാ​തെ ക​ഥ​യ്ക്കും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും ഇ​ടം ന​ൽ​കു​ന്നു എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. 

മി​ക​ച്ചൊ​രു എ​ന്‍റ​ർ​ടെ​യ്ന​ർ എ​ന്ന നി​ല​യി​ൽ പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കാ​ൻ സീ​നി​നു ക​ഴി​യു​ന്നു​ണ്ട്. ത​മി​ഴ് സി​നി​മ​യാ​ണെ​ങ്കി​ലും സീ​ൻ ക​ണ്ടി​റ​ങ്ങു​മ്പോ​ൾ മ​ല​യാ​ള സി​നി​മ​യു​ടെ ഒ​രു രു​ചി അ​നു​ഭ​വ​പ്പെ​ടും. സം​വി​ധാ​യ​ക​നും ര​ച​യി​താ​വു​മാ​യ ജി​ത്തു മാ​ധ​വ​ൻ മു​ത​ൽ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ സു​ഷി​ൻ ശ്യാം, ​നാ​യി​ക ന​സ്‌​റി​യ ന​സീം, വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ന​സ്‌​ലെ​ൻ, ഛായാ​ഗ്രാ​ഹ​ക​ൻ വി​നീ​ത് അ​ഗ​സ്റ്റി​ൻ, എ​ഡി​റ്റ​ർ അ​ജ്മ​ൽ സാ​ബു തു​ട​ങ്ങി സി​നി​മ​യു​ടെ മു​ന്നി​ലും പി​ന്നി​ലും മ​ല​യാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം പ്ര​ക​ട​മാ​ണ്. മ​ല​യാ​ള സി​നി​മ​യി​ൽ​നി​ന്ന് ത​മി​ഴ് സി​നി​മ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​ക്ക​ളും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും സ്വ​ന്തം ശൈ​ലി അ​വി​ടെ​യും നി​ല​നി​ർ​ത്തു​മ്പോ​ൾ ഭാ​ഷ​യു​ടെ അ​തി​രു​ക​ൾ അ​പ്ര​സ​ക്ത​മാ​കു​ന്നു. 

പ്രാ​ഥ​മി​ക​മാ​യി ത​മി​ഴ് പ്രേ​ക്ഷ​ക​രെ ല​ക്ഷ്യ​മി​ട്ടു​ള്ള സി​നി​മ​യാ​ണെ​ങ്കി​ലും മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് അ​ത്ര​മേ​ൽ സ്വീ​കാ​ര്യ​മാ​യ ക​ഥാ​പാ​ത്ര​നി​ർ​മി​തി​യും ന​ർ​മ​വും അ​വ​ത​ര​ണ​ശൈ​ലി​യും ചി​ത്ര​ത്തി​ലു​ണ്ട്. സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ൻ​ബ​രാ​ജ് എ​ന്ന ക്രൈം​ബ്രാ​ഞ്ച് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​മാ​ണ് സി​നി​മ​യു​ടെ കേ​ന്ദ്ര​ബി​ന്ദു. കു​റ്റാ​ന്വേ​ഷ​ണ​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യ നി​രീ​ക്ഷ​ണ​പാ​ട​വ​മു​ള്ള ഇ​ൻ​ബ​രാ​ജി​ന് വ്യ​ക്തി​പ​ര​മാ​യ ഒ​രു വ​ലി​യ പ​രി​മി​തി​യു​ണ്ട്. ഈ ​വൈ​രു​ധ്യ​ത്തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ജി​ത്തു മാ​ധ​വ​ൻ ക​ഥ​യു​ടെ ര​സ​ക​ര​മാ​യ സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ടു​ന്ന​ത്. ബു​ദ്ധി​യും നി​രീ​ക്ഷ​ണ​ശേ​ഷി​യും​കൊ​ണ്ട് കു​റ്റ​വാ​ളി​ക​ളെ നേ​രി​ടു​ന്ന നാ​യ​ക​ൻ സ്വ​ന്തം ദൗ​ർ​ബ​ല്യ​ത്തോ​ടും പോ​രാ​ടേ​ണ്ടി​വ​രു​ന്നു. 

പ​തി​വ് പൊ​ലി​സ് സി​നി​മ​ക​ളി​ൽ കാ​ണു​ന്ന അ​മി​ത​വീ​ര​പ​രി​വേ​ഷ​ത്തി​നു​പ​ക​രം, മ​നു​ഷ്യ​സ​ഹ​ജ​മാ​യ പ​രി​മി​തി​ക​ളു​ള്ള നാ​യ​ക​നെ​യാ​ണ് ഇ​വി​ടെ കാ​ണു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഈ ​പ്ര​ത്യേ​ക​ത​യെ സൂ​ര്യ അ​നാ​യാ​സ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. ത​ന്‍റെ താ​ര​മൂ​ല്യ​ത്തെ​ക്കാ​ൾ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്ര​കൃ​ത​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും പ്ര​ക​ട​ന​ത്തി​ലെ ലാ​ളി​ത്യ​വും എ​ടു​ത്തു​പ​റ​യ​ണം. സൂ​ര്യ​യു​ടെ നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ​പ്പോ​ലെ ത​ന്നെ ശ്ര​ദ്ധേ​യ​മാ​ണ് ന​സ്‌​ലെ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ​ശ്വ​ര​ൻ എ​ന്ന വി​ല്ല​ൻ. സാ​ധാ​ര​ണ​ക്കാ​ര​നാ​യി തോ​ന്നി​ക്കു​ന്ന, അ​നാ​യാ​സ​മാ​യി ഇ​ട​പെ​ടു​ന്ന ഒ​രാ​ളു​ടെ ഉ​ള്ളി​ൽ അ​പ​ക​ട​കാ​രി​യാ​യ കു​റ്റ​വാ​ളി ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്ന ആ​ശ​യ​മാ​ണ് ഈ ​ക​ഥാ​പാ​ത്ര​ത്തെ കൂ​ടു​ത​ൽ കൗ​തു​ക​ക​ര​മാ​ക്കു​ന്ന​ത്. 

അ​മി​ത​മാ​യ ഭാ​വ​പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യോ ശ​ബ്ദ​വി​ന്യാ​സ​ത്തി​ലൂ​ടെ​യോ വി​ല്ല​ത്ത​രം പ്ര​ക​ടി​പ്പി​ക്കാ​തെ, സ്വാ​ഭാ​വി​ക​ത​യ്ക്കു​ള്ളി​ൽ ഭീ​തി​യൊ​ളി​പ്പി​ക്കു​ന്ന അ​ഭി​ന​യ​മാ​ണ് ന​സ്‌​ലെ​ന്‍റേ​ത്. മ​ല​യാ​ള​ത്തി​ൽ നാ​യ​ക​നാ​യും ന​ർ​മ​പ്ര​ധാ​ന​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള ന​സ്‌​ലെ​ൻ ത​മി​ഴി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​മ്പോ​ൾ ത​ന്‍റെ അ​ഭി​ന​യ​ശേ​ഷി​യു​ടെ മ​റ്റൊ​രു വ​ശം തു​റ​ന്നു​കാ​ട്ടു​ന്നു. സൂ​ര്യ​യെ​പ്പോ​ലൊ​രു താ​ര​ത്തി​നെ​തി​രേ നി​ൽ​ക്കു​മ്പോ​ഴും ക​ഥാ​പാ​ത്ര​ത്തി​ന്റെ പ്രാ​ധാ​ന്യം നി​ല​നി​ർ​ത്താ​ൻ ന​സ്‌​ലെ​നു ക​ഴി​യു​ന്നു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ൽ​നി​ന്ന് ത​മി​ഴി​ലേ​ക്ക് എ​ത്തു​ന്ന ഈ ​യു​വ​താ​ര​ത്തി​ന് ശ്ര​ദ്ധേ​യ​മാ​യൊ​രു ചു​വ​ടു​വ​യ്പ്പാ​ണി​ത്.

ന​സ്‌​റി​യ ന​സീ​മി​ന്‍റെ മാ​യ എ​ന്ന ക​ഥാ​പാ​ത്ര​വും സി​നി​മ​യ്ക്ക് ക​രു​ത്തു​പ​ക​രു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മു​ള്ള ന​സ്‌​റി​യ​യു​ടെ സി​നി​മ​യി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വെ​ന്ന പ്ര​ത്യേ​ക​ത​യ്ക്ക​പ്പു​റം, ക​ഥ​യി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണി​ത്. നാ​യ​ക​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന വ്യ​ക്തി എ​ന്ന​തി​ലൊ​തു​ങ്ങാ​തെ, സ്വ​ന്തം വ്യ​ക്തി​ത്വ​വും ക​ഴി​വു​ക​ളും നി​ല​നി​ർ​ത്തു​ന്ന നാ​യി​ക​യാ​യി ന​സ്‌​റി​യ തി​ള​ങ്ങു​ന്നു. സൂ​ര്യ​യു​മാ​യു​ള്ള സ്ക്രീ​ൻ കെ​മി​സ്ട്രി​യും സ്വാ​ഭാ​വി​ക​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളും ന​ർ​മ​രം​ഗ​ങ്ങ​ളി​ലെ സാ​ന്നി​ധ്യ​വും ക​ഥാ​പാ​ത്ര​ത്തെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. നാ​യി​ക​യെ നാ​യ​ക​ന്‍റെ ക​ഥ​യ്ക്ക് അ​ല​ങ്കാ​ര​മാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കാ​തെ, ക​ഥ​യു​ടെ മു​ന്നോ​ട്ടു​പോ​ക്കി​ൽ പ​ങ്കാ​ളി​യാ​ക്കു​ന്ന രീ​തി ചി​ത്ര​ത്തി​ന്റെ മ​റ്റൊ​രു നേ​ട്ട​മാ​ണ്.

ടൊ​വി​നോ തോ​മ​സി​ന്‍റെ കാ​മി​യോ റോ​ളും സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ​മാ​യ ഘ​ട​ക​മാ​ണ്. താ​ര​ത്തി​ന്‍റെ സാ​ന്നി​ധ്യം അ​പ്ര​തീ​ക്ഷി​ത​മാ​യൊ​രു കൗ​തു​കം സൃ​ഷ്ടി​ക്കു​ന്ന​തി​നൊ​പ്പം, ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ളി ബ​ന്ധ​ത്തെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ന്നു. സൂ​ര്യ​യു​ടെ ഭാ​ര്യ​കൂ​ടി​യാ​യ ജ്യോ​തി​ക​യും ഇ​ത്ത​ര​ത്തി​ൽ ഒ​രു കാ​മി​യോ വേ​ഷ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​രു​ന്നു​ണ്ട്. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന ഇ​ത്ത​രം അ​തി​ഥി​വേ​ഷ​ങ്ങ​ൾ സി​നി​മ​യു​ടെ മൂ​ല്യം വ​ർ​ധി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം, ചി​ത്ര​ത്തി​ലെ മ​റ്റു സ​ഹ​ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ഥ​യു​ടെ ന​ർ​മ​സ്വ​ഭാ​വം നി​ല​നി​ർ​ത്തു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. 

ലാ​ൽ, ആ​ന​ന്ദ് രാ​ജ് തു​ട​ങ്ങി​യ അ​ഭി​നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടു​ന്ന താ​ര​നി​ര​യും വി​വി​ധ സ്വ​ഭാ​വ​ങ്ങ​ളു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളും ചേ​ർ​ന്ന് സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്നു. എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും ഒ​രേ താ​ള​ത്തി​ല​ല്ല മു​ന്നേ​റു​ന്ന​തെ​ങ്കി​ലും, പ​ല രം​ഗ​ങ്ങ​ളി​ലും ഈ ​കൂ​ട്ടാ​യ്മ പ്രേ​ക്ഷ​ക​ർ​ക്ക് ചി​രി സ​മ്മാ​നി​ക്കു​ന്നു​ണ്ട്. കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​യെ​ന്ന നി​ല​യി​ൽ സീ​ൻ പി​ന്തു​ട​രു​ന്ന വ​ഴി​യും വ്യ​ത്യ​സ്ത​മാ​ണ്. സീ​രി​യ​ൽ കി​ല്ല​റു​ടെ സാ​ന്നി​ധ്യം സൃ​ഷ്ടി​ക്കു​ന്ന ഭീ​തി​യും നാ​യ​ക​നും പ്ര​തി​നാ​യ​ക​നും ത​മ്മി​ലു​ള്ള ബു​ദ്ധി​പ​ര​മാ​യ പോ​രാ​ട്ട​വും സി​നി​മ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്. 

എ​ന്നാ​ൽ ഇ​രു​ണ്ട അ​ന്ത​രീ​ക്ഷ​വും തു​ട​ർ​ച്ച​യാ​യ സം​ഘ​ർ​ഷ​വും​കൊ​ണ്ട് മാ​ത്രം പ്രേ​ക്ഷ​ക​രെ പി​ടി​ച്ചി​രു​ത്താ​ൻ ചി​ത്രം ശ്ര​മി​ക്കു​ന്നി​ല്ല. ന​ർ​മ​വും വി​ചി​ത്ര​മാ​യ ക​ഥാ​പാ​ത്ര​സ്വ​ഭാ​വ​ങ്ങ​ളും അ​പ്ര​തീ​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്നു. ജി​ത്തു മാ​ധ​വ​ന്‍റെ മു​ൻ​ചി​ത്ര​ങ്ങ​ളാ​യ രോ​മാ​ഞ്ചം, ആ​വേ​ശം എ​ന്നി​വ​യി​ൽ ക​ണ്ട ക​ഥാ​പാ​ത്ര​കേ​ന്ദ്രി​ത​മാ​യ ന​ർ​മ​ത്തി​ന്‍റെ​യും വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ​ത്തി​ന്‍റെ​യും സ്വാ​ധീ​നം ഇ​വി​ടെ​യും തി​രി​ച്ച​റി​യാം. അ​തേ​സ​മ​യം, ചി​ല രം​ഗ​ങ്ങ​ളി​ലെ അ​തി​നാ​ട​കീ​യ​മാ​യ ഹാ​സ്യം എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​നാ​ക​ണ​മെ​ന്നി​ല്ല. തു​ട​ക്ക​ഭാ​ഗ​ങ്ങ​ളി​ൽ കാ​ഴ്ച​ക്കാ​ർ​ക്ക് ക​ഥാ​ഗ​തി തി​രി​ച്ച​റി​കാ​ൻ അ​ൽ​പ്പം സ​മ​യ​മെ​ടു​ത്തേ​ക്കാ​മെ​ങ്കി​ലും, നാ​യ​ക​നും വി​ല്ല​നും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​കു​ന്ന​തോ​ടെ ചി​ത്രം കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​കു​ന്നു.

സീ​ൻ ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം അ​തി​ന്‍റെ നി​ർ​മാ​ണ​സ​മീ​പ​ന​മാ​ണ്. സൂ​ര്യ​യെ​പ്പോ​ലൊ​രു താ​ര​ത്തെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കു​മ്പോ​ൾ വ​ൻ സെ​റ്റു​ക​ളും ആ​ഡം​ബ​ര​പൂ​ർ​ണ​മാ​യ ദൃ​ശ്യ​ങ്ങ​ളും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി വ​ലി​യ ബ​ജ​റ്റി​ലേ​ക്ക് നീ​ങ്ങു​ക എ​ന്ന​താ​ണ് പൊ​തു​വേ ത​മി​ഴ് വാ​ണി​ജ്യ​സി​നി​മ​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന രീ​തി. എ​ന്നാ​ൽ സീ​ൻ താ​ര​ത്തി​ന്‍റെ ജ​ന​പ്രീ​തി​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മ്പോ​ഴും ക​ഥ​യ്ക്കും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത് ശ​രി​യെ​ങ്കി​ൽ, ഒ​രു പ​ക്ഷേ സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ബ​ജ​റ്റി​ലു​ള്ള സി​നി​മ​യാ​ണെ​ന്ന് പ​റ​യാ​നാ​കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​കാ​ല വ​മ്പ​ൻ ചി​ത്ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ചെ​ല​വി​നെ​ക്കാ​ൾ ആ​ശ​യ​ത്തി​നും അ​വ​ത​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന നി​ർ​മാ​ണ​മാ​തൃ​ക​യാ​യി സീ​ൻ ശ്ര​ദ്ധ നേ​ടു​ന്നു.

ഇ​വി​ടെ​യാ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ നി​ർ​മാ​ണാ​നു​ഭ​വ​ങ്ങ​ൾ പ്ര​സ​ക്ത​മാ​കു​ന്ന​ത്. പ​രി​മി​ത​മാ​യ ബ​ജ​റ്റി​ൽ മി​ക​ച്ച കൊ​മേ​ഴ്‌​സ്യ​ൽ സി​നി​മ​ക​ൾ നി​ർ​മി​ച്ച് വ​ലി​യ പ്രേ​ക്ഷ​ക​സ്വീ​കാ​ര്യ​ത​യും സാ​മ്പ​ത്തി​ക നേ​ട്ട​വും കൈ​വ​രി​ച്ച നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലു​ണ്ട്. ജി​ത്തു മാ​ധ​വ​ന്‍റെ ത​ന്നെ ആ​വേ​ശം അ​തി​ന്‍റെ പ്ര​ധാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സ്വ​ഭാ​വം, സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ മി​ടു​ക്ക്, അ​വ​ത​ര​ണ​ത്തി​ലെ പു​തു​മ, കൃ​ത്യ​മാ​യ ദൃ​ശ്യ​ഭാ​ഷ എ​ന്നി​വ​യി​ലൂ​ടെ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ വ​ലി​യ താ​ര​നി​ര​യോ അ​മി​ത​മാ​യ നി​ർ​മാ​ണ​ച്ചെ​ല​വോ എ​ല്ലാ​യ്പ്പോ​ഴും ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ത്ത​രം ചി​ത്ര​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ലോ​ക പോ​ലു​ള്ള ചി​ത്ര​ങ്ങ​ളും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ചെ​ല​വി​ൽ സാ​ങ്കേ​തി​ക തി​ക​വോ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടാ​നാ​കു​മെ​ന്ന് തെ​ളി​യി​ച്ചി​ട്ടു​ള്ള​താ​ണ്. 

മ​ല​യാ​ള സി​നി​മ​യു​ടെ ഈ ​അ​നു​ഭ​വ​പാ​ഠം ത​മി​ഴ് സി​നി​മ​യി​ലും അ​വ​ത​രി​പ്പി​ക്കാ​ൻ ജി​ത്തു മാ​ധ​വ​നു ക​ഴി​യു​ന്നു​ണ്ടെ​ന്ന​താ​ണ് സീ​നി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​വി​ടെ പ​റ​യു​ന്ന​ത് എ​ല്ലാ സി​നി​മ​ക​ൾ​ക്കും ഒ​രേ ബ​ജ​റ്റ് മ​തി​യെ​ന്ന​ല്ല; മ​റി​ച്ച്, ചെ​ല​വി​ന്‍റെ വ​ലു​പ്പം മാ​ത്രം സി​നി​മ​യു​ടെ വാ​ണി​ജ്യ​വി​ജ​യ​മോ ആ​സ്വാ​ദ​ന​മോ നി​ർ​ണ​യി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ്. സാ​ങ്കേ​തി​ക​മാ​യും ചി​ത്രം മി​ക​വു പു​ല​ർ​ത്തു​ന്നു. വി​നീ​ത് അ​ഗ​സ്റ്റി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സി​നി​മ​യു​ടെ സ്വ​ഭാ​വ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഗൗ​ര​വ​വും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കി​ട​യി​ലെ ന​ർ​മ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ൾ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ല​നി​ർ​ത്താ​ൻ അ​തി​നു ക​ഴി​യു​ന്നു​ണ്ട്. 

സു​ഷി​ൻ ശ്യാ​മി​ന്‍റെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും സി​നി​മ​യു​ടെ താ​ള​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്നു. പ​തി​വ് മാ​സ് സി​നി​മ​ക​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന അ​മി​ത​മാ​യ ശ​ബ്ദ​വി​ന്യാ​സ​ത്തി​നു പ​ക​രം, രം​ഗ​ങ്ങ​ളു​ടെ സ്വ​ഭാ​വ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സം​ഗീ​ത​സ​മീ​പ​ന​മാ​ണ് ഇ​വി​ടെ കാ​ണു​ന്ന​ത്. അ​ജ്മ​ൽ സാ​ബു​വി​ന്‍റെ എ​ഡി​റ്റി​ങ്ങും ക​ഥ​യു​ടെ ഒ​ഴു​ക്ക് നി​ല​നി​ർ​ത്തു​ന്ന​തി​ൽ സ​ഹാ​യി​ക്കു​ന്നു. അ​തേ​സ​മ​യം, ഹാ​സ്യ​രം​ഗ​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന​വും ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ അ​തി​നാ​ട​കീ​യ​മാ​യ പെ​രു​മാ​റ്റ​വും ഇ​ട​യ്ക്കു വേ​ഗ​ത കു​റ​യ്ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ മു​റു​ക്ക​മു​ള്ള തി​ര​ക്ക​ഥ​യും ചി​ല രം​ഗ​ങ്ങ​ളി​ൽ നി​യ​ന്ത്രി​ത​മാ​യ ഹാ​സ്യ​വും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ചി​ത്രം ഇ​നി​യും മെ​ച്ച​പ്പെ​ട്ടേ​നേ.

മൊ​ത്ത​ത്തി​ൽ, സീ​ൻ കു​റ്റാ​ന്വേ​ഷ​ണ​വും ന​ർ​മ​വും താ​ര​മൂ​ല്യ​വും ഒ​ത്തു​ചേ​ർ​ന്ന മി​ക​ച്ചൊ​രു കൊ​മേ​ഴ്‌​സ്യ​ൽ എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. സൂ​ര്യ​യു​ടെ പ്ര​ക​ട​നം, ന​സ്‌​ലെ​ന്‍റെ വ്യ​ത്യ​സ്ത​മാ​യ വി​ല്ല​ൻ വേ​ഷം, ന​സ്‌​റി​യ​യു​ടെ സാ​ന്നി​ധ്യം, ടൊ​വി​നോ​യു​ടെ കാ​മി​യോ, ജി​ത്തു മാ​ധ​വ​ന്‍റെ വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ​ശൈ​ലി എ​ന്നി​വ ചി​ത്ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ലെ അ​തി​നാ​ട​കീ​യ​ത​യും തു​ട​ക്ക​ത്തി​ലെ മ​ന്ദ​ഗ​തി​യും പോ​രാ​യ്മ​ക​ളാ​ണെ​ങ്കി​ലും, സി​നി​മ​യു​ടെ അ​ടി​സ്ഥാ​ന ആ​ക​ർ​ഷ​ണ​ത്തെ അ​വ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​ന്നി​ല്ല. മ​ല​യാ​ളി സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​ക്ക​ളും സാ​ങ്കേ​തി​ക​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ത​മി​ഴ് പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു​ക്കി​യ ഈ ​ചി​ത്രം ഭാ​ഷ​യു​ടെ അ​തി​രു​ക​ൾ ക​ട​ന്നു​ള്ള സി​നി​മാ​സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. 

വ​ലി​യ താ​ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ വ​ലി​യ കാ​ൻ​വാ​സ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും, മി​ക​ച്ച ആ​ശ​യ​വും ക​ഥാ​പാ​ത്ര​ങ്ങ​ളും അ​വ​ത​ര​ണ​ത്തി​ലെ മി​ടു​ക്കും ചേ​ർ​ന്നാ​ൽ പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കാ​നാ​കു​മെ​ന്നും സീ​ൻ ഓ​ർ​മി​പ്പി​ക്കു​ന്നു. താ​ര​പ്പ​കി​ട്ടി​നൊ​പ്പം ക​ഥ​യ്ക്കും സ​ർ​ഗാ​ത്മ​ക​ത​യ്ക്കും ഇ​ടം ന​ൽ​കു​ന്ന ഇ​ത്ത​രം സി​നി​മ​ക​ൾ ഇ​നി​യും ഉ​ണ്ടാ​ക​ട്ടെ.

Tags : Tamil Cinema Suriya TamilCinema MalayalamCinema Kollywood

Recent News

Corehub Up