Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollywood

വി​ജ​യ് സേ​തു​പ​തി-മി​ഷ്കി​ൻ ചി​ത്രം 'ട്രെ​യി​ൻ' ഡി​സം​ബ​ർ നാലിന്

കോളിവുഡ് സം​വി​ധാ​യ​ക​ൻ മി​ഷ്കി​നും വി​ജ​യ് സേ​തു​പ​തി​യും ഒ​ന്നി​ക്കു​ന്ന 'ട്രെ​യി​ൻ' ഡി​സം​ബ​ർ നാലിന് ആ​ഗോ​ള​ത​ല​ത്തി​ൽ റി​ലീ​സ് ചെ​യ്യും. 2020-ൽ ​റിലീസ് ചെയ്ത 'സൈ​ക്കോ' എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം മി​ഷ്കി​ൻ വീ​ണ്ടും സം​വി​ധാ​യ​ക​ന്‍റെ തൊപ്പിയണിയുന്ന ചി​ത്ര​മാ​ണി​ത്. വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പം ശ്രു​തി ഹാ​സ​നും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്രമാകുന്നു.

വി ​ക്രി​യേ​ഷ​ൻ​സിന്‍റെ ബാ​ന​റി​ൽ ക​ലൈ​പ്പു​ലി എ​സ് താ​ണുവാണ് ചിത്രം നി​ർമി​ക്കു​ന്നത്. ര​ച​ന​യും സം​വി​ധാ​ന​വും നി​ർവ​ഹി​ക്കു​ന്ന​തി​നൊ​പ്പം മി​ഷ്കി​ൻ ആ​ദ്യ​മാ​യി സം​ഗീ​ത സം​വി​ധാ​യ​ക​നാ​കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ചിത്രത്തിനുണ്ട്.

നാ​സ​ർ, ന​രേ​ൻ, കെ.​എ​സ്. ര​വി​കു​മാ​ർ, സ​മ്പ​ത്ത് രാ​ജ്, ക​ല​യ​ര​ശ​ൻ, അ​ജ​യ് ര​ത്നം, ബാ​ബ്ലൂ പൃ​ഥ്വി​രാ​ജ്, വി​ൻ​സെ​ന്‍റ് അ​ശോ​ക​ൻ, ഗ​ണേ​ഷ് വെ​ങ്ക​ട്ട​രാ​മ​ൻ, ക​നി​ഹ, ജ​ന​നി തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഫൗ​സി​യ ഫാ​ത്തി​മ ഛായാ​ഗ്ര​ഹ​ണ​വും ശ്രീ ​വാ​ട്സ​ൺ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.

ത്യാ​ഗ​രാ​ജ​ൻ കു​മാ​ര​രാ​ജ​യു​ടെ 'പോ​ക്ക​റ്റ് നോ​വ​ൽ', മ​ണി​ര​ത്ന​ത്തിന്‍റെ 'ഇ​ഞ്ചി വെ​ള്ളം', പു​രി ജ​ഗ​ന്നാ​ഥിന്‍റെ 'സ്ലം ​ഡോ​ഗ്: 33 ടെ​മ്പി​ൾ റോ​ഡ്' എ​ന്നി​വ​യാ​ണ് വി​ജ​യ് സേ​തു​പ​തി​യു​ടേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന മ​റ്റു ചി​ത്ര​ങ്ങ​ൾ.

Movies

'എ​നി​ക്ക് സ്വ​കാ​ര്യ​ത വേ​ണ​മെ​ന്ന് അ​പ​ർ​ണ​യ്ക്ക​റി​യാം': ദാ​മ്പ​ത്യ​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കുവ​ച്ച് അ​ര​വി​ന്ദ് സ്വാ​മി

'റോജ' എന്ന സിനിമയിലൂടെ ഇന്ത്യയൊന്നാകെ ആഘോഷിച്ച താരമാണ് അരവിന്ദ് സ്വാമി. അഭ്രപാളിയിലെ ആ പ്രണയകാവ്യം ഇന്നും ചലച്ചിത്രാസ്വാദകരുടെ മനസിലുണ്ട്. സൂപ്പർതാരമായി നിലകൊള്ളുന്പോഴും ത​ന്‍റെ വ്യ​ക്തി​ജീ​വി​തം സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ക്കാ​ൻ അദ്ദേഹം ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ, അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ, അ​ഭി​ഭാ​ഷ​ക​യാ​യ ഭാ​ര്യ അ​പ​ർണ മു​ഖ​ർ​ജി​യു​മാ​യു​ള്ള ദാ​മ്പ​ത്യ​​ത്തെ​ക്കു​റി​ച്ചും, സ്വ​ഭാ​വ​ത്തി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​രാ​യ ത​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണു പ​ര​സ്പ​രം മ​ന​സി​ലാ​ക്കി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും താരം തു​റ​ന്നു​പ​റ​ഞ്ഞു. 2012-ൽ ആയി​രു​ന്നു അ​ര​വി​ന്ദ് സ്വാ​മി​യും അ​പ​ർ​ണ​യും വി​വാ​ഹി​ത​രാ​യ​ത്.

ത​ങ്ങ​ൾ ര​ണ്ടു​പേ​രും ര​ണ്ടു​ധ്രു​വ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​രാ​ണെ​ന്ന് അരവിന്ദ് സ്വാമി പറഞ്ഞു. അ​പ​ർണ സൗ​ഹൃ​ദത്തോടെ ഇ​ട​പെ​ടു​ന്ന, എ​പ്പോ​ഴും സ​ന്തോ​ഷ​വും ഊ​ർ​ജസ്വ​ല​ത​യും പു​ല​ർ​ത്തു​ന്ന ഒ​രാ​ളാ​ണ്. എ​ന്നാ​ൽ താ​ൻ തി​ക​ച്ചും ശാ​ന്ത​നാ​യ, സു​ഹൃ​ത്തു​ക്ക​ളോ​ടൊ​ഴി​കെ മ​റ്റു​ള്ള​വ​രോ​ട് അ​ധി​കം സം​സാ​രി​ക്കാ​ത്ത വ്യ​ക്തി​യാ​ണെ​ന്നും താരം പറഞ്ഞു. ത​നി​ക്കു പെഴ്സണൽ സ്പേസ് ആ​വ​ശ്യ​മാ​ണെ​ന്ന് അ​പ​ർണ​യ്ക്കു കൃ​ത്യ​മാ​യി അ​റി​യാം. അ​തി​നാ​ൽ താ​ത്പ​ര്യ​മി​ല്ലാ​ത്ത പൊ​തു​പ​രി​പാ​ടി​ക​ളി​ലോ, പാ​ർ​ട്ടി​ക​ളി​ലോ പ​ങ്കെ​ടു​ക്കാ​ൻ അ​വ​ർ എ​ന്നെ നി​ർ​ബ​ന്ധി​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ങ്കി​ലും, ചി​ല വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ൽ തന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണെ​ന്ന് അപർണ പ​റ​യു​മ്പോ​ൾ പാലിക്കാറുണ്ട്. കുടും​ബ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും ന​മ്മ​ൾ കൂ​ടെ​യു​ണ്ടാ​വു​ക എ​ന്ന​തു പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തിന്‍റെ ഭാ​ഗ​മാ​ണ്. പ​ങ്കാ​ളി​ക​ൾ ത​മ്മി​ൽ പ​ര​സ്പ​രം വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്യാ​നും തെ​റ്റു​ക​ൾ അം​ഗീ​ക​രി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്നാ​ണു തന്‍റെ അഭിപ്രായമെന്നും താരം പറഞ്ഞു.

ജോ​ലി​ത്തി​ര​ക്കു​ക​ളും മാ​ന​സി​ക​സ​മ്മ​ർദ​വും മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ ഇ​രു​വ​ർ​ക്കും സ​ന്തോ​ഷ​ത്തോ​ടെ​യും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും ഇ​രി​ക്കാ​ൻ ഇ​ത്ത​രം കൊ​ച്ചു​കൊ​ച്ചു കാ​ര്യ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നും അ​ര​വി​ന്ദ് സ്വാ​മി അ​ഭി​പ്രാ​യപ്പെട്ടു.

Movies

തിയ​റ്റ​റു​ക​ളി​ൽ ത​രം​ഗ​മാ​യ സൂ​രി​യു​ടെ 'മ​ണ്ടാ​ടി' ഒ​ടി​ടി​യി​ലേ​ക്ക്

തി​യേ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ സൂ​രി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ സ്‌​പോ​ർ​ട്സ് ആ​ക്ഷ​ൻ ചി​ത്രം 'മ​ണ്ടാ​ടി' ഡി​ജി​റ്റ​ൽ സ്ട്രീ​മിം​ഗി​നൊ​രു​ങ്ങു​ന്നു. ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം നെ​റ്റ്ഫ്ളി​ക്സി​ലൂ​ടെ​യാ​ണു ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ന്ന​ത്. ഒക്‌ടോബർ എട്ടു മുതൽ ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും.

സെ​പ്റ്റം​ബ​ർ പത്തിനു ​തിയ​റ്റ​റു​ക​ളി​ലെ​ത്തി​യ 'മണ്ടാടി' ആ​ഗോ​ള​ത​ല​ത്തി​ൽ 130 കോ​ടി​യി​ല​ധി​കം രൂ​പ ക​ള​ക്ഷ​ൻ നേ​ടി ഈ ​വ​ർ​ഷ​ത്തെ ത​മി​ഴ് ഹി​റ്റു​ക​ളി​ലൊ​ന്നാ​യി മാ​റി. കോ​മ​ഡിയിൽനിന്ന് ആക്ഷൻ വേ​ഷ​ങ്ങ​ളി​ലേ​ക്കു ചു​വ​ടുവ​ച്ച സൂ​രി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളിലൊ​ന്നാ​ണു 'മണ്ടാടി'. ബോട്ട് റേസിംഗിന്‍റെയും തീ​ര​ദേ​ശത്തിന്‍റെയും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു സി​നി​മ​യു​ടെ ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്.

തെ​ലു​ങ്ക് ന​ട​ൻ സു​ഹാ​സ് വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തി ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ചി​ത്ര​ത്തി​ൽ മ​ഹി​മ ന​മ്പ്യാ​ർ, സ​ത്യ​രാ​ജ്, മി​ഥു​ൻ ജ​യ​ശ​ങ്ക​ർ, ബാ​ല ശ​ര​വ​ണ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. ജി.​വി. പ്ര​കാ​ശ് കു​മാ​റാ​ണ് സം​ഗീ​ത സം​വി​ധാ​നം. ത​മി​ഴി​നു പു​റ​മെ തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലും നെ​റ്റ്ഫ്ളിക്സി​ലൂ​ടെ ചി​ത്രം ല​ഭ്യ​മാ​കും.

Movies

കീ​ർ​ത്തി സു​രേ​ഷ്-മി​സ്കി​ൻ ചി​ത്രം 'സ​ത്യ​വാ​ൻ സാ​വി​ത്രി' ന​വം​ബ​ർ 20ന്

​കീ​ർ​ത്തി സു​രേ​ഷും മി​സ്കി​നും കേ​ന്ദ്ര​ക​ഥാ​പാ​ത്രങ്ങളാകുന്ന കോ​ർ​ട്ട്റൂം ഡ്രാ​മ 'സ​ത്യ​വാ​ൻ സാ​വി​ത്രി'​യു​ടെ പു​തി​യ റി​ലീ​സ് തീ​യ​തി പ്രഖ്യാപിച്ച് നി​ർമാ​താ​ക്ക​ൾ. ന​വം​ബ​ർ 20-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.

ന​വാ​ഗ​ത​നാ​യ പ്ര​വീ​ൺ എ​സ്. വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ജൂ​ലൈ 24-നാ​യി​രു​ന്നു റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സാങ്കേതിക കാ​ര​ണ​ങ്ങ​ളാ​ൽ റി​ലീ​സ് മാ​റ്റിവയ്​ക്കു​ക​യാ​യി​രു​ന്നു. അഭിഭാഷകയായ നാ​യി​ക ത​ന്‍റെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​കന്‍റെ തെ​റ്റാ​യ നി​ല​പാ​ടു​ക​ൾ​ക്കെ​തിരേ പോ​രാ​ടു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

സീ ​സ്റ്റു​ഡി​യോ​സും ഡ്രം​സ്റ്റി​ക്സ് പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ചാ​രു​കേ​ഷ്, ബാ​ല​ശ​ര​വ​ണ​ൻ, മ​ധു​സൂ​ദ​ന​ൻ, ശി​ൽപ മ​ഞ്ജു​നാ​ഥ്, ആ​ർ. സു​ന്ദ​ർ​രാ​ജ​ൻ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. സാം സി.​എ​സ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​രു​ൾ വി​ൻ​സെ​ന്‍റും എ​ഡി​റ്റിം​ഗ് ജി.​കെ. പ്ര​സ​ന്ന​യു​മാ​ണു കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

Movies

സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി 'സി​ഗ്മ'; ജേസൺ സ​ഞ്ജ​യ് ചി​ത്ര​ത്തി​ന് 'യു/എ' സ​ർ​ട്ടി​ഫി​ക്ക​റ്റ്

ത​മി​ഴ്നാട് മുഖ്യമന്ത്രി വി​ജ​യ്‌​യു​ടെ മ​ക​ൻ ജേസൺ സ​ഞ്ജ​യ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന 'സി​ഗ്മ' പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. '‍യു/എ' സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണു ല​ഭി​ച്ച​ത്.

സ​ന്ദീ​പ് കി​ഷ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ​ആ​ക്ഷ​ൻ-​അ​ഡ്വ​ഞ്ച​ർ ഹീ​സ്റ്റ് ചി​ത്രം ഒക്‌ടോബർ രണ്ടിനാണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർമി​ക്കു​ന്ന ​ചി​ത്ര​ത്തി​ൽ ഫ​രി​യ ആണ് നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

രാ​ജു സു​ന്ദ​രം, സ​മ്പ​ത്ത് രാ​ജ്, ശി​വ് പ​ണ്ഡി​റ്റ്, ഷീ​ല രാ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന 'സിഗ്മ'യ്ക്കു സം​ഗീ​തം ന​ൽ​കി​യ​ത് ത​മ​ൻ എ​സ് ആ​ണ്. കൃ​ഷ്ണ​ൻ വ​സ​ന്ത് ഛായാ​ഗ്ര​ഹ​ണ​വും പ്ര​വീ​ൺ കെ.​എ​ൽ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

Movies

'ഫഹദിനെപ്പോലെ സി​നി​മ തി​ര​ഞ്ഞെ​ടു​ക്കാൻ കഴിഞ്ഞിട്ടില്ല'; അപൂർവ സൗഹൃദത്തെക്കുറിച്ച് സൂ​ര്യ

മ​ല​യാ​ളികളുടെ പ്രിയതാ​രം ഫ​ഹ​ദ് ഫാ​സി​ലുമായുള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചു ത​മി​ഴ് സൂ​പ്പ​ർ​താ​രം സൂ​ര്യ​. ഫ​ഹ​ദ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന 'ഡോ​ണ്ട് ട്ര​ബി​ൾ ദി ​ട്ര​ബി​ൾ' എ​ന്ന ചിത്രത്തിന്‍റെ പ്രൊ​മോ​ഷ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​വെ​യാ​ണു ഫ​ഹ​ദുമായുള്ള വ്യ​ക്തി​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു സൂ​ര്യ മ​നസുതു​റ​ന്ന​ത്.

"ഞ​ങ്ങ​ൾ ഒ​രു​പാ​ടു സ​മ​യം ഒന്നിച്ചു ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ വ​രെ സം​സാരിച്ചിരുന്നിട്ടുണ്ട്. തു​ട​ക്ക​ത്തി​ൽ ​പ്ര​ശ​സ്തി​യും പ​ദ​വി​യും ഞ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ണു പ​രി​ക്കേ​റ്റു പ​ത​റി​യ ശേ​ഷ​മാ​ണു സി​നി​മ​യി​ൽ സ്വ​ന്ത​മാ​യി ഇ​ടം ക​ണ്ടെ​ത്തി നി​വ​ർ​ന്നുനി​ൽ​ക്കാ​ൻ ഞ​ങ്ങ​ൾ​ക്കാ​യ​ത്. സി​നി​മകൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ഫ​ഹ​ദി​നെ​പ്പോ​ലെ​യാ​കാ​ൻ എ​നി​ക്ക് ഇ​പ്പോ​ഴും സാ​ധി​ച്ചി​ട്ടി​ല്ല. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ കാ​ത​ൽ എ​ന്താ​ണെ​ന്നും പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്തു​ത​രം പു​തി​യ അ​നു​ഭ​വം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണു ഫഹദ് നോ​ക്കു​ന്ന​ത്. ഇ​മേ​ജ് നോ​ക്കാ​തെ ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് അ​വന്‍റെ സി​നി​മ​ക​ൾ ഇ​ത്ര​യേ​റെ മി​ക​ച്ച​താ​കു​ന്ന​ത്...' - സൂ​ര്യ പ​റ​ഞ്ഞു.

ശ​ശാ​ങ്ക് യെ​ലേ​റ്റി സം​വി​ധാ​നം ചെ​യ്യു​ന്ന 'ഡോ​ണ്ട് ട്ര​ബി​ൾ ദി ​ട്ര​ബി​ൾ' ഒ​ക്‌ടോ​ബ​ർ രണ്ടിന് ​തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ചെ​ന്നൈ​യി​ൽ ന​ട​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ഫ​ഹ​ദു​മൊ​ത്തു​ള്ള അ​പൂ​ർവ സൗ​ഹൃ​ദം സൂ​ര്യ പ​ങ്കുവ​ച്ച​ത്.

 

Movies

നാൽപതാം വ​യസിലെ സിം​ഗി​ൾ ജീ​വി​തം; വിവാഹത്തോട് എതിർപ്പില്ല, മ​നസു​തു​റ​ന്ന് ശ്രു​തി ഹാ​സ​ൻ

വി​വാ​ഹജീവിതം, മാതൃത്വം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ തന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​താ​ര​വും കമൽഹാസന്‍റെ മകളുമായ ശ്രു​തി ഹാ​സ​ൻ. ന​ടി സോ​ഹ അ​ലി ഖാ​നുമായുള്ള അ​ഭി​മു​ഖ​ത്തി​ലാ​ണു നാൽപതാം വ​യസിലെ സിം​ഗി​ൾ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ്ര​ണ​യ​സ​ങ്ക​ൽ​പങ്ങ​ളെ​ക്കു​റി​ച്ചും ശ്രു​തി നി​ല​പാ​ടു​ക​ൾ പ​ങ്കുവ​ച്ച​ത്.

താ​ൻ വി​വാ​ഹത്തിനു പൂ​ർണ​മാ​യി എ​തി​ര​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ ശ്രു​തി, എ​ന്നാ​ൽ സ​മൂ​ഹ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ച​ട്ട​ക്കൂ​ടു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യ ക​രാ​റു​ക​ളേ​ക്കാ​ൾ രണ്ടു വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള മാ​ന​സി​ക​ബ​ന്ധ​ത്തി​നാ​ണു താ​ൻ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. വെ​റു​മൊ​രു ഔ​ദ്യോ​ഗി​ക രേ​ഖ​യു​ടെ പേ​രി​ൽ മാ​ത്രം കൂ​ടെ ജീ​വി​ക്കു​ന്ന​തി​നോ​ടു ത​നി​ക്കു യോ​ജി​പ്പി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

താ​ൻ നേരത്തെ വി​വാ​ഹ​ത്തി​ന്‍റെ തൊ​ട്ട​ടു​ത്തുവ​രെ എ​ത്തി​യ​താ​ണെ​ന്നു ശ്രു​തി വെ​ളി​പ്പെ​ടു​ത്തി. ആ ​സ​മ​യ​ത്തു വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു ഭ​യം തോ​ന്നി​യി​രു​ന്നി​ല്ലെ​ങ്കി​ലും, അ​നാ​വ​ശ്യ ആ​ഡം​ബ​ര​ങ്ങ​ളോടും പ​ണം ധൂ​ർത്തടിക്കുന്നതിനോടും തനിക്കു താത്പര്യമില്ലെന്നും ശ്രുതി പറഞ്ഞു. ആ ​തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കണ​മെ​ന്നാ​ണു തന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മ്മ​യാ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, താ​ൻ ഒ​രു കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നു ശ്രു​തി മ​റു​പ​ടി ന​ൽ​കി. സ്വ​ന്ത​മാ​യി കു​ഞ്ഞു​ണ്ടാ​കു​ന്ന​തി​നൊ​പ്പം ത​ന്നെ ദ​ത്തെ​ടു​ക്ക​ലി​നോ​ടും ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നു താരം വ്യ​ക്ത​മാ​ക്കി. നാലു വർഷത്തെ പ്ര​ണ​യ​ബ​ന്ധം ​അ​വ​സാ​നി​പ്പി​ച്ച​തി​നു ശേ​ഷം, നി​ല​വി​ൽ തന്‍റെ സി​നി​മ​ക​ളി​ലും വ്യ​ക്തി​പ​ര​മാ​യ വ​ള​ർ​ച്ച​യി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് സിം​ഗിൾ ലൈഫ് ആ​സ്വ​ദി​ക്കു​ക​യാ​ണു താ​രം.

Movies

രാഷ‌്ട്രീ​യത്തിലേക്കില്ല; പൂർണ ശ്രദ്ധ സിനിമയ്ക്കു മാത്രമെന്നു ധ​നു​ഷ്

ത​മി​ഴകത്തിന്‍റെ പ്രിയതാരം ധ​നു​ഷി​ന്‍റെ രാഷ‌്ട്രീ​യ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ച​രി​ക്കുന്ന വാ​ർ​ത്ത​ക​ൾ​ക്ക് ഒടുവിൽ വിരാമം. തന്‍റെ രാഷ‌്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ ഊ​ഹാ​പോ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും നി​ല​വി​ൽ അ​ത്ത​രം കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ധനുഷ് വ്യക്തമാക്കി.

താ​ൻ ഒ​രു ന​ട​നാ​ണെ​ന്നും സി​നി​മ​യ്ക്കാണ് ഇ​പ്പോ​ൾ പൂ​ർ​ണ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. രാഷ‌്ട്രീ​യ​ത്തി​ലേ​ക്കു പ്രവേശിക്കുന്നതിനെക്കുറിച്ച് ഇ​തു​വ​രെ ഗൗ​ര​വ​മാ​യി ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ രാഷ‌്ട്രീ​യ പ്ര​വേ​ശ​ന​വും നീ​ക്ക​ങ്ങ​ളും ത​മി​ഴ്‌​നാ​ട്ടി​ൽ വ​ലി​യ ച​ർ​ച്ച​യാ​കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ധ​നു​ഷിന്‍റെ പേ​രും സ​മാ​ന​മാ​യ രീ​തി​യി​ൽ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യ​ത്.

എ​ന്നാ​ൽ, ധനുഷ് നിലപാടു വ്യക്തമാക്കിയതോടെ അ​ഭ്യൂ​ഹ​ങ്ങ​ൾ​ അവസാനിച്ചിരിക്കുകയാണ്. തമിഴിലും ഹിന്ദിയിലുമായി നിരവധി വൻ പ്രൊജക്‌ടുകളാണു താരത്തിന്‍റേതായി ഒരുങ്ങുന്നത്.

Movies

വിവാഹരാത്രിയിലെ സംഭവങ്ങൾ; 'മോദ രാത്രി' ഒടിടിയിലേക്ക്

ഋ​ഷി​കാ​ന്ത്, അ​നീ​ഷ്മ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ജ ക​റു​പ്പ​സാ​മിയുടെ സം​വി​ധാ​നത്തിലൊരുങ്ങിയ ‌ത​മി​ഴ് ഗ്രാ​മീ​ണ ഹാസ്യചി​ത്രം 'മോ​ദരാത്രി' ഒ​ടി​ടി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. സെ​പ്റ്റം​ബ​ർ 18 മു​ത​ൽ നെറ്റ്‌​ഫ്ളിക്സി​ലൂ​ടെ ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും.

ഓ​ഗ​സ്റ്റ് 21-ന് ​തിയ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം മി​ക​ച്ച നി​രൂ​പ​ക പ്ര​ശം​സ​യും പ്രേ​ക്ഷ​കശ്ര​ദ്ധ​യും നേ​ടി​യി​രു​ന്നു. വി​വാ​ഹ​രാ​ത്രി​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങളും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങളും കോ​ർ​ത്തി​ണ​ക്കി​ ഒരു രാത്രിയിലെ കഥയാണു ചിത്രം പറയുന്നത്. മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സ് നി​ർമി​ച്ച ​ചി​ത്ര​ത്തി​ൽ ചേ​ത​ൻ, എ. ​വെ​ങ്കി​ടേ​ഷ്, ഭ​ഗ​വ​തി പെ​രു​മാ​ൾ, ഷെ​ല്ലി കി​ഷോ​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ചി​മ്പു, ധ​നു​ഷ്, ആ​ർ.​ജെ. ബാ​ലാ​ജി തു​ട​ങ്ങി​യ മു​ൻ​നി​ര താ​ര​ങ്ങ​ൾ ചി​ത്ര​ത്തെ​യും പു​തു​മു​ഖ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തി​യ​റ്റ​ർ റി​ലീ​സി​ന് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കുശേ​ഷ​മാ​ണ് ചി​ത്രം ഒ​ടി​ടി​യി​ലെ​ത്തു​ന്ന​ത്.

 

Movies

അജിത് എല്ലാവർക്കും പ്രചോദനം; പ്രശംസകളുമായി രാധിക ശരത്കുമാർ

കോളിവുഡ് ന​ടി​യും നി​ർ​മാ​താ​വു​മാ​യ രാ​ധി​ക ശ​ര​ത്കു​മാ​ർ സൂപ്പർതാരം അ​ജിത്തുമായി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച ത​മി​ഴകത്തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ശ്ര​ദ്ധ നേ​ടു​ന്നു. അ​ജി​ത്തിന്‍റെ അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും പ്ര​യ​ത്ന​ങ്ങ​ളെ​യും പ്ര​ശം​സി​ച്ച രാ​ധി​ക, അ​ദ്ദേ​ഹം എല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

സ​മീ​പ​കാ​ല​ത്ത്, റേ​സിം​ഗ് ട്രാ​ക്കു​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ അ​ജി​ത്, ഇപ്പോൾ തന്‍റെ റേ​സിം​ഗ് ടീ​മിനൊപ്പം ക​ഠി​ന പ​രി​ശീ​ല​ന​ങ്ങ​ളി​ലാ​ണ്. പു​തി​യ റേ​സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്കു മു​ന്നോ​ടി​യാ​യു​ള്ള ​പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് രാ​ധി​ക അ​ജി​ത്തി​നെ നേ​രി​ൽ ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ രാ​ധി​ക പ​ങ്കുവ​ച്ച​തോ​ടെ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണു പ്ര​തി​ക​രി​ക്കു​ന്ന​ത്.

അ​ഭി​ന​യ ജീ​വി​ത​ത്തി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും പു​ല​ർ​ത്തു​ന്ന ലാ​ളി​ത്യ​വും പു​തി​യ മേ​ഖ​ല​ക​ൾ കീ​ഴ​ട​ക്കാ​ൻ കാ​ണി​ക്കു​ന്ന ആ​വേ​ശ​വു​മാ​ണ് അ​ജി​ത്തി​നെ മ​റ്റു​ള്ള​വ​രി​ൽനിന്നു വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. സി​നി​മ​യ്ക്കു പു​റ​മെ റേ​സിം​ഗി​ലും അ​ജി​ത് കൈ​വ​രി​ക്കു​ന്ന നേ​ട്ട​ങ്ങ​ൾ പ്ര​ചോ​ദ​നാ​ത്മ​ക​മാ​ണെ​ന്നു ചലച്ചിത്ര ​പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രും ഒ​രു​പോ​ലെ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Movies

രജനികാന്തിന്‍റെ പിന്തുണ വലിയ ആത്മവിശ്വാസമെന്ന് മാളവിക മോഹനൻ

യുവതാരങ്ങളോടുള്ള സൂപ്പർ സ്റ്റാർ ര​ജ​നി​കാ​ന്തിന്‍റെ സ്നേഹത്തെയും കരുതലിനെയും വാ​നോ​ളം പു​ക​ഴ്ത്തി ന​ടി മാ​ള​വി​ക മോ​ഹ​ന​ൻ. ത​മി​ഴ് സി​നി​മ‍​യി​ലെ ന​വാ​ഗ​ത​രെ​ പിന്തു​ണ​യ്ക്കാനും തു​റ​ന്ന് അ​ഭി​ന​ന്ദി​ക്കാനും മുതിർന്ന താരം മടി കാണിക്കാറില്ലെന്നു മാ​ള​വി​ക പറഞ്ഞു.

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്ത 'പേ​ട്ട' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു മാ​ള​വി​ക ത​മി​ഴ് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ര​ജ​നി​കാ​ന്തി​നൊ​പ്പം അ​ഭി​ന​യി​ച്ച ​അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്ക​വെ​യാ​ണു യുവനടി സൂ​പ്പ​ർ​സ്റ്റാ​റി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർമ​ക​ൾ പ​ങ്കുവ​ച്ച​ത്. പു​തി​യ സി​നി​മ​ക​ൾ കാ​ണാ​നും അ​തിൽ പ്രവർത്തിച്ചവരെ ഫോ​ണി​ൽ വി​ളി​ച്ചും അ​ല്ലാ​തെ​യും അ​ഭി​ന​ന്ദി​ക്കാ​നും ര​ജ​നികാ​ന്ത് എ​ന്നും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​കാ​റു​ണ്ട്. വ​ലി​യ താ​ര​ങ്ങ​ൾ സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കാ​ണി​ക്കു​ന്ന മ​ടി​യി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​യി, യാ​തൊ​രു ഈ​ഗോ​യു​മി​ല്ലാ​തെ പു​തി​യ ആ​ളു​ക​ളെ കെ​ട്ടി​പ്പി​ടി​ക്കാ​നും പ്ര​ശം​സി​ക്കാ​നും അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നു.

ഒ​പ്പ​മു​ള്ള​വ​രെ​യും പു​തി​യ ത​ല​മു​റ​യെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ര​ജ​നികാ​ന്തി​ന്‍റെ ​സ​മീ​പ​നം മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ​ക്കു മാ​തൃ​ക​യാ​ണെ​ന്നും മാ​ള​വി​ക കൂ​ട്ടി​ച്ചേ​ർ​ത്തു. വ​രും ത​ല​മു​റ​യി​ലെ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ദ്ദേ​ഹ​ത്തിന്‍റെ ​പി​ന്തു​ണ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണു ന​ൽ​കു​ന്ന​തെന്നും മാളവിക കൂട്ടിച്ചേർത്തു.

Movies

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ച​ട​ങ്ങ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡ​ൽ​ഹി​ക്ക് പു​റ​ത്തേ​ക്ക്: ഇ​ത്ത​വ​ണ ഗു​ജ​റാ​ത്തി​ൽ  

72 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങ് ഡ​ൽ​ഹി​ക്ക് പു​റ​ത്തേ​ക്ക് മാ​റ്റു​ന്നു. സെ​പ്റ്റം​ബ​ർ 22-ന് ​ഗു​ജ​റാ​ത്തി​ലെ കെ​വാ​ഡി​യ​യി​ൽ (ഏ​ക​താ ന​ഗ​ർ) ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​മ​യാ​യ സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യി പ​ട്ടേ​ലി​ന്‍റെ 'സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി' സ്ഥി​തി ചെ​യ്യു​ന്ന​ത് ഇ​വി​ടെ​യാ​ണ്. 1954-ൽ ​ആ​രം​ഭി​ച്ച​തു മു​ത​ൽ ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ലാ​ണ് പ്ര​ധാ​ന​മാ​യും പു​ര​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്നി​രു​ന്ന​ത്.

ജൂ​ലൈ​യി​ൽ പ്ര​ഖ്യാ​പി​ച്ച 72-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ലൂ​ടെ ദീ​ർ​ഘ​കാ​ല​മാ​യി തു​ട​രു​ന്ന ഈ ​പാ​ര​മ്പ​ര്യ​ത്തി​നാ​ണ് മാ​റ്റം വ​രു​ന്ന​ത്.

Movies

വന്നു കണ്ടു കീഴടക്കി; വി​രു​ന്നുമായി ന​യ​ൻ​താ​ര; ചെന്നൈയിൽ തനി​ക്കൊ​രു കു​ടും​ബം കൂ​ടി​യു​ണ്ടെന്ന് പി.​വി. സി​ന്ധു

ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര-കാ​യി​കലോ​ക​ത്തെ പ്ര​മു​ഖ​ർ ഒ​ന്നി​ച്ച സൗഹൃദ നി​മി​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. തമിഴകത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ ന​യ​ൻ​താ​ര​യും ഭർത്താവും സം​വി​ധാ​യ​കനുമായ വി​ഘ്നേ​ഷ് ശി​വ​നും ചേ​ർ​ന്ന് ഒ​ളി​മ്പി​ക് താ​രം പി.​വി. സി​ന്ധു​വി​നും ഭ​ർ​ത്താ​വ് വെ​ങ്ക​ട ദ​ത്ത സാ​യി​ക്കും ചെ​ന്നൈ​യി​ൽ അ​ത്താ​ഴ​വി​രു​ന്ന് നൽ‌കി. സ​ന്ദ​ർ​ശ​ന​ത്തിന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സി​ന്ധു കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​രു​ന്ന​ത്.

​കൂ​ടി​ക്കാ​ഴ്ച ത​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യൊ​രു കു​ടും​ബ​ബ​ന്ധം രൂ​പ​പ്പെ​ടു​ത്തി​യെ​ന്ന് സി​ന്ധു കു​റി​ച്ചു. ന​ല്ല ഭ​ക്ഷ​ണ​വും പരസ്പര സ്നേഹവും നി​റ​ഞ്ഞ​താ​യി​രു​ന്നു ആ ​സാ​യാ​ഹ്നം. ചി​ല കൂ​ടി​ക്കാ​ഴ്ച​ക​ൾ ആ​ളു​ക​ളെ കാ​ണു​ന്ന രീ​തി ത​ന്നെ മാ​റ്റു​മെ​ന്നും, സു​ഹൃ​ത്തു​ക്ക​ളാ​യി ക​ട​ന്നു​വ​ന്നു ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ച്, ഒ​ടു​വി​ൽ കാ​ല​ങ്ങ​ളാ​യി അ​റി​യു​ന്ന​വ​രെ​പ്പോ​ലെ തി​രി​കെ പോ​കു​ന്ന അ​നു​ഭ​വം ന​ൽ​കി​യെ​ന്നും സി​ന്ധു ത​ന്‍റെ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ചെ​ന്നൈ ത​നി​ക്ക് എ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട നഗരമാണെന്നും, എ​ന്നാ​ൽ ഈ ​രാ​ത്രി​ക്കു ശേ​ഷം അ​വി​ടെ ത​നി​ക്കാ​യി കാ​ത്തി​രി​ക്കാ​ൻ "കു​റ​ച്ചു​കൂ​ടി വ​ലി​യൊ​രു കു​ടും​ബം' ല​ഭി​ച്ച​തു​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും സി​ന്ധു കു​റി​ച്ചു. ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷും സ്നേ​ഹ​വും ന​ന്മ​യും നി​റ​ഞ്ഞ​വ​രാ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ന്ധു​വി​ന്‍റെ കു​റി​പ്പി​ന് താ​ഴെ ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷും പ്രതികരണവുമായെത്തി. "ഒരു​പാ​ടു സ്നേ​ഹം മാ​ത്രം' എ​ന്ന് ന​യ​ൻ​താ​ര കു​റി​ച്ച​പ്പോ​ൾ, കോ​ർ​ട്ടി​ലെ ക​ടു​പ്പ​ക്കാ​രി​യാ​യ ക​ളി​ക്കാ​രി​യ​ല്ല സി​ന്ധു​വെ​ന്നും മ​റി​ച്ച് തി​ക​ച്ചും സ്നേ​ഹ​മ​യി​യാ​യ വ്യ​ക്തി​യാ​ണെ​ന്നും വി​ഘ്നേ​ഷ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ചു.

Movies

ചെറിയ ചിത്രങ്ങൾക്കു വലിയ പിന്തുണ നൽകണമെന്ന് നടൻ സിമ്പു

കോളിവുഡിലെ ചെ​റി​യ ചി​ത്ര​ങ്ങ​ൾ​ക്കു നി​ർ​മ​താ​ക്ക​ളും പ്രേ​ക്ഷ​ക​രും കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ചി​ല​മ്പ​ര​സ​ൻ (സി​മ്പു). അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത റൂ​റ​ൽ കോ​മ​ഡി എന്‍റ​ർടെയ്നർ ചി​ത്ര​മാ​യ മോ​ധ രാ​ത്തി​രി​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കുവ​ച്ച കു​റി​പ്പി​ലാ​ണ് താ​രം തന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മ​റ്റു ഭാ​ഷ​ക​ളി​ൽ നി​ന്നു​ള്ള ചെ​റി​യ ന​ല്ല സി​നി​മ​ക​ളെ തമിഴകം ഏ​റെ ആ​ഘോ​ഷി​ക്കാ​റു​ണ്ടെ​ന്നും, അ​തേ​പോ​ലെ ത​മി​ഴി​ൽ പു​തി​യ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ത്യ​സ്ത​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ ന​മ്മ​ൾ അ​വ​ർ​ക്കും അ​ർ​ഹ​മാ​യ പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും സി​മ്പു പ​റ​ഞ്ഞു. ഒ​രു ഗ്രാ​മീ​ണ ക​ല്യാ​ണ​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​റ്റ രാ​ത്രി കൊ​ണ്ട് ന​ട​ക്കു​ന്ന ക​ഥ വ​ള​രെ ത​നി​മ​യോ​ടെ​യാ​ണ് മോ​ധ രാ​ത്തി​രി​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തിന്‍റെ തി​ര​ക്ക​ഥ​യെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ നി​ർ​മി​തി​യെ​യും താ​രം അ​ഭി​ന​ന്ദി​ച്ചു.

ഇ​ത്ത​രം ന​ല്ല സി​നി​മ​ക​ൾ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്താ​ൻ നി​ർമാ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് കൂടു​ത​ൽ പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. ന​ല്ല പ്ര​മേ​യ​മു​ള്ള സി​നി​മ​ക​ൾ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ കറു​പ്പ​സാ​മി സം​വി​ധാ​നം ചെ​യ്ത മോ​ധ രാ​ത്തി​രി​യി​ൽ ഋ​ഷി​കാ​ന്ത്, അ​നീ​ഷ്മ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ചത്.

Movies

ജി.വി. പ്രകാശിന്‍റെ 'നിഞ്ച' ചിത്രീകരണത്തിനു തുടക്കം; നായയും സുപ്രധാന കഥാപാത്രം

തമിഴകത്തിന്‍റെ പ്രിയ നാ‍യകനും സംഗീത സംവിധായകനുമായ ജി.​വി. പ്ര​കാ​ശിന്‍റെ പു​തി​യ ത​മി​ഴ് ചി​ത്രം 'നി​ഞ്ച'​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പൂ​ജാ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് സി​നി​മ​യു​ടെ ഷൂട്ടിംഗിനു തുടക്കമായത്. നേ​ര​ത്തെ ന​ട​ൻ ഭ​ര​ത് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും, പി​ന്നീ​ട് പ്ര​കാ​ശ് നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. 'ഹാ​പ്പി രാ​ജ്' എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം പ്രാ​ർ​ഥ​ന നാ​ഥ​ൻ വീ​ണ്ടും ജി.​വി. പ്ര​കാ​ശിന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ​ചി​ത്ര​ത്തി​നു​ണ്ട്.

മു​രു​ഗു സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാണം സോ​ൾ​ജി​യേ​ഴ്സ് ഫാ​ക്ട​റി​യു​ടെ​യും ലേ​ൺ ആ​ൻ​ഡ് ടീ​ച്ച് പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ​യും ബാ​ന​റി​ൽ കെ.​എ​സ്. സി​നി​ഷ്, എ​സ്. സാ​യ് ദേ​വാ​ന​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്നു നിർവഹിക്കുന്നു. ജി.​വി. പ്ര​കാ​ശ് നാ​യ​ക​നാ​യി മാ​റി​യ​തോ​ടെ സം​ഗീ​ത സം​വി​ധാ​യ​കന്‍റെ ചു​മ​ത​ല ഷാ​ൻ റോ​ൾ​ഡ​ന് കൈ​മാ​റി. ഒ​രു നാ​യ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​മെ​ന്നാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ഹ​രീ​ഷ് ക​ണ്ണ​ൻ ഛായാ​ഗ്ര​ഹ​ണ​വും ഗ​ണേ​ഷ് ശി​വ എ​ഡി​റ്റിം​ഗും നി​ർ​വഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഗോ​പി ആ​ന​ന്ദാ​ണ് ക​ലാ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ നാലിനു ​റി​ലീ​സ് ചെ​യ്യു​ന്ന 'ഇ​മ്മോ​ർ​ട്ട​ൽ' ആ​ണ് ജി.​വി. പ്ര​കാ​ശിന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള അ​ടു​ത്ത ചി​ത്രം. ഇ​തു​കൂ​ടാ​തെ വെ​ക്കൈ, മെ​ന്‍റ​ൽ മ​നസി​ൽ, കാ​ത​ലി​ക്ക യാ​രു​മി​ല്ലൈ തു​ട​ങ്ങി​യ നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റേതാ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്.

Movies

പുതിയ ചിത്രം 'ഹായ്'യെ വർഷങ്ങൾക്കു മുൻപുള്ള ധനുഷ് ചിത്രത്തോട് ഉപമിച്ച് നയൻസ്

ലേഡി സൂപ്പർസ്റ്റാർ ന​യ​ൻ​താ​ര​യും ക​വി​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​ണ് "ഹാ​യ്'. വി​ഷ്ണു ഇ​ട​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ​റൊ​മാന്‍റി​ക് കോ​മ​ഡി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ, ചിത്രത്തെക്കുറിച്ച് നയൻതാര പങ്കുവച്ച വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ധ​നു​ഷി​നൊ​പ്പം അ​ഭി​ന​യി​ച്ച ഹി​റ്റ് ചി​ത്രം 'യാ​ര​ടി നീ ​മോ​ഹി​നി'​യു​മാ​യി പുതിയ ചിത്രത്തെ താ​ര​ത​മ്യം ചെ​യ്തി​രി​ക്കു​ക​യാ​ണ് ന​യ​ൻ​താ​ര. ഒരു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇക്കാര്യങ്ങൾ സംസാരിച്ചത്. വ​ള​രെ മ​നോ​ഹ​ര​മാ​യ ഒ​രു പ്ര​ണ​യ​ക​ഥ​യാ​ണ് ഹാ​യ് എ​ന്ന് ന​യ​ൻ​താ​ര പ​റ​ഞ്ഞു. യാ​ര​ടി നീ ​മോ​ഹി​നി പോ​ലൊ​രു സി​നി​മ ക​ണ്ടി​ട്ട് കു​റെ നാ​ളു​ക​ളാ​യി. അ​തിന്‍റെ കു​റ​ച്ചു​കൂ​ടി മോ​ഡേ​ണാ​യ, ചെ​റി​യൊ​രു പ​തി​പ്പാ​ണ് ​സി​നി​മ​യെ​ന്ന് പ​റ​യാം. യാ​ര​ടി നീ ​മോ​ഹി​നി​യി​ൽ വ​ലി​യൊ​രു കു​ടും​ബ​വും നി​ര​വ​ധി​യാ​ളു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ലും ന​ല്ലൊ​രു കു​ടും​ബ പ​ശ്ചാ​ത്ത​ല​മു​ണ്ട്, എ​ന്നാ​ൽ കൂ​ടു​ത​ൽ കോം​പാ​ക്റ്റാ​യ ഒ​രു ബജ​റ്റ് ഫ്ര​ണ്ട്‌​ലി കു​ടും​ബ​മാ​ണെ​ന്ന് ന​യ​ൻ​താ​ര പറഞ്ഞു.

ഓ​ഗ​സ്റ്റ് 28-ന് ആ​ണ് ചി​ത്രം തി​യറ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. പ്ര​ണ​യ​ത്തി​ലും വി​വാ​ഹാ​ലോ​ച​ന​ക​ളി​ലും തു​ട​ർ​ച്ച​യാ​യി തി​രി​ച്ച​ടി​ക​ൾ നേ​രി​ടു​ന്ന യു​വാ​വി​ലൂ​ടെ​യാ​ണു ചി​ത്ര​ത്തി​ന്‍റെ ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര​യ്ക്കും ക​വി​നും പു​റ​മെ ഭാ​ഗ്യ​രാ​ജ്, പ്ര​ഭു, രാ​ധി​ക ശ​ര​ത്കു​മാ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.

Movies

'അ​ലാ ബോ​ലെ​ലോ...' വൻ തരംഗമായി തലൈവർ ചിത്രം ജയിലറിലെ ആദ്യ ഗാനം

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ജ​യി​ല​ർ
2 എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ആ​ദ്യ ഗാ​നം 'അ​ലാ ബോ​ലെ​ലോ...' പു​റ​ത്തി​റ​ങ്ങി. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ഈ​ണം പ​ക​ർ​ന്ന് പാ​ടി​യ ഈ അടിപൊളി ഗാ​ന​ത്തി​ൽ ത​മി​ഴ്, മ​ല​യാ​ളം സം​ഗീ​ത ശൈ​ലി​ക​ൾ മ​നോ​ഹ​ര​മാ​യി സ​മ്മേ​ളി​ച്ചി​രി​ക്കു​ന്നു. പാട്ട് സംഗീതാസ്വാദകരുടെ ഇടയിൽ വൻ തരംഗമായി മാറി.

ത​മി​ഴ്, മ​ല​യാ​ളം ബീ​റ്റു​ക​ൾ കോ​ർ​ത്തി​ണ​ക്കി തയാ​റാ​ക്കി​യ ​ഗാ​നം ഇ​തി​ന​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറലായി മാറി​ക്ക​ഴി​ഞ്ഞു. അ​രു​ൺ​രാ​ജ കാ​മ​രാ​ജ് വ​രി​ക​ളെ​ഴു​തി​യ ഗാ​ന​ത്തി​ൽ, യുവാക്കളെ ഹരം കൊള്ളിക്കുന്ന ന​ടി ഷം​നാ കാ​സി​മി​ന്‍റെ നൃ​ത്ത​ച്ചു​വ​ടു​ക​ളും ശ്ര​ദ്ധേ​യ​മാ​ണ്.

സ​ൺ പി​ക്ചേ​ഴ്സിന്‍റെ ബാനറിൽ കലാനിധി മാരൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റേതാ​യി പു​റ​ത്തു​വ​ന്ന ​ആ​ദ്യ ഗാനം, ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്. ടൈ​ഗ​ർ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ര​ജ​നി​കാ​ന്ത് വീ​ണ്ടുമെത്തുന്പോൾ രമ്യാ കൃഷ്ണൻ, യോഗി ബാബു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ്, എസ്.ജെ. സൂര്യ, മിഥുന്‍ ചക്രവര്‍ത്തി, വിദ്യാ ബാലന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഒക്ടോബര്‍ 15-ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും.

Movies

'നല്ലോണം ക​ണ്ടോ​ണം'; തമിഴ്-ഹിന്ദി ഹിറ്റ്സ് ഒ​ടി​ടി​യി​ൽ

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു മാ​റ്റു​കൂ​ട്ടാ​ൻ തി​യ​റ്റ​റു​ക​ൾ​ക്കു പി​ന്നാ​ലെ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ വ​ൻ​നി​രതന്നെ എ​ത്തു​ന്നു. ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​മേ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് വി​വി​ധ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​ന​നാ​യ​ക​ൻ
ത​മി​ഴ​ക​ത്തിന്‍റെ മുഖ്യമന്ത്രി ജോസഫ് വി​ജ​യ് പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ. വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ​ചി​ത്രം സീ5 (ZEE5) ​വ​ഴി​യാ​ണ് സ്ട്രീം ​ചെ​യ്യു​ന്ന​ത്. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണയാണ് ചിത്രം നിർമിച്ചത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദറാണ് സം​ഗീ​തം. ജൂ​ലൈ 23-ന് ​ആണ് ചിത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യത്. ബോ​ബി ഡി​യോ​ൾ, പൂ​ജ ഹെ​ഗ്‌​ഡെ, മ​മി​ത ബൈ​ജു, പ്ര​കാ​ശ് രാ​ജ്, പ്രി​യാ​മ​ണി, ന​രേ​ൻ, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു.

വെ​ൽ​ക്കം ടു ​ദി ജം​ഗി​ൾ
അ​ക്ഷ​യ് കു​മാ​ർ, സു​നി​ൽ ഷെ​ട്ടി, അ​ർ​ഷാ​ദ് വാ​ർ​സി, ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ബോ​ളി​വു​ഡ് കോ​മ​ഡി-​ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് വെ​ൽ​ക്കം ടു ​ദി ജം​ഗി​ൾ. അ​നാ​വ​ശ്യ​മാ​യി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ചി​ല വ്യ​ക്തി​ക​ൾ ഒ​രു കാ​ടിന്‍റെ ശാ​ന്ത​ത ത​ക​ർ​ക്കു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ജി​യോ​ഹോ​ട്ട്‌​സ്റ്റാ​റി​ലൂ​ടെ (JioHotstar) ചി​ത്രം കാ​ണാം.

പ്യാ​ർ പ്രേ​മ ക​ല്യാ​ണം
ഇ​ള​ൻ, സാ​ൻ​വി മേ​ഘ്ന എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന ത​മി​ഴ് റൊ​മാ​ന്‍റിക് കോ​മ​ഡി ചി​ത്ര​മാ​ണ് പ്യാ​ർ പ്രേ​മ ക​ല്യാ​ണം. വി​വാ​ഹ​ശേ​ഷം ഭാ​ര്യ​യു​ടെ വീ​ട്ടി​ൽ താ​മ​സം തു​ട​ങ്ങു​ന്ന ന​വ​ദ​മ്പ​തി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും സാം​സ്കാ​രി​ക വൈ​രു​ധ്യ​ങ്ങ​ളു​മാ​ണ് ചി​ത്രം ഹാസ്യത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്രം നെ​റ്റ്‌​ഫ്ലി​ക്സി​ൽ ല​ഭ്യ​മാ​ണ്.

ഡാ​ർ​ക്ക്
ര​ഹ​സ്യ​ങ്ങ​ളും ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും നി​റ​ഞ്ഞ ത​മി​ഴ് സൈ​ക്കോ​ള​ജി​ക്ക​ൽ ഹൊ​റ​ർ ത്രി​ല്ല​റാ​യ ഡാ​ർ​ക്ക് ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ലാ​ണ് എ​ത്തി​യ​ത്. ചി​ല സ​ത്യ​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി പു​റ​ത്തു​വ​രു​മ്പോ​ൾ ക​ഥാ​പാ​ത്ര​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​യും ഭ​യ​ത്തെ​യു​മാ​ണ് ചി​ത്രം ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

ചെ​ന്നൈ ലൗ ​സ്റ്റോ​റി
ശ്രീ ​ഗൗ​രി പ്രി​യ റെ​ഡ്ഡി, കി​ര​ൺ അ​ബ്ബ​വ​രം, ആ​ദി​ത് അ​രു​ൺ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കി​യ റൊ​മാ​ന്‍റി​ക് ഡ്രാ​മ ചി​ത്ര​മാ​ണ് ചെ​ന്നൈ ലൗ ​സ്റ്റോ​റി. ആ​ദ്യ പ്ര​ണ​യ​ത്തിന്‍റെ ത​ക​ർ​ച്ച​യും, അ​ത് എ​ങ്ങ​നെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യ മ​റ്റൊ​രു ബ​ന്ധ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ക്കു​ന്നു​വെ​ന്നും ചി​ത്രം സം​സാ​രി​ക്കു​ന്നു. സോ​ണി​ലി​വി​ലൂ​ടെ (SonyLIV) ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാം.

ദി ​ഗ്രേ​റ്റ് ഗ്രാൻഡ് സൂ​പ്പ​ർ​ഹീ​റോ
ജാ​ക്കി ഷ്രോ​ഫ്, പ്ര​തീ​ക ബ​ബ്ബ​ർ, ഭാ​ഗ്യ​ശ്രീ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ച ഫാന്‍റ​സി കോ​മ​ഡി ചി​ത്ര​മാ​ണ് ദി ​ഗ്രേ​റ്റ് ഗ്രാ​ൻ‌ഡ് സൂ​പ്പ​ർ​ഹീ​റോ. അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽനിന്നു ലോ​ക​ത്തെ ര​ക്ഷി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട പ്ര​ത്യേ​ക ക​ഴി​വു​ക​ളു​ള്ള ആ​ളാ​ണ് ത​ന്‍റെ മു​ത്ത​ശ​ൻ എ​ന്നു വി​ശ്വ​സി​ക്കു​ന്ന ഒ​രു കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ​ചി​ത്രം സീ5-​ൽ ല​ഭ്യ​മാ​ണ്.

Movies

തലൈവരുടെ ധർമൻ; രണ്ടാംഘട്ട ചിത്രീകരണത്തിനു തുടക്കം

സ്‌റ്റൈൽ മന്നൻ രജനികാന്തിന്‍റെ 173-ാമ​ത് ചി​ത്ര (ത​ലൈ​വ​ർ 173) ത്തിന്‍റെ ര​ണ്ടാംഘ​ട്ട ഷെ​ഡ്യൂ​ൾ ആ​രം​ഭി​ച്ച​താ​യി നി​ർമാ​താ​ക്ക​ൾ അ​റി​യി​ച്ചു. ചി​ത്രീ​ക​ര​ണ​ത്തിന്‍റെ പു​തി​യ വി​ശേഷ​ങ്ങ​ൾ പ​ങ്കുവ​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക വീ​ഡി​യോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ര​ജ​നി​കാ​ന്ത് ഡോ​ക്ട​റു​ടെ വേ​ഷ​ത്തി​ലാണു ചി​ത്ര​ത്തിലെത്തുന്നത്. ദി ​ഡെ​ഡ്‌​ലി ഡോ​ക്ട​ർ- എ​ന്നാ​ണ് ചി​ത്ര​ത്തി​ൽ സൂപ്പർ സ്റ്റാറിന്‍റെ ക​ഥാ​പാ​ത്ര​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പു​തി​യ വീ​ഡി​യോ​യി​ൽ ര​ജ​നി​കാ​ന്തിന്‍റെ സ്‌റ്റൈലിഷ് രം​ഗ​ങ്ങ​ളും സം​വി​ധാ​യ​ക​ൻ അ​ശ്വ​ത് മാ​രി​മു​ത്തു അ​ദ്ദേ​ഹ​ത്തെ മാ​സ് ലു​ക്കി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കാ​ണാം. ക​മ​ല​ഹാ​സന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇന്‍റ​ർ​നാ​ഷ​ണ​ലാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സി​മ്രാ​ൻ ര​ജ​നി​കാ​ന്തിന്‍റെ നാ​യി​ക​യാ​യി തി​രി​ച്ചെ​ത്തു​ന്നു എ​ന്ന സ​വി​ശേ​ഷ​ത​യും ചി​ത്ര​ത്തി​നു​ണ്ട്. 2019-ൽ ​പു​റ​ത്തി​റ​ങ്ങി​യ പേ​ട്ട​യ്ക്കു ശേ​ഷ​മാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. കൂ​ടാ​തെ രാ​ശി ഖ​ന്ന​യും പ്ര​ധാ​ന കഥാപാത്രമാകുന്നു. മി​സ്കി​ൻ, രു​ക്മി​ണി വ​സ​ന്ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യേ​ക്കു​മെ​ന്നു സൂ​ച​ന​ക​ളു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

ഓ ​മൈ ക​ട​വു​ളേ, ഡ്രാ​ഗ​ൺ എ​ന്നീ ബോക്സ്ഓഫീസ് ഹിറ്റുകൾക്കുശേഷം അ​ശ്വ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ജൂ​ൺ 25-ന് ആണ് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. നേ​ര​ത്തെ സു​ന്ദ​ർ സി ​സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന ​പ്രോ​ജ​ക്റ്റി​ൽ പി​ന്നീ​ട് സി​ബി ച​ക്ര​വ​ർ​ത്തി​യു​ടെ പേ​രും ചർച്ച ചെയ്യപ്പെട്ടിരുന്നു. എ​ന്നാ​ൽ ഒ​ടു​വി​ൽ അ​ശ്വ​ത് മാ​രി​മു​ത്തു പ്രോ​ജ​ക്റ്റി​ന്‍റെ അ​മ​ര​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത്. അ​ൻ​പ​റി​വ് മാ​സ്റ്റേ​ഴ്സ് സാ​ഹ​സി​ക ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ കൈകാര്യം ചെയ്യുന്നു.

Movies

ഞാ​ൻ അ​ഞ്ചി​ലോ ആ​റി​ലോ പ​ഠി​ച്ച​പ്പോ​ഴാ​ണ് സി​ല്ലി​ന് ഒ​രു കാ​ത​ൽ ക​ണ്ട​ത്; മ​മി​ത​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട് പൊ​ട്ടി​ച്ചി​രി​ച്ച് സൂ​ര്യ

സൂ​ര്യ​യും മ​മി​ത​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന വി​ശ്വ​നാ​ഥ​ൻ ആ​ൻ​ഡ് സ​ൺ​സ് എ​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 14-ന് ​പു​റ​ത്തി​റ​ങ്ങും. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ മ​മി​ത പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്.

മ​മി​ത ക​ണ്ട സൂ​ര്യ​യു​ടെ സി​നി​മ​യേ​താ​ണെ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​വും അ​തി​ന് മ​മി​ത​യു​ടെ ഉ​ത്ത​ര​വും എ​ല്ലാം ര​സ​ക​ര​മാ​ണ്.

മ​മി​ത കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​ദ്യ​മാ​യി ക​ണ്ട സൂ​ര്യ ചി​ത്രം ഏ​താ​ണെ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് ‘സി​ല്ലി​ന് ഒ​രു കാ​ത​ൽ’ എ​ന്നാ​ണ് മ​മി​ത ഉ​ത്ത​രം പ​റ​യു​ന്ന​ത്. താ​നും സ​ഹോ​ദ​ര​നും നി​ര​വ​ധി ത​വ​ണ ചി​ത്രം ക​ണ്ടി​ട്ടു​ണ്ടെ​ന്നും മ​മി​ത പ​റ​യു​ന്നു.

ഉ​ട​നെ സൂ​ര്യ​യു​ടെ വ​ക അ​പ്പോ​ൾ മ​മി​ത ഏ​തു​ക്ലാ​സി​ലാ​ണ് പ​ഠി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യം എ​ത്തി. അ​ഞ്ചി​ലോ ആ​റി​ലോ ആ​ണെ​ന്ന മ​മി​ത​യു​ടെ ഉ​ത്ത​രം കേ​ട്ട് പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് സൂ​ര്യ. കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ  ക​ണ്ട സി​നി​മ​യേ​താ​ണ് എ​ന്ന​ല്ലേ ചോ​ദി​ച്ച​തെ​ന്നും കോ​ള​ജ് ചോ​ദി​ച്ചാ​ൽ സ്കൂ​ളാ​ണോ പ​റ​യു​ന്ന​തെ​ന്നും സൂ​ര്യ ചോ​ദി​ക്കു​ന്നു.

ഇ​തു​കേ​ട്ട് അ​വ​ളെ അ​ങ്ങ​നെ വി​ട്ടേ​ക്കൂ എ​ന്ന് ന​ടി രാ​ധി​ക പ​റ​യു​ന്നു​ണ്ട്. അ​ത് സാ​ര​മി​ല്ല, ചു​മ്മാ ഇ​രി​ക്ക​ട്ടെ എ​ന്നാ​ണ് സൂ​ര്യ​യു​ടെ മ​റു​പ​ടി. ത​നി​ക്ക് അ​ബ​ദ്ധം പ​റ്റി​യ​ത് അ​റി​ഞ്ഞ് ഇ​വ​ർ​ക്കൊ​പ്പം ചി​രി​യി​ൽ പ​ങ്കു​ചേ​രു​ക​യാ​ണ് മ​മി​ത ബൈ​ജു. 

വെ​ങ്കി അ​ട്ലൂ​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ധ​നു​ഷ് നാ​യ​ക​നാ​യ വാ​ത്തി​ക്കു ശേ​ഷം വെ​ങ്കി അ​റ്റ്ലൂ​രി ത​മി​ഴി​ല്‍ ഒ​രു​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​യ​ക​ന്‍റേ​താ​ണ്. ചി​ത്രം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത് ന്യൂ ​സൂ​ര്യ ഫി​ലിം​സ് ആ​ണ്.

Movies

അ​യാ​ൾ പ​റ​ഞ്ഞ​ത് എ​നി​ക്ക് ട്രി​ഗ​റാ​യി, ആ ​സം​ഭ​വ​ത്തി​നു ശേ​ഷം അ​ച്ഛ​ന്‍റെ സി​നി​മ​ക​ൾ കാ​ണാ​റി​ല്ല: സൂ​ര്യ

പി​താ​വ് ശി​വ​കു​മാ​ർ അ​ഭി​ന​യി​ച്ച സി​നി​മ​ക​ൾ താ​ൻ കാ​ണാ​റി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ട​ൻ സൂ​ര്യ. 22-ാം വ​യ​സി​ൽ താ​ൻ അ​ച്ഛ​ന്‍റെ സി​നി​മ​ക​ൾ കാ​ണു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച​താ​ണെ​ന്നും അ​തു​ണ്ടാ​ക്കി​യ കാ​ര​ണ​വും സൂ​ര്യ പ​റ​യു​ന്നു.

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി വെ​ങ്കി അ​ട്ലൂ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യ വി​ശ്വ​നാ​ഥ​ൻ ആ​ൻ​ഡ് സ​ൺ​സി​ന്‍റെ പ്ര​മോ​ഷ​ൻ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് സൂ​ര്യ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. 

‘എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ഒ​രു ക​ല്യാ​ണം ന​ട​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മ​ന്ത്രി​യു​ടെ ബ​ന്ധു​വാ​യി​രു​ന്നു സു​ഹൃ​ത്ത്. സു​ഹൃ​ത്തി​നൊ​പ്പം മ​ന്ത്രി​യെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഞാ​ൻ. അ​പ്പോ​ൾ അ​ദ്ദേ​ഹം എ​ന്നെ പ​രി​ച​യ​പ്പെ​ട്ടു.

ന​ട​ൻ ശി​വ​കു​മാ​റി​ന്‍റെ മ​ക​നാ​ണ് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ നീ ​എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്നു ചോ​ദി​ച്ചു. ആ ​സ​മ​യ​ത്ത് ഞാ​ൻ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യി​ട്ടേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഉ​ട​ൻ ആ ​മ​ന്ത്രി എ​ന്നോ​ട് പ​റ​ഞ്ഞു നീ ​നി​ന്‍റെ അ​ച്ഛ​നെ പോ​ലെ ത​ന്നെ​യു​ണ്ട് കാ​ണാ​ൻ, അ​ദ്ദേ​ഹം ചെ​യ്ത​തു പോ​ലെ ത​ന്നെ​യ​ല്ലേ നീ​യും ചെ​യ്യു​ക? അ​തു ത​ന്നെ​യ​ല്ലേ നീ​യും ആ​വ​ർ​ത്തി​ക്കു​ക​യെ​ന്ന്?. അ​ച്ഛ​ന്‍റെ അ​തേ ലു​ക്കും ശ​രീ​ര​ഭാ​ഷ​യും ശ​ബ്ദ​വും മോ​ഡു​ലേ​ഷ​നു​മ​ല്ലേ നി​ന​ക്ക്, അ​തു ത​ന്നെ​യ​ല്ലേ നീ​യും സി​നി​മ​യി​ൽ ചെ​യ്യു​ക എ​ന്നു ചോ​ദി​ച്ചു. 

ഇ​ത് എ​നി​ക്ക് വ​ല്ലാ​തെ ട്രി​ഗ​ർ ആ​യി. ഈ ​സം​ഭ​വ​ത്തോ​ടെ അ​ച്ഛ​ന്‍റെ സി​നി​മ​ക​ൾ കാ​ണു​ന്ന​ത് നി​ർ​ത്തി. എ​ന്‍റെ 22 വ​യ​സി​ലോ മ​റ്റോ ആ​യി​രു​ന്നു ഈ ​സം​ഭ​വം. ഇ​തോ​ടെ അ​ച്ഛ​ൻ അ​ഭി​ന​യി​ച്ച സി​നി​മ​ക​ൾ കാ​ണു​ന്ന​ത് ഞാ​ൻ നി​ർ​ത്തി. ഞാ​ൻ എ​ന്‍റെ പി​താ​വി​നേ​പ്പോ​ലെ ത​ന്നെ​യാ​ണ് കാ​ണാ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന​റി​സ​ങ്ങ​ളും എ​നി​ക്ക് ഉ​ണ്ടാ​കും. കാ​ര​ണം അ​ത് എ​ന്‍റെ​ഡി​എ​ൻ​എ​യി​ലു​ള്ള​താ​ണ്. അ​തു സ്വാ​ഭാ​വി​ക​വു​മാ​ണ്.

പ​ക്ഷേ അ​ദ്ദേ​ഹം ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം ചെ​യ്ത മാ​ന​റി​സ​ങ്ങ​ളും എ​നി​ക്ക് അ​നു​ക​രി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യും. അ​തോ​ടെ ഇ​നി അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ൾ കാ​ണി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു. അ​തി​ൽ നി​ന്നും ഇ​ൻ​ഫ്ലു​വ​ൻ​സ്ഡ് ആ​കാ​തി​രി​ക്കാ​ൻ  വേ​ണ്ടി മാ​ത്ര​മാ​ണ് അ​ച്ഛ​ന്‍റെ സി​നി​മ​ക​ൾ കാ​ണാ​തി​രി​ക്കു​ന്ന​ത്,’ സൂ​ര്യ പ​റ​യു​ന്നു. 

Movies

അ​ക്കാ​ര​ണം കൊ​ണ്ട് അ​സ്ല​നെ ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നു, ഏ​റെ വി​ഷ​മി​ച്ച നി​മി​ഷം: തു​റ​ന്നു​പ​റ​ഞ്ഞ് ശ്രു​തി ഹ​സ​ൻ  

അ​ല​ർ​ജി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ത​ന്‍റെ പ്രി​യ​പ്പെ​ട്ട പൂ​ച്ച​ക്കു​ട്ടി​യെ ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്ന​തി​ലെ സ​ങ്ക​ടം പ​ങ്കു​വ​ച്ച് ന​ടി​യും ഗാ​യി​ക​യു​മാ​യ ശ്രു​തി ഹാ​സ​ൻ. അ​സ്ല​ൻ എ​ന്നു പേ​രി​ട്ട പൂ​ച്ച​ക്കു​ഞ്ഞി​നെ മൂ​ന്ന് മാ​സം മു​ൻ​പാ​ണ് ദ​ത്തെ​ടു​ത്ത​ത് എ​ന്നും എ​ന്നാ​ൽ അ​തി​നെ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണ് ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ തീ​രു​മാ​നം എ​ന്നും ശ്രു​തി ഹ​സ​ൻ പ​റ​ഞ്ഞു.

പേ​ർ​ഷ്യ​ൻ ക്യാ​റ്റ് ഇ​ന​ത്തി​ൽ പെ​ട്ട പൂ​ച്ച​യെ​യാ​ണ് അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ശ്രു​തി ഒ​ഴി​വാ​ക്കി​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ൽ പ​ങ്കു​വ​ച്ച നീ​ണ്ട കു​റി​പ്പി​ലൂ​ടെ​യാ​ണ് ശ്രു​തി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

''മൂ​ന്നു​മാ​സം മു​ൻ​പാ​ണ് അ​സ്ല​നെ ഞാ​ൻ ദ​ത്തെ​ടു​ത്ത​ത്. പൂ​ച്ച​ക്കു​ഞ്ഞ് വീ​ട്ടി​ലെ​ത്തി ര​ണ്ടു​ദി​വ​സ​ത്തി​ന​കം എ​നി​ക്ക് അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ തു​ട​ങ്ങി. മാ​മ്പ​ഴം അ​ധി​ക​മാ​യി ക​ഴി​ച്ച​തി​നാ​ലാ​ണ് എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്.

എ​ന്നാ​ൽ ഡോ​ക്ട​റെ ക​ണ്ട​പ്പോ​ഴാ​ണ് പൂ​ച്ച​യാ​ണ് പ്ര​ശ്നം എ​ന്നു മ​ന​സ്സി​ലാ​യ​ത്. പൂ​ച്ച​യു​ടെ രോ​മ​വും ഉ​മി​നീ​രു​മാ​ണ് അ​ല​ർ​ജി​ക്ക് ഇ​ട​യാ​ക്കി​യ​ത്. 

അ​സ്ല​ന്‍റെ രോ​മം വെ​ട്ടി​യും എ​യ​ർ പ്യൂ​രി​ഫ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചും അ​വ​ന്റെ ആ​ഹാ​ര​ക്ര​മം മാ​റ്റി​യും അ​ല​ർ​ജി​യെ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ന്നും ഫ​ലം ക​ണ്ടി​ല്ല. അ​ല​ർ​ജി കു​റ​യ്ക്കാ​നാ​യി ക​ഴി‌​ച്ച മ​രു​ന്നു​ക​ൾ എ​ന്‍റെ ച​ർ​മ​ത്തെ​യും ജോ​ലി​യേ​യും എ​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ചെ​ന്നൈ​യി​ൽ നി​ന്നും മും​ബൈ​യി​ലെ​ത്തി​യ​തോ​ടെ സ്ഥി​തി രൂ​ക്ഷ​മാ​യി. ഇ​തോ​ടെ അ​സ്ലെ​നെ ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. അ​സ്ലെ​നെ ഞാ​ൻ ദ​ത്തെ​ടു​ത്ത​താ​ണ്. ഇ​പ്പോ​ൾ അ​വ​നെ ഞാ​ൻ അ​വ​ന്‍റെ പ​ഴ​യ ഉ​ട​മ​യ്ക്ക് ത​ന്നെ തി​രി​കെ ന​ൽ​കി.

എ​ന്‍റെ അ​സ്ല​നോ​ട് വി​ട​പ​റ​യു​ന്ന​താ​യി​രു​ന്നു എ​ന്ന സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും ക​ഠി​ന​മാ​യ കാ​ര്യം. അ​തൊ​രി​ക്ക​ലും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.

അ​വ​നെ മ​റ്റാ​ർ​ക്കെ​ങ്കി​ലും ദ​ത്തു​ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. അ​തി​നു​യോ​ജി​ച്ച ഒ​രാ​ൾ​ക്കാ​യി ഞാ​നും സു​ഹൃ​ത്തു​ക്ക​ളും അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ഒ​രു പൂ​ച്ച​യ്ക്ക് വേ​ണ്ടി എ​ന്തി​നാ​ണ് ഈ ​മെ​ലോ​ഡ്രാ​മ എ​ന്ന് ക​രു​ത​രു​ത്.

കാ​ര​ണം പൂ​ച്ച​ക​ളെ​യും നാ​യ്ക്കു​ട്ടി​ക​ളെ​യും പോ​ലെ അ​രു​മ​മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തി​യാ​ൽ മാ​ത്ര​മേ ആ ​വി​കാ​രം നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കൂ. പൂ​ച്ച​ക്കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത​ത് ഒ​രു പ​രാ​ജ​യ​മാ​യി ആ​രും കാ​ണ​രു​ത്. ഞാ​ൻ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം എ​ന്‍റെ അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ളാ​ണ്. മൃ​ഗ​ങ്ങ​ൾ​ക്ക് അ​ഭ​യ​മൊ​രു​ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. ഈ ​കു​ഞ്ഞു മൃ​ഗ​ത്തി​ന് അ​ഭ​യ​മൊ​രു​ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്'', ശ്രു​തി പ​റ​യു​ന്നു. 

Movies

ന​യ​ൻസ്-കവിൻ പ്രണയകാവ്യം ഹാ​യ് റി​ലീ​സ് മാ​റ്റിവച്ചേക്കും

ലേഡി സൂപ്പർസ്റ്റാർ നയൻതാരയും തമിഴകത്തിന്‍റെ യുവതാരം കവിനും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാകുന്ന ഹായ് എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചുവെന്ന് കോളിവുഡ് റിപ്പോർട്ടുകൾ. വ്യത്യസ്തമായ റൊമാന്‍റിക് ത്രില്ലർ സംവിധാനം ചെയ്തത് വി​ഷ്ണു എ​ട​വ​ൻ ആണ്. ഓ​ഗ​സ്റ്റ് 14-ന് ​റിലീസ് ചെയ്യുമെന്നാണ് ആദ്യം നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ചി​ത്രം പു​തി​യൊ​രു തീ​യ​തി​യി​ലേ​ക്കു മാ​റ്റുമെന്നാണു പുതിയ വിവരം.

ചി​ത്ര​ത്തി​നു വ്യാപക പ്രൊ​മോ​ഷൻ ന​ൽ​കാ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. അ​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് റി​ലീ​സ് നീ​ട്ടു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അതേസമയം ഓ​ഗ​സ്റ്റ് 14-ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന സൂ​ര്യ​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം വി​ശ്വ​നാ​ഥ് & സ​ൺ​സു​മാ​യു​ള്ള ബോ​ക്സ് ഓ​ഫീ​സ് ഏ​റ്റു​മു​ട്ട​ൽ ഒ​ഴി​വാ​ക്കാ​നും നി​ർമാ​താ​ക്ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. റി​ലീ​സ് മാ​റ്റിവയ്​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം നി​ർമാ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ന​ഗ​ര​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​യ​ൽ​ക്കാ​രാ​യ ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള പ്ര​ണ​യ​വും സൗ​ഹൃ​ദ​വും പ്ര​മേ​യ​മാ​ക്കു​ന്ന ഫീ​ൽ-​ഗു​ഡ് റൊ​മാന്‍റി​ക് ഡ്രാ​മ​യാ​ണ് ഹാ​യ്. പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വും ലോ​കേ​ഷ് ക​ന​ക​രാ​ജിന്‍റെ മു​ൻ സ​ഹ​സം​വി​ധാ​യ​ക​നു​മാ​യ വി​ഷ്ണു എ​ട​വ​ന്‍റെ ആദ്യ സംവിധാന സംരംഭമാണ് നയൻസ്-കവിൻ ചിത്രം.

ഭാഗ്യ​രാ​ജ്, രാ​ധി​ക ശ​ര​ത്കു​മാ​ർ, പ്ര​ഭു, വി.​ടി.​വി ഗ​ണേ​ഷ്, സ​ത്യ​ൻ, അ​മൃ​ത ശ്രീ​നി​വാ​സ​ൻ, ആ​ദി​ത്യ ക​തി​ർ തു​ട​ങ്ങി​യ വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ജെ​ൻ മാ​ർ​ട്ടി​ൻ ആണ് സം​ഗീ​തം നിർവഹിച്ചിരിക്കുന്നത്. ന​യ​ൻ​താ​ര - വി​ഗ്നേ​ഷ് ശി​വ​ൻ ജോ​ഡി​യു​ടെ റൗ​ഡി പി​ക്ചേ​ഴ്‌​സ്, എ​സ്.​എ​സ്. ല​ളി​ത് കു​മാ​റിന്‍റെ സെ​വ​ൻ സ്‌​ക്രീ​ൻ സ്റ്റു​ഡി​യോ, സീ ​സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ചി​ത്രം നി​ർമി​ക്കു​ന്ന​ത്.

Movies

കാ​ഞ്ച​ന വീ​ണ്ടും ഭ​യ​പ്പെ​ടു​ത്താ​നൊ​രു​ങ്ങു​ന്നു: രാ​ഘ​വ ലോ​റ​ൻ​സ്-​റാ​യ് ല​ക്ഷ്മി കൂ​ട്ടു​കെ​ട്ട് വീ​ണ്ടും?

തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രു​ടെ ഹോ​റ​ർ-​കോ​മ​ഡി ബ്രാ​ൻ​ഡ് കാ​ഞ്ച​ന​യു​ടെ നാ​ലാം ഭാ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ വി​ശേ​ഷ​മാ​ണ് കോ​ളി​വു​ഡി​ൽ​നി​ന്നു പു​റ​ത്തു​വ​രു​ന്ന​ത്.

ആ​ദ്യ​ഭാ​ഗ​ത്തി​ൽ നാ​യി​ക​യാ​യെ​ത്തി​യ റാ​യ് ല​ക്ഷ്മി വീ​ണ്ടും രാ​ഘ​വ ലോ​റ​ൻ​സി​നൊ​പ്പം ഒ​ന്നി​ക്കു​ന്നു എ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ രാ​ഘ​വ ലോ​റ​ൻ​സി​നൊ​പ്പ​മു​ള്ള ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചു​കൊ​ണ്ട് റാ​യ് ല​ക്ഷ്മി ത​ന്നെ​യാ​ണു ച​ർ​ച്ച​ക​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്- വ​ള​രെ​ക്കാ​ല​ത്തി​നു​ശേ​ഷം എ​ന്‍റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളെ ക​ണ്ടു​മു​ട്ടി. ഉ​ട​ൻ ത​ന്നെ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചെ​ത്തും... എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം ചി​ത്രം പ​ങ്കു​വെ​ച്ച​ത്.

2011-ൽ ​തി​യേ​റ്റ​റു​ക​ളെ ഇ​ള​ക്കി​മ​റി​ച്ച കാ​ഞ്ച​ന​യു​ടെ വ​ൻ വി​ജ​യ​ത്തി​നു​ശേ​ഷം വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ച്ചു​ള്ള ചി​ത്രം ക​ണ്ട​തോ​ടെ, ഇ​ത് കാ​ഞ്ച​ന 4-ലേ​ക്കു​ള്ള സൂ​ച​ന​യാ​ണെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ ഉ​റ​ച്ച നി​ഗ​മ​നം.

കാ​ഞ്ച​ന 4- പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ‍‍​യും മ​റ്റ് അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. റാ​യ് ല​ക്ഷ്മി ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മോ എ​ന്ന​തി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. എ​ങ്കി​ലും, ഹൊ​റ​ർ കോ​മ​ഡി​ക​ളു​ടെ രാ​ജാ​വാ​യ രാ​ഘ​വ ലോ​റ​ൻ​സും റാ​യ് ല​ക്ഷ്മി​യും വീ​ണ്ടും കൈ​കോ​ർ​ക്കു​ന്നു​വെ​ന്ന സൂ​ച​ന തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശ​മാ​യി​ട്ടു​ണ്ട്.

Movies

ആ ​സി​നി​മ​യ്ക്ക് വേ​ണ്ടി വ​ലി​യ ലോ​ൺ എ​ടു​ക്കേ​ണ്ടി വ​ന്നു, പി​ന്തു​ണ ന​ൽ​കി​യ​ത് ജ്യോ​തി​ക: സൂ​ര്യ

സി​നി​മ​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചും അ​തി​ൽ നി​ന്നും ഉ​ൾ​ക്കൊ​ണ്ട പാ​ഠ​ത്തെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് ന​ട​ൻ സൂ​ര്യ. ചി​ല​ത് ന​മ്മ​ൾ പ്ര​തീ​ക്ഷി​ച്ച വി​ജ​യ​ത്തി​ലേ​യ്ക്കെ​ത്തി​ല്ലെ​ന്നും അ​തി​നാ​ൽ വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സി​നി​മ​യി​ലെ എ​ല്ലാം ഇ​പ്പോ​ഴും പ​ഠി​ച്ചു​വെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും സൂ​ര്യ പ​റ​യു​ന്നു. ദ് ​ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​ർ ഇ​ന്ത്യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സൂ​ര്യ​യു​ടെ പ്ര​തി​ക​ര​ണം.

‘‘അ​തേ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും വി​ശ്വാ​സ​ത്തോ​ടെ​യും ഏ​ക​ദേ​ശം 200 ദി​വ​സം, അ​ര​വ​ർ​ഷ​ത്തോ​ളം ഒ​രു സി​നി​മ​യ്ക്കാ​യി ജോ​ലി ചെ​യ്യും. പ​ക്ഷേ അ​ത് പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ടാം. അ​തേ​സ​മ​യം വെ​റും 45 ദി​വ​സ​ത്തി​ൽ ചി​ത്രീ​ക​ര​ണം തീ​ർ​ത്ത മ​റ്റൊ​രു സി​നി​മ ആ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ബ്ലോ​ക്ക്ബ​സ്റ്റ​റാ​കാം. അ​തു​കൊ​ണ്ടാ​ണ് ഇ​നി​യും ഒ​രു​പാ​ട് പ​ഠി​ക്കാ​നും ചി​ല​ത് മ​റ​ക്കാ​നും ബാ​ക്കി​യു​ണ്ടെ​ന്ന് തോ​ന്നു​ന്ന​ത്. 30 വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും എ​ല്ലാം പ​ഠി​ച്ചു​വെ​ന്ന് എ​നി​ക്ക് പ​റ​യാ​നാ​കി​ല്ല,

‘ക​റു​പ്പ്’ സി​നി​മ​യു​ടെ സാ​മ്പ​ത്തി​ക പ്ര​ശ്ന​ത്തി​ന്‍റെ എ​ല്ലാ ബാ​ധ്യ​ത​യും അ​വ​സാ​ന നി​മി​ഷം എ​ന്‍റെ ത​ല​യി​ലാ​ണ് വ​ന്നു വീ​ണ​ത്. അ​തി​നാ​യി വീ​ണ്ടും ലോ​ൺ എ​ടു​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു പോം​വ​ഴി. അ​വ​സാ​ന നി​മി​ഷം ഈ ​അ​ധി​ക ക​ട​മെ​ടു​ക്ക​ലി​ന്‍റെ വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്തം എ​ന്‍റെ ത​ല​യി​ലാ​യി. പ​ക്ഷേ, ജോ ​എ​ന്നെ പൂ​ർ​ണ​മാ​യി വി​ശ്വ​സി​ക്കു​ക​യും ആ ​വാ​യ്പ​ക​ൾ എ​ടു​ക്കാ​ൻ എ​ന്നെ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. 

ഇ​നി കാ​ര്യ​ങ്ങ​ൾ എ​ന്തെ​ങ്കി​ലും തെ​റ്റി​യാ​ൽ ത​ന്നെ​യും, ഒ​രു കു​ടും​ബ​മെ​ന്ന നി​ല​യി​ൽ അ​തി​നെ അ​തി​ജീ​വി​ച്ച് ആ ​സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​മെ​ന്ന് അ​വ​ൾ ഉ​റ​ച്ചു വി​ശ്വ​സി​ച്ചു. ചി​ല​പ്പോ​ഴൊ​ക്കെ ഈ ​ഇ​ൻ​ഡ​സ്ട്രി​യി​ൽ, നി​ങ്ങ​ൾ എ​ത്ര​കാ​ല​മാ​യി ഇ​വി​ടെ​യു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ലും ചി​ല കാ​ര്യ​ങ്ങ​ൾ ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​നും അ​പ്പു​റ​ത്തേ​ക്ക് പോ​കും. അ​ങ്ങ​നെ​യു​ള്ള സ​മ​യ​ത്ത്, ഈ ​ഘ​ട്ടം ന​മ്മ​ൾ മ​റി​ക​ട​ക്കു​മെ​ന്നും ഈ ​ക​ട​ങ്ങ​ൾ വീ​ട്ടി​തീ​ർ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു​മു​ള്ള കേ​വ​ല​മൊ​രു വി​ശ്വാ​സം മാ​ത്ര​മാ​ണ് കൈ​മു​ത​ൽ.

എ​ന്നെ സം​ബ​ന്ധി​ച്ച് അ​തൊ​രു വ​ലി​യ ചു​വ​ടു​വെ​യ്പ്പാ​യി​രു​ന്നു. പ​ക്ഷേ, ആ ​വി​ശ്വാ​സ​വും അ​വ​ളു​ടെ ആ​ത്മ​ബോ​ധ​വും കാ​ര​ണ​മാ​ണ് ഞ​ങ്ങ​ൾ​ക്ക് അ​ത് ഒ​ന്നി​ച്ചു ചെ​യ്യാ​ൻ സാ​ധി​ച്ച​ത്. പ്ര​ത്യാ​ഘാ​തം എ​ത്ര ചെ​റു​താ​യാ​ലും വ​ലു​താ​യാ​ലും, അ​ത് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത് ഞ​ങ്ങ​ളു​ടെ കു​ടും​ബ​മാ​യി​രു​ന്നു.

ബാ​ലാ​ജി ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​ണ് ഈ ​സി​നി​മ​യ്ക്ക് വേ​ണ്ടി ചെ​ല​വ​ഴി​ച്ച​ത്. ധാ​രാ​ളം ആ​ളു​ക​ൾ ഈ ​ചി​ത്ര​ത്തെ ആ​ശ്ര​യി​ച്ചും, ഇ​തി​ന്റെ ശ​രി​യാ​യ റി​ലീ​സി​നാ​യി കാ​ത്തി​രി​ക്കു​യു​മാ​യി​രു​ന്നു. അ​തൊ​രു കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​യി​രു​ന്നു. ധ​ന​കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​വ​ർ പോ​ലും വ​ള​രെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റി​യ​ത്. ‘ശ​രി, ന​മ്മ​ൾ 25% അ​ല്ലെ​ങ്കി​ൽ 30% തി​രി​ച്ചെ​ടു​ക്കാം, സി​നി​മ റി​ലീ​സ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കാം’ എ​ന്ന് പ​റ​ഞ്ഞ് കാ​ത്തി​രി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി.

തി​യ​റ്റ​ർ ഉ​ട​മ​ക​ളും ഫി​നാ​ൻ​സി​യേ​ഴ്സും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ന്ന​തു​കൊ​ണ്ടാ​ണ് ആ ​ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ സാ​ധി​ച്ച​ത്. ഒ​രി​ക്ക​ൽ​ക്കൂ​ടി പ​റ​യ​ട്ടെ, ഇ​തൊ​രു മി​ക​ച്ച കാ​ര്യ​മാ​യി​രു​ന്നു.’’​സൂ​ര്യ പ​റ​ഞ്ഞു.

Movies

ഡെ​യ​ർ ഡെ​വി​ളു​മാ​യി അ​ജി​ത്ത്; നി​ർ​മാ​ണം ശാ​ലി​നി

ഗു​ഡ് ബാ​ഡ് അ​ഗ്ലി​ക്കു​ശേ​ഷം അ​ജി​ത്തും സം​വി​ധാ​യ​ക​ൻ ആ​ദി​ക് ര​വി​ച​ന്ദ്ര​നും ഒ​രു​മി​ക്കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ഡെ​യ​ർ ഡെ​വി​ൾ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി. ബ്രേ​വ് ഹാ​ർ​ട്ട്സി​ന്‍റെ ബാ​ന​റി​ൽ അ​ജി​ത്തി​ന്‍റെ ശാ​ലി​നി അ​ജി​ത്ത് കു​മാ​ർ ആ​ണ് നി​ർ​മാ​ണം. 

34 വ​ർ​ഷ​ത്തെ സി​നി​മാ​ജീ​വി​ത​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് അ​ജി​ത്ത് കു​മാ​ർ നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ ത​ന്നെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​തം ഒ​രു​ക്കു​ന്നു. അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജം ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.
 
ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. തൂ​ത്തു​ക്കു​ടി പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ഒ​രു റൂ​റ​ല്‍ ഡ്രാ​മ​യി​ലാ​യി​രി​ക്കും ചി​ത്ര​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. 

ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കാ​ര​ണം അ​ജി​ത് സി​നി​മ​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ ത​യാ​റാ​കു​ന്നി​ല്ല എ​ന്ന പ്ര​മു​ഖ ഫി​നാ​ൻ​സി​യ​റും വി​ത​ര​ണ​ക്കാ​ര​നു​മാ​യ തി​രു​പ്പൂ​ർ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ത​മി​ഴ​ക​ത്ത് ച​ർ​ച്ച​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 110 മു​ത​ല്‍ 120 കോ​ടി വ​രെ​യാ​ണ് അ​ജി​ത്തി​ന്‍റെ പ്ര​തി​ഫ​ലം.

 

 

Movies

കാ​ഞ്ച​ന വീ​ണ്ടും ഭ​യ​പ്പെ​ടു​ത്താനൊരുങ്ങുന്നു: രാ​ഘ​വ ലോ​റ​ൻ​സ്-റാ​യ് ല​ക്ഷ്മി കൂട്ടുകെട്ട് വീണ്ടും?

തെ​ന്നി​ന്ത്യ​ൻ ചലച്ചിത്രാസ്വാദകരുടെ ഹോറർ-കോമഡി ബ്രാൻഡ് കാഞ്ചനയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിശേഷമാണ് കോളിവുഡിൽനിന്നു പുറത്തുവരുന്നത്. ആ​ദ്യ​ഭാ​ഗ​ത്തി​ൽ നാ​യി​ക​യാ​യെ​ത്തിയ റാ​യ് ല​ക്ഷ്മി വീ​ണ്ടും രാ​ഘ​വ ലോ​റ​ൻ​സി​നൊ​പ്പം ഒ​ന്നി​ക്കു​ന്നു എ​ന്ന റിപ്പോർട്ടുകളാണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ രാ​ഘ​വ ലോ​റ​ൻ​സി​നൊ​പ്പ​മു​ള്ള ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചു​കൊ​ണ്ട് റാ​യ് ല​ക്ഷ്മി ത​ന്നെ​യാ​ണു ​ച​ർ​ച്ച​കൾക്കു തു​ട​ക്ക​മി​ട്ട​ത്-
വ​ള​രെ​ക്കാ​ല​ത്തി​നു​ശേ​ഷം എ​ന്‍റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളെ ക​ണ്ടു​മു​ട്ടി. ഉ​ട​ൻ ത​ന്നെ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചെ​ത്തും... എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം ചി​ത്രം പ​ങ്കു​വെ​ച്ച​ത്. 2011-ൽ ​തി​യേ​റ്റ​റു​ക​ളെ ഇ​ള​ക്കി​മ​റി​ച്ച കാ​ഞ്ച​ന​യു​ടെ വ​ൻ വി​ജ​യ​ത്തി​നുശേ​ഷം വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ച്ചു​ള്ള ചി​ത്രം ക​ണ്ട​തോ​ടെ, ഇ​ത് കാ​ഞ്ച​ന 4-ലേ​ക്കു​ള്ള സൂ​ച​ന​യാ​ണെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ ഉ​റ​ച്ച നി​ഗ​മ​നം.

കാ​ഞ്ച​ന 4- പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ‍‍യും മ​റ്റ് അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പ്രഖ്യാപിക്കുമെന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. റാ​യ് ല​ക്ഷ്മി ചിത്രത്തിന്‍റെ ഭാ​ഗ​മാ​കു​മോ എ​ന്നതിൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രുടെ പ്രഖ്യാപനം വന്നിട്ടില്ല. എ​ങ്കി​ലും, ഹൊ​റ​ർ കോ​മ​ഡി​ക​ളു​ടെ രാ​ജാ​വാ​യ രാ​ഘ​വ ലോ​റ​ൻ​സും റാ​യ് ല​ക്ഷ്മി​യും വീ​ണ്ടും കൈ​കോ​ർ​ക്കു​ന്നു​വെ​ന്ന സൂ​ച​ന തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകർക്കിടയിൽ വ​ലി​യ ആവേശമായിട്ടുണ്ട്.

Movies

പ്രായത്തിൽ വലിയ കാര്യമില്ല; കവിൻ-നയൻതാര ചിത്രം ഹായ് റിലീസിന്

കവിനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന "ഹായ്' ഓഗസ്റ്റ് 14-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയരീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ പ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്ണു ഇടവൻ. ഗാനരചയിതാവായ വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ്.

പ്രണയജോഡികളായ കവിനും നയൻതാരയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം പ്രമേയമാക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും, പ്രായ വ്യത്യാസം കേന്ദ്രബിന്ദുവാക്കാൻ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി:

കാസ്റ്റിംഗിലെ പരമ്പരാഗതരീതികൾ പൊളിച്ചെഴുതാനാണ് ആഗ്രഹിച്ചത്. ലളിതവും പ്രേക്ഷകർക്ക് പെട്ടെന്ന് കണക്റ്റ് ആകുന്നതുമായ കുടുംബ ചിത്രമാണിത്. ഈ കഥയിൽ ഒരു ചെറിയ റിസ്ക് ഫാക്ടർ കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോഴാണ് ഈ രണ്ടു താരങ്ങളെയും ഒന്നിച്ചെത്തിക്കുക എന്ന ആശയമുദിച്ചത്.

രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം പ്രായപരിധികളെ മറികടന്ന് മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയ്ക്കും ആ നിലവാരത്തിലുള്ള സ്വീകാര്യതയുണ്ട്. പുരുഷതാരങ്ങൾക്കു നൽകുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും എന്തുകൊണ്ട് സ്ത്രീ താരങ്ങൾക്കും നൽകിക്കൂടാ? ആ ചിന്തയാണ് ഈ കാസ്റ്റിംഗിലേക്ക് നയിച്ചത്- സംവിധായകൻ പറഞ്ഞു.

നയൻതാര-വിഗ്നേഷ് ശിവന്‍റെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്‍റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി. ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

Movies

മാ​ധ​വ​ന്‍റെ ജി​ഡി​എ​ൻ ഓ​ഗ​സ്റ്റ് ഏ​ഴി​ന്

ആ​ര്‍. മാ​ധ​വ​നെ നാ​യ​ക​നാ​ക്കി കൃ​ഷ്ണ​കു​മാ​ര്‍ രാ​മ​കു​മാ​ര്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ജി.​ഡി.​എ​ന്‍ ഓ​ഗ​സ്റ്റ് ഏ​ഴി​ന് തി​യ​റ്റ​റു​ക​ളി​ൽ. പ്രി​യാ​മ​ണി, ജ​യ​റാം, സ​ത്യ​രാ​ജ്, വി​ന​യ് റാ​യ്, ദു​ഷാ​ര വി​ജ​യ​ന്‍, ക​നി​ഹ, ഷീ​ല, ക​രു​ണാ​ക​ര​ന്‍, ടീ​ജ​യ് അ​രു​ണാ​ച​ലം, ത​മ്പി രാ​മ​യ്യ, വി​ജ​യ് യേ​ശു​ദാ​സ്, ആ​ടു​ക​ളം ന​രേ​ന്‍, ജോ​ണി വി​ജ​യ്, ജ​ന്‍​സ​ണ്‍ ദി​വാ​ക​ര്‍, ബ്രി​ജി​ഡ സാ​ഗ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

വ​ര്‍​ഗീ​സ് മൂ​ല​ന്‍, വി​ജ​യ് മൂ​ല​ന്‍, ആ​ര്‍. മാ​ധ​വ​ന്‍, സ​രി​ത മാ​ധ​വ​ന്‍ എ​ന്നി​വ​രാ​ണു നി​ര്‍​മാ​ണം. സം​ഗീ​തം ഗോ​വി​ന്ദ് വ​സ​ന്ത. പി​ആ​ര്‍​ഒ പി.​ശി​വ​പ്ര​സാ​ദ്.

Movies

വി​ജ​യ്‌​യു​ടെ വ​ഴി​യെ ധ​നു​ഷും രാ​ഷ്ട്രീ​യ​ത്തി​ലേ​യ്ക്ക്, സൂ​ച​ന ന​ൽ​കി ആ ​പ്ര​സം​ഗം

ന​ട​ൻ ധ​നു​ഷും രാ​ഷ്ട്രീ​യ​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്ന​വെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​കു​ന്നു. താ​ര​ത്തി​ന്‍റെ പു​തി​യ പ്ര​സം​ഗ​മാ​ണ് ഇ​തി​നു​ള്ള സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്. രാ​യ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ദേ​ശീ​യ അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ താ​ര​ത്തി​ന് നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​തി​ന് മ​റു​പ​ടി​യു​മാ​യെ​ത്തി​യ പ്രം​സ​ഗ​ത്തി​ൽ ധ​നു​ഷ് പ​ല​കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞ​ത്.

രാ​യ​നേ​ക്കാ​ൾ യോ​ഗ്യ​ത​യു​ള്ള മ​റ്റു ചി​ത്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന ചി​ല ആ​രാ​ധ​ക​രു​ടെ​യും പ്രേ​ക്ഷ​ക​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ളെ​യും നി​രാ​ശ​ക​ളെ​യും താ​ൻ പൂ​ർ​ണ​മാ​യും ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘‘ഇ​പ്പോ​ൾ അ​ടു​ത്തി​ടെ രാ​യ​ൻ സി​നി​മ​യ്ക്ക് ദേ​ശീ​യ അ​വാ​ർ​ഡ് ല​ഭി​ക്കു​ക​യു​ണ്ടാ​യി. ആ ​വ​ർ​ഷം ഈ ​സി​നി​മ​യേ​ക്കാ​ൾ യോ​ഗ്യ​ത​യു​ള്ള പ​ല ചി​ത്ര​ങ്ങ​ളും തീ​ർ​ച്ച​യാ​യും ഉ​ണ്ടാ​യി​രു​ന്നു. ആ ​സി​നി​മ​ക​ളു​ടെ ആ​രാ​ധ​ക​ർ അ​തി​ലു​ള്ള ത​ങ്ങ​ളു​ടെ നി​രാ​ശ​യും എ​തി​ർ​പ്പും പ്ര​ക​ടി​പ്പി​ച്ചു. അ​തി​നെ ഞാ​ൻ പൂ​ർ​ണ​മാ​യും മാ​നി​ക്കു​ന്നു, തീ​ർ​ച്ച​യാ​യും ബ​ഹു​മാ​നി​ക്കു​ന്നു. ‘അ​ത് ഒ​രു ക​നാ​കാ​ലം’ റി​ലീ​സാ​യ സ​മ​യം... അ​ന്ന് ഞാ​ൻ വ​ള​രെ ചെ​റി​യൊ​രു പ​യ്യ​നാ​ണ്. തീ​ർ​ച്ച​യാ​യും ഈ ​സി​നി​മ​യ്ക്ക് എ​നി​ക്ക് ദേ​ശീ​യ അ​വാ​ർ​ഡ് ല​ഭി​ക്കു​മെ​ന്ന് പ​ല​രും പ​റ​ഞ്ഞു.

ചെ​റി​യ പ​യ്യ​നാ​യ​തു​കൊ​ണ്ട് ഞാ​നും വ​ലി​യ ആ​ഗ്ര​ഹ​ത്തോ​ടെ കാ​ത്തി​രു​ന്നു, പ​ക്ഷേ എ​നി​ക്ക് ല​ഭി​ച്ചി​ല്ല. അ​തി​നു​ശേ​ഷം പു​തു​പ്പേ​ട്ടൈ, ഇ​തി​ന് ഉ​റ​പ്പാ​യും ദേ​ശീ​യ അ​വാ​ർ​ഡ് കി​ട്ടു​മെ​ന്ന് എ​ല്ലാ​വ​രും പ​റ​ഞ്ഞു, നി​ങ്ങ​ളും പ​റ​ഞ്ഞു. പ​ക്ഷെ അ​പ്പോ​ഴും കി​ട്ടി​യി​ല്ല.  

അ​തി​നു​ശേ​ഷം 'മൂ​ന്ന്' (3), 'മ​യ​ക്കം എ​ന്നെ', 'മ​രി​യാ​ൻ', 'രാ​ഞ്ജ​ന', 'വ​ട​ചെ​ന്നൈ', 'ക​ർ​ണ​ൻ', ഇ​ത്ര​യും സി​നി​മ​ക​ൾ​ക്ക് ദേ​ശീ​യ അ​വാ​ർ​ഡ് ല​ഭി​ക്കു​മെ​ന്ന് ഒ​രു​പാ​ട് പേ​ർ സം​സാ​രി​ച്ചു, ച​ർ​ച്ച ചെ​യ്തു. പ​ക്ഷേ കി​ട്ടി​യി​ല്ല, അ​തി​നു​ള്ള സ​മ​യം ആ​യി​രു​ന്നി​ല്ല.  ചി​ല കാ​ര്യ​ങ്ങ​ൾ ന​മ്മ​ൾ എ​ത്ര​ത​ന്നെ പ​രി​ശ്ര​മി​ച്ചാ​ലും സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ത് താ​നേ സം​ഭ​വി​ക്ക​ണം, ന​മു​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല.

ഇ​ത്ത​വ​ണ എ​ന്തു​കൊ​ണ്ട് അ​ത് സം​ഭ​വി​ച്ചു, എ​ന്തു​കൊ​ണ്ട് ല​ഭി​ച്ചു? ആ ​സി​നി​മ എ​ങ്ങ​നെ​യു​മാ​ക​ട്ടെ, പ​ക്ഷേ ആ ​സി​നി​മ​യ്ക്ക് വേ​ണ്ടി​യു​ള്ള ഞ​ങ്ങ​ളു​ടെ അ​ധ്വാ​നം സ​ത്യ​സ​ന്ധ​മാ​യ അ​ധ്വാ​ന​മാ​യി​രു​ന്നു. ഒ​രു ത​മി​ഴ​ൻ എ​ന്ന നി​ല​യി​ൽ എ​നി​ക്ക് ഇ​നി​യും ര​ണ്ട് ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ കൂ​ടി ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​നെ ത​ട്ടി​ത്തെ​റി​പ്പി​ക്ക​രു​ത്, ത​ട്ടി പ്രോ​ത്സാ​ഹി​പ്പി​ക്കൂ.

‘എ​ന്തി​നാ​ണ് ഈ ​സി​നി​മ​യ്ക്കൊ​ക്കെ ദേ​ശീ​യ അ​വാ​ർ​ഡ് കി​ട്ടി​യ​ത്’ എ​ന്ന് സം​സാ​രി​ക്കു​ന്ന ഇ​ത്ര​യും പേ​രി​ൽ ഒ​രു 10 ശ​ത​മാ​നം എ​ങ്കി​ലും, ‘ഇ​ത്ര​യും ന​ല്ല സി​നി​മ​ക​ൾ ചെ​യ്തി​ട്ടും ഇ​വ​ന് എ​ന്തു​കൊ​ണ്ട് ദേ​ശീ​യ അ​വാ​ർ​ഡ് കി​ട്ടി​യി​ല്ല’ എ​ന്ന് സം​സാ​രി​ച്ചി​രു​ന്നെ​ങ്കി​ൽ... ഇ​ത്ത​രം സ​മ​യ​ങ്ങ​ളി​ൽ ന​മു​ക്ക് ചെ​റി​യൊ​രു വി​ഷ​മ​മു​ണ്ടാ​കും. ഇ​ങ്ങ​നെ​യു​ള്ള വെ​ല്ലു​വി​ളി​ക​ളെ ന​മ്മ​ൾ എ​ങ്ങ​നെ നേ​രി​ടും? എ​ന്തു​കൊ​ണ്ടാ​ണ് ന​മു​ക്ക് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന് ഓ​ർ​ക്കു​മ്പോ​ൾ മ​ന​സ്സ് അ​ല്പം ത​ള​ർ​ന്നു​പോ​കും. ആ ​സ​മ​യ​ത്തൊ​ക്കെ ന​മ്മ​ൾ ചു​റ്റു​മു​ള്ള​വ​രി​ൽ നി​ന്ന് ത​ന്നെ പ്ര​ചോ​ദ​നം ക​ണ്ടെ​ത്ത​ണം.

ഇ​പ്പോ​ൾ ന​മു​ക്കൊ​ക്കെ ന​മ്മു​ടെ വീ​ട്ടി​ൽ ത​ന്നെ ഇ​ൻ​സ്പി​റേ​ഷ​ൻ ഉ​ണ്ട്. എ​ന്‍റെ മ​ക​ൻ ലിം​ഗ ചെ​റി​യ കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ ഞാ​ൻ അ​വ​ന്‍റെ കൂ​ടെ ഇ​രു​ന്ന് വി​ഡി​യോ ഗെ​യിം ക​ളി​ക്കു​മാ​യി​രു​ന്നു. ര​ണ്ട് ഗെ​യിം ഞാ​ൻ ജ​യി​ക്കും, ഒ​രു ഗെ​യിം അ​വ​നെ ജ​യി​ക്കാ​ൻ വി​ട്ടു​കൊ​ടു​ക്കും. അ​ങ്ങ​നെ കു​റ​ച്ചു​നാ​ൾ പോ​യി. ഒ​രു ദി​വ​സം ഞാ​ൻ വി​ചാ​രി​ച്ചു, ‘ഇ​ന്ന് ക​ളി​യി​ലു​ട​നീ​ളം ഞാ​ൻ ത​ന്നെ ജ​യി​ക്കും, അ​വ​ൻ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് നോ​ക്കാം.’ അ​ന്ന് ദി​വ​സം മു​ഴു​വ​ൻ ഞാ​ൻ ജ​യി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു, അ​വ​ൻ തോ​റ്റു​കൊ​ണ്ടു​മി​രു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ എ​നി​ക്ക് ക്ഷീ​ണ​മാ​യി.

ഞാ​ൻ പ​തു​ക്കെ എ​ഴു​ന്നേ​റ്റ് ‘മ​തി​പ്പാ, ബാ​ക്കി നാ​ളെ ക​ളി​ക്കാം’ എ​ന്ന് പ​റ​ഞ്ഞു. ഉ​ട​നെ അ​വ​ൻ ‘എ​വി​ടെ എ​ഴു​ന്നേ​ൽ​ക്കു​ന്നു? അ​വി​ടെ ഇ​രി​ക്ക്’ എ​ന്ന് പ​റ​ഞ്ഞു. ‘എ​ന്താ?’ എ​ന്ന് ഞാ​ൻ ചോ​ദി​ച്ച​പ്പോ​ൾ, "ഞാ​ൻ ഇ​തു​വ​രെ ജ​യി​ച്ചി​ല്ല​ല്ലോ!" എ​ന്നാ​യി​രു​ന്നു അ​വ​ന്റെ മ​റു​പ​ടി.

അ​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് മ​ന​സി​ലാ​യി, എ​ത്ര പ്ര​ശ്ന​ങ്ങ​ൾ വ​ന്നാ​ലും എ​ന്തൊ​ക്കെ ത​ട​സ്സ​ങ്ങ​ൾ ന​മ്മ​ളെ ബാ​ധി​ച്ചാ​ലും ജ​യി​ക്കു​ന്ന​ത് വ​രെ പോ​രാ​ടി നോ​ക്ക​ണം എ​ന്ന് ഞാ​ൻ അ​വ​നി​ൽ നി​ന്നാ​ണ് പ​ഠി​ച്ച​ത്!

ന​മ്മു​ടെ ത​ല അ​ജി​ത്ത് സ​ർ പ​റ​ഞ്ഞ​തു​പോ​ലെ​യാ​ണ്: ‘നീ ​തോ​റ്റു എ​ന്ന് നീ ​ത​ന്നെ സ​മ്മ​തി​ക്കാ​ത്തി​ട​ത്തോ​ളം കാ​ലം നി​ന്നെ തോ​ൽ​പ്പി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല!’  ഇ​വി​ടെ ഇ​ത്ര​യും പേ​ർ ഒ​ത്തു​ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ​ക്ക് ഒ​രി​ട​ത്ത് ഒ​ത്തു​കൂ​ടാ​ൻ ക​ഴി​യു​ന്നു​ണ്ട​ല്ലോ, ആ ​ഐ​ക്യ​ത്തി​ന് ഒ​രു ശ​ക്തി​യു​ണ്ട്. ആ ​ശ​ക്തി​യെ നി​ങ്ങ​ൾ പോ​സി​റ്റീ​വാ​യ വ​ഴി​യി​ൽ ഉ​പ​യോ​ഗി​ക്ക​ണം. ആ ​പ​വ​റി​ന് നി​ങ്ങ​ൾ ഒ​രു ന​ല്ല ല​ക്ഷ്യം ന​ൽ​ക​ണം. വെ​റു​തെ ക​ണ്ടു​മു​ട്ടി, ഫോ​ട്ടോ എ​ടു​ത്തു, ഓ​ഡി​യോ ലോ​ഞ്ച് ക​ണ്ടു, ജ​ന്മ​ദി​ന​ത്തി​ന് ക​ണ്ടു എ​ന്ന് പ​റ​ഞ്ഞു നി​ർ​ത്തി​പ്പോ​കാ​തെ, നി​ങ്ങ​ളെ​ല്ലാ​വ​രും ചേ​ർ​ന്ന് ഇ​നി​യും ഒ​രു​പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണം. 

നി​ങ്ങ​ളു​ടെ നാ​ടു​ക​ളി​ൽ, നി​ങ്ങ​ളു​ടെ അ​യ​ൽ​പ​ക്ക​ത്ത് ആ​ർ​ക്കൊ​ക്കെ എ​ന്തൊ​ക്കെ സ​ഹാ​യ​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്ന് മ​ന​സി​ലാ​ക്കി നി​ങ്ങ​ളെ​ല്ലാ​വ​രും കൈ​കോ​ർ​ത്താ​ൽ നി​ങ്ങ​ൾ​ക്ക് സാ​ധി​ക്കും. നി​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്ന ന​ന്മ​ക​ൾ അ​വ​രി​ലേ​ക്ക് എ​ത്തി​ക്ക​ണം. നി​ങ്ങ​ളെ ഓ​ർ​ത്ത് എ​നി​ക്ക് ഇ​നി​യും ഒ​രു​പാ​ട് അ​ഭി​മാ​നം തോ​ന്ന​ണം. നി​ങ്ങ​ൾ അ​ത് ചെ​യ്യു​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.

ഇ​ത്ര​യും പേ​ർ, ഇ​ത്ര​യും കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ വ​ന്നി​ട്ടു​ണ്ട്. എ​ല്ലാ​വ​രും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ, സു​ര​ക്ഷി​ത​രാ​യി വീ​ട്ടി​ൽ തി​രി​കെ​യെ​ത്ത​ണം. ബൈ​ക്കി​ൽ ഫോ​ളോ ചെ​യ്യ​രു​ത്, ഓ​വ​ർ​ടേ​ക്ക് ചെ​യ്യ​രു​ത്, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മു​ണ്ടാ​ക്ക​രു​ത്. "എ​ന്തൊ​രു ന​ല്ല പി​ള്ളേ​രാ​ടാ ഇ​ത്!" എ​ന്ന് ജ​ന​ങ്ങ​ളെ​ക്കൊ​ണ്ട് പ​റ​യി​പ്പി​ക്കു​ന്ന രീ​തി​യി​ൽ എ​നി​ക്ക് ന​ല്ല പേ​ര് നേ​ടി​ത്ത​ന്ന് വേ​ണം നി​ങ്ങ​ൾ മ​ട​ങ്ങാ​ൻ. ഭം​ഗി​യാ​യി, സ​മാ​ധാ​ന​ത്തോ​ടെ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക്, കു​ടും​ബ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക. 

ഞ​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി​യ പൊ​ലീ​സ് സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബൗ​ൺ​സ​ർ​മാ​ർ​ക്കും എ​ന്‍റെ ന​ന്ദി. ഈ ​ച​ട​ങ്ങ് ഇ​ത്ര​യും മ​നോ​ഹ​ര​മാ​യി ന​ട​ക്കാ​ൻ രാ​പ്പ​ക​ലി​ല്ലാ​തെ അ​ധ്വാ​നി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി. കോ​ള​ജി​ൽ സ്ഥ​ലം അ​നു​വ​ദി​ച്ചു ത​ന്ന ഐ​ശ്വ​ര്യ ഗ​ണേ​ഷ് സാ​റി​നും ന​ന്ദി.

നി​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ ഇ​ത് ന​ട​ക്കി​ല്ലാ​യി​രു​ന്നു. അ​ദ്ദേ​ഹം ഇ​തി​നാ​യി പ​ണം ഒ​ന്നും വാ​ങ്ങാ​തെ​യാ​ണ് ഇ​തെ​ല്ലാം ചെ​യ്തു ത​ന്ന​ത്.  ഇ​വി​ടെ സേ​വ​നം ചെ​യ്ത ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും എ​ന്‍റെ ന​ന്ദി. പ്ര​ത്യേ​കി​ച്ച് എ​ന്‍റെ ക​ൺ​മ​ണി രാ​ജ, സു​ബ്ര​ഹ്മ​ണ്യം, ശി​വ എ​ന്നി​വ​ർ​ക്ക് എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.  

പി​ന്നെ നി​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യേ​ണ്ട​തു​ണ്ടോ? ഇ​നി​യും ഇ​നി​യും എ​ന്നെ ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നി​ങ്ങ​ൾ​ക്ക്... എ​ന്‍റെ നെ​ഞ്ച​കം തൊ​ട്ട ന​ന്ദി!.’’ ധ​നു​ഷ് പ​റ​ഞ്ഞു.

Movies

എ​ന്‍റെ ഗു​രു... സി​നി​മ​യു​ടെ സ​ര്‍​വ​ക​ലാ​ശാ​ല; കെ. ​ബാ​ല​ച​ന്ദ​റി​ന്‍റെ ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ ക​മ​ൽ​ഹാ​സ​ൻ

ത​മി​ഴ് ച​ല​ച്ചി​ത്രലോ​ക​ത്തെ ഇ​തി​ഹാ​സ സം​വി​ധാ​യ​ക​ന്‍ കെ. ​ബാ​ല​ച​ന്ദ​റി​ന്‍റെ 96-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ അ​ദ്ദേ​ഹ​വു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം ഓ​ര്‍​ത്തെ​ടു​ത്ത് ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ ത​ന്‍റെ ഗു​രു​നാ​ഥ​ന് വൈ​കാ​രി​ക​മാ​യ കു​റി​പ്പി​ലൂ​ടെ ആ​ദ​ര​മ​ര്‍​പ്പി​ച്ച​ത്.

കോ​ളി​വു​ഡി​ലെ സ​ഞ്ച​രി​ക്കു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യാ​യി​രു​ന്ന എ​ന്‍റെ ഗു​രു കെ. ​ബാ​ല​ച​ന്ദ​ര്‍ സാ​റി​ന്‍റെ ജ​ന്മ​ദി​ന​മാ​ണി​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും പ്ര​ധാ​ന ശി​ഷ്യ​നാ​യി​രി​ക്കു​ന്ന​തി​ല്‍ ഞാ​ന്‍ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു - ക​മ​ല്‍​ഹാ​സ​ന്‍ ത​ന്‍റെ എ​ക്‌​സ് ഹാ​ന്‍​ഡി​ലി​ല്‍ കു​റി​ച്ചു. ത​മി​ഴ് സി​നി​മ​യു​ടെ വ്യാ​ക​ര​ണ​വും ഭാ​വു​ക​ത്വ​വും മാ​റ്റി​മ​റി​ച്ച വ​ലി​യൊ​രു പ്ര​തി​ഭ​യോ​ടു​ള്ള ആ​ദ​ര​വാ​യി​രു​ന്നു ക​മ​ലി​ന്‍റെ ഓ​രോ വാ​ക്കു​ക​ളി​ലും നി​റ​ഞ്ഞ​ത്.

1973-ല്‍ ​കെ. ബാ​ല​ച​ന്ദ​ര്‍ സം​വി​ധാ​നം ചെ​യ്ത അ​ര​ങ്ങേ​റ്റം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ ത​ന്‍റെ ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് സൊ​ല്ല​ത്താ​ന്‍ നി​നൈ​ക്കി​റേ​ന്‍ (1973), പ​രു​വ കാ​ലം (1974), അ​വ​ള്‍ ഒ​രു തു​ട​ര്‍​ക്ക​ഥൈ (1974), ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ക്ലാ​സി​ക് ചി​ത്ര​വും ര​ജ​നീ​കാ​ന്തി​ന്‍റെ സി​നി​മാ അ​ര​ങ്ങേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത അ​പൂ​ര്‍​വ രാ​ഗ​ങ്ങ​ള്‍ (1975) ഉ​ള്‍​പ്പെ​ടെ മു​പ്പ​തി​ല​ധി​കം വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ടു​നി​ന്ന ക​രി​യ​റി​ല്‍ 25-ല​ധി​കം പ്രോ​ജ​ക്റ്റു​ക​ളി​ലാ​ണ് ഈ ​ഗു​രു-​ശി​ഷ്യ കൂ​ട്ടു​കെ​ട്ട് ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​ത്.

സി​നി​മ​യ്ക്ക​ക​ത്തും പു​റ​ത്തും കെ. ​ബാ​ല​ച​ന്ദ​ര്‍ ക​മ​ല്‍​ഹാ​സ​ന് വ​ഴി​കാ​ട്ടി​യാ​യി​രു​ന്നു. ബാ​ല​ച​ന്ദ​ര്‍ അ​വ​സാ​ന​മാ​യി കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ​തും ക​മ​ല്‍​ഹാ​സ​ന്‍ ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു എ​ന്ന​ത് ഈ ​ബ​ന്ധ​ത്തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു. 2015-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​മ​വി​ല്ല​ന്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ക​മ​ല്‍ ഹാ​സ​ന്‍ അ​വ​ത​രി​പ്പി​ച്ച മ​നോ​ര​ഞ്ജ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഗു​രു​വാ​യ മാ​ര്‍​ഗ​ദ​ര്‍​ശി എ​ന്ന സം​വി​ധാ​യ​ക​നാ​യി ജീ​വി​ച്ചു കാ​ണി​ച്ചാ​ണ് കെ. ​ബാ​ല​ച​ന്ദ​ര്‍ ച​ല​ച്ചി​ത്ര ലോ​ക​ത്തു​നി​ന്നും വി​ട​പ​റ​ഞ്ഞ​ത്. ത​മി​ഴ് സി​നി​മ​യു​ള്ളി​ട​ത്തോ​ളം കാ​ലം ആ ​മ​ഹാ​പ്ര​തി​ഭ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ ശി​ഷ്യ​നും സി​നി​മാ​പ്രേ​മി​ക​ളു​ടെ മ​ന​സി​ല്‍ മാ​യാ​തെ​നി​ല്‍​ക്കു​മെ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​യി മാ​റി ഈ ​ജ​ന്മ​ദി​നം.

Movies

വിം​ബി​ള്‍​ഡ​ണിൽ ത​രം​ഗ​മാ​യി കല്യാണിയും ശ്രീ​ലീ​ല​യും

ല​ണ്ട​നി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഗാ​ല​റി​യി​ല്‍ തി​ള​ങ്ങി ദ​ക്ഷി​ണേ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നും ശ്രീ​ലീ​ല​യും. ടെ​ന്നീ​സ് കോ​ര്‍​ട്ടി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ങ്ങ​ള്‍ കാ​ണാ​ന്‍ ഗ്ലാ​മ​റ​സ് ലു​ക്കി​ലെ​ത്തി​യ താ​ര​സു​ന്ദ​രി​മാ​രു​ടെ ചി​ത്ര​ങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കേ​വ​ലം ആ​രാ​ധ​ക​ര്‍ മാ​ത്ര​മ​ല്ല, വിം​ബി​ള്‍​ഡ​ണിന്‍റെ ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജും ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ പ്ര​ത്യേ​ക​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

 

Movies

പരിമള ആൻഡ് കമ്പനിയും ബാൾട്ടിയും ഒടിടിയിൽ ‌

ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​ർ​ക്ക് ആ​വേ​ശ​മാ​യി പു​ത്ത​ൻ ഒ​ടി​ടി റി​ലീ​സ്. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ൾ ഒ​ടി​ടി​യി​ൽ എ​ത്തി​യെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​മാ​യി​മാ​റു​ക​യാ​ണ്, യു​വ​താ​രം ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ ബാ​ള്‍​ട്ടി​യും ജ​യ​റാം-​ഉ​ര്‍​വ​ശി കോ​മ്പോ വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന ത​മി​ഴ് ചി​ത്രം പ​രി​മ​ള ആ​ന്‍​ഡ് ക​മ്പ​നി​യും.

ക​ബ​ഡി ല​ഹ​രി​യി​ൽ ബാ​ള്‍​ട്ടി
കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ബ​ഡി ക​ളി​യു​ടെ ആ​വേ​ശം നി​റ​ഞ്ഞ സ്‌​പോ​ര്‍​ട്‌​സ്-​ഡ്രാ​മ​യാ​ണ് ബാ​ള്‍​ട്ടി. ഉ​ണ്ണി ശി​വ​ലിം​ഗം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ഷെ​യ്ന്‍ നി​ഗ​മി​നൊ​പ്പം ത​മി​ഴ് താ​രം ശ​ന്ത​നു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

സം​വി​ധാ​യ​ക​രാ​യ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍, സെ​ല്‍​വ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. പ്രീ​തി അ​സ്രാ​ണി​യാ​ണ് നാ​യി​ക. ഗ്രാമത്തിലെ പ്ര​ശ​സ്ത​മാ​യ പ​ഞ്ച​മി റൈ​ഡേ​ഴ്‌​സ് എ​ന്ന ക​ബ​ഡി ടീ​മി​ലെ നാ​ല് സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ഥ​യാ​ണി​ത്. എ​ന്നാ​ല്‍ ഗ്യാം​ഗ് പോ​രു​ക​ളും, പ്ര​ണ​യ​വും, അ​പ്ര​തീ​ക്ഷി​ത​മാ​യ ച​തി​യും ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​മ്പോ​ള്‍ ആ​ത്മ​മി​ത്ര​ങ്ങ​ളാ​യ ഇ​വ​ര്‍ എ​ങ്ങ​നെ ശ​ത്രു​ക്ക​ളാ​യി മാ​റു​ന്നു എ​ന്നാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സോ​ണി ലി​വ് പ്ലാ​റ്റ്ഫോ​മി​ല്‍ ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ചു.

 

Movies

ഭൂ​ത​വും ഭാ​വിയും ഏറ്റുമുട്ടുന്നു; നി​ഗൂ​ഢ​ത​ക​ളു​ടെ DxV പോ​സ്റ്റ​റു​മാ​യി ധ​നു​ഷ്

തെ​ന്നി​ന്ത്യ​ൻ സി​നി​മയിൽ അ​മ്പ​ര​പ്പി​ക്കു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി പ്രേക്ഷകരെ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​തി​ഭ​യാ​ണ് ധ​നു​ഷ്. ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും നി​ർ​മാ​താ​വാ​യും തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​രം സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ പ​ങ്കുവ​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തിന്‍റെ അ​നൗ​ൺ​സ്‌​മെന്‍റ് പോ​സ്റ്റ​ർ ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​യി​ലാ​കെ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. DxV എ​ന്ന് താ​ത്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​മി​സ്റ്റ​റി പ്രോ​ജ​ക്റ്റി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ നാളെ ​പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് താ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ച്ചുവ​ച്ച പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ഹൈ​പ്പാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ പ്ര​മേ​യ​ത്തെ​ക്കു​റി​ച്ചു സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​താ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന പോ​സ്റ്റ​ർ. ക​ട​ലി​ൽ ന​ട​ക്കു​ന്ന ഒ​രു വ​മ്പ​ൻ യു​ദ്ധ​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പോ​സ്റ്റ​റി​ൽ, ഭൂ​ത​കാ​ല​ത്തി​ലെ ഭീ​മാ​കാ​ര​മാ​യ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​രു​ത്താ​യ ഫൈ​റ്റ​ർ ജെ​റ്റു​ക​ളു​മാ​യി നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​ന്ന ദൃ​ശ്യ​മാ​ണുള്ളത്. ടൈം ​ട്രാ​വ​ലോ അ​തോ സ​യ​ൻ​സ് ഫി​ക്ഷ​ൻ ത്രി​ല്ല​റോ ആ​കാം ചി​ത്ര​മെ​ന്ന സൂ​ച​ന പോ​സ്റ്റ​ർ ന​ൽ​കു​ന്നു​ണ്ട്. പോ​സ്റ്റ​റി​നൊ​പ്പം ധ​നു​ഷ് കു​റി​ച്ച, പ​ണി​ന്ത​വ​രെ വി​ട്ടു വൈ​പ്പാ​ൻ, പ​കൈ​ത്ത​വ​രെ നാ​ട്ടു വൈ​പ്പാ​ൻ (അ​നു​കൂ​ലി​ക്കു​ന്ന​വ​രെ അ​ദ്ദേ​ഹം വെ​റു​തെ വി​ടും, ശ​ത്രു​ക്ക​ളെ ത​ക​ർ​ത്തു​ക​ള​യും) - എ​ന്ന മാ​സ് ഡ​യ​ലോ​ഗ് കൂ​ടി​യാ​യ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ഇ​ര​ട്ടി​ച്ചു.

ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ആ​രാ​യി​രി​ക്കും എ​ന്ന​തി​നെ​ച്ചൊ​ല്ലി കോ​ളിവുഡിൽ വലിയ ചർച്ച​ക​ളാ​ണു ന​ട​ക്കു​ന്ന​ത്. പോ​സ്റ്റ​റി​ലെ DxV എ​ന്ന​തി​ലെ D ധ​നു​ഷി​നെ​യും V പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ വെ​ങ്ക​ട്ട് പ്ര​ഭു​വി​നെ​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സി​നി​മാ​ലോ​ക​ത്തെ പ്ര​ധാ​ന സം​സാ​രം. മു​ൻ​പ് ശി​വ​കാ​ർ​ത്തി​കേ​യ​നെ നാ​യ​ക​നാ​ക്കി വെ​ങ്ക​ട്ട് പ്ര​ഭു ചെ​യ്യാ​നി​രു​ന്ന ടൈം ​ട്രാ​വ​ൽ സ​യ​ൻ​സ് ഫി​ക്ഷ​ൻ പ്രോജ​ക്റ്റി​ലേ​ക്ക് ഒ​ടു​വി​ൽ ധ​നു​ഷ് എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ, ധ​നു​ഷിന്‍റെ പ്രി​യ സം​വി​ധാ​യ​ക​ൻ വെ​ട്രി​മാ​ര​ൻ ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​നു പി​ന്നി​ലെ​ന്നും ചി​ല​ർ വാ​ദി​ക്കു​ന്നു​ണ്ട്. സം​വി​ധാ​യ​ക​ൻ ആ​രാ​യാ​ലും ഇ​തൊ​രു അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സി​നി​മാ​റ്റി​ക് അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

Movies

സിനിമ ഉപേക്ഷിക്കില്ല... ആരാധകരോടു മാപ്പു ചോദിച്ച് ജയം രവി

തെ​ന്നി​ന്ത്യ​ൻ താ​രം ര​വി മോ​ഹ​ൻ (ജ​യം ര​വി) വ്യക്തിപരമായ കാരണങ്ങളാൽ സിനിമയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. സിനിമയിൽനിന്നു മാത്രമല്ല, പൊതുവേദികളിൽനിന്നുപോലും താരം മാറിനിന്നു. എന്നാൽ, കഴിഞ്ഞദിവസം ചെ​ന്നൈ​യി​ൽ ന​ട​ന്ന ജെ​എ​ഫ്​ഡ​ബ്ല്യു പു​ര​സ്കാ​ര ച​ട​ങ്ങി​ൽ സിനിമയിൽനിന്നു വിട്ടുനിന്നതിൽ ആ​രാ​ധ​ക​രോ​ട് പ​ര​സ്യ​മാ​യി മാ​പ്പ് ചോ​ദി​ച്ചിരിക്കുകയാണ് താരം. വേദിയിൽ ഏറെ വി​കാ​രാ​ധീ​ന​നാ​യാണ് താരം സംസാരിച്ചത്. സി​നി​മ​യി​ൽനി​ന്ന് താത്കാ​ലി​ക​മാ​യി വി​ട്ടു​നി​ൽ​ക്കു​മെ​ന്ന ത​ന്‍റെ മു​ൻ പ്ര​ഖ്യാ​പ​നം തി​രു​ത്തുകയാണെന്നും ശക്തമായി കാമറയുടെ മുന്നിലേക്കു തിരിച്ചെത്തുമെന്നും ജ‍യം രവി വ്യക്തമാക്കി.
‌
തന്‍റെ ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യും സി​നി​മ​യ്ക്കാ​യി മാ​റ്റി​വ​ച്ചു. കു​റ​ച്ചു​കാ​ല​മാ​യി തു​ട​രു​ന്ന വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ളും വ്യ​ക്തി​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ളും കാ​ര​ണം മാ​ന​സി​ക​മാ​യി ഏ​റെ ത​ള​ർ​ന്ന ഘ​ട്ട​ത്തി​ലാ​ണ് സി​നി​മ​യി​ൽനി​ന്നു മാ​റി​നി​ൽ​ക്കാ​ൻ താ​ൻ തീ​രു​മാ​നി​ച്ചത്. എ​ന്നാ​ൽ, ആ ​വൈ​കാ​രി​ക തീ​രു​മാ​നം ത​ന്നെ സ്നേ​ഹി​ക്കു​ന്ന ഒ​ട്ടേ​റെ​പ്പേ​രെ വേ​ദ​നി​പ്പി​ച്ചെ​ന്നും അ​തി​ൽ ത​നി​ക്കു വ​ലി​യ ഖേ​ദ​മു​ണ്ടെ​ന്നും താ​രം തു​റ​ന്നു​പ​റ​ഞ്ഞു:

ഇ​ന്നു നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും മു​ന്നി​ൽ ഞാ​ൻ മു​ട്ടു​കു​ത്തി മാ​പ്പ് ചോ​ദി​ക്കു​ന്നു. സി​നി​മ​യെ​യോ, നി​ങ്ങ​ളെ​യോ, എ​ന്നെ സ്നേ​ഹി​ക്കു​ന്ന ആ​രാ​ധ​ക​രെ​യോ ഞാ​ൻ ഇ​നി ഒ​രി​ക്ക​ലും ച​തി​ക്കി​ല്ലെ​ന്ന് ഞാ​ൻ വാ​ക്ക് ന​ൽ​കു​ന്നു. ഞാ​ൻ തീ​ർ​ച്ച​യാ​യും തി​രി​ച്ചു​വ​രും, യ​ഥാ​ർഥത്തി​ൽ ഞാ​ൻ തി​രി​ച്ചു​വ​ന്നു​ക​ഴി​ഞ്ഞു- ജയം രവി പറഞ്ഞു.

താ​ൻ സി​നി​മ പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച നി​മി​ഷ​ത്തി​ൽ കൂ​ടെ​നി​ന്ന​ത് സി​നി​മാ മേ​ഖ​ല​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രു​മാ​ണെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി. സി​നി​മ​യി​ലേ​ക്കു​ള്ള ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വിന്‍റെ ഭാ​ഗ​മാ​യി വ​ലി​യ പ്രോ​ജ​ക്റ്റു​ക​ളാ​ണ് ര​വി മോ​ഹ​ന്‍റേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ൻ ഓ​ർ​ഡി​ന​റി മാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​ണ് താരം.

Movies

'വി​വാ​ഹ​മോ​ച​നം ല​ഭി​ക്കും വ​രെ സി​നി​മ​യി​ലേ​ക്കി​ല്ല'; തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ന്ന​താ​യി ര​വി മോ​ഹ​ൻ

മു​ൻ ആർ​തി​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സി​നി​മ​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ൻ​മാ​റി ന​ട​ൻ ര​വി മോ​ഹ​ൻ.

ത​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സി​നി​മം​ഗ​ത്തു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ത​ന്‍റെ ആ ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ദുഃ​ഖി​ത​രാ​യ​വ​രോ​ടെ​ല്ലാം ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും ന​ട​ൻ പ​റ​ഞ്ഞു.

എ​നി​ക്ക് ഈ ​വ​ർ​ഷം 46 വ​യ​സ് തി​ക​യു​ക​യാ​ണ്. എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യോ​ളം അ​താ​യ​ത് 23 വ​ർ​ഷ​വും ഞാ​ൻ സി​നി​മ​യി​ലാ​ണ് ചെ​ല​വ​ഴി​ച്ച​ത്. എ​ന്‍റെ ഒ​രു ചെ​റി​യ തെ​റ്റ് നി​ങ്ങ​ളെ​യെ​ല്ലാം ഇ​ത്ര​യ​ധി​കം വേ​ദ​നി​പ്പി​ച്ചു എ​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

അ​ന്ന് അ​ല്പം വി​കാ​ര​പ​ര​മാ​യി സം​സാ​രി​ച്ചു. സി​നി​മാ​രം​ഗ​ത്തു​നി​ന്നു​ള്ള​വ​ർ അ​തി​ന് ശേ​ഷം എ​ന്നെ സ​മീ​പി​ച്ചു. നി​ങ്ങ​ൾ എ​ന്തു​പ​റ​ഞ്ഞാ​ലും അം​ഗീ​ക​രി​ക്കും. എ​ന്നാ​ൽ സി​നി​മ​യി​ൽ​നി​ന്ന് മാ​റി നി​ൽ​ക്കു​ക​യാ​ണെ​ന്ന് മാ​ത്രം പ​റ​യ​രു​ത് എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​രോ​ടെ​ല്ലാ​വ​രോ​ടും ഞാ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു ന​ട​ൻ പ​റ​ഞ്ഞു.

ഇ​നി ഒ​രി​ക്ക​ലും എ​ന്‍റെ ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​ല്ല. തീ​ർ​ച്ച​യാ​യും തി​രി​ച്ചു​വ​രും. നി​ങ്ങ​ളു​ടെ സ​ന്തോ​ഷം, ദ​യ, ഔ​ദാ​ര്യം എ​ന്നി​വ ഒ​രു പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ആ​യോ ക​രാ​ട്ടെ ബാ​ബു​വാ​യോ ഞാ​ൻ തി​രി​കെ ന​ൽ​കും. എ​നി​ക്ക് ആ​ത്മ​വി​ശ്വാ​സം ത​ന്ന​വ​ർ​ക്കു​മു​ന്നി​ൽ ന​ന്ദി​യോ​ടെ ന​മ്ര​ശി​ര​സ്ക​നാ​കു​ന്നു. ര​വി മോ​ഹ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ർ​മാ​താ​വ് സു​ജാ​ത വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ളാ​യ ആ​ർ​തി​യെ 2009-ലാ​ണ് ര​വി വി​വാ​ഹം ക​ഴി​ച്ച​ത്. 15 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​ന് ശേ​ഷം 2024-ൽ ​ഇ​വ​ർ പി​രി​ഞ്ഞ​താ​യി പ്ര​ഖ്യാ​പി​ച്ചു. പി​ന്നാ​ലെ, ഗാ​യി​ക കെ​നീ​ഷ ഫ്രാ​ൻ​സി​സു​മാ​യി ചേ​ർ​ത്ത് ര​വി​യു​ടെ പേ​രി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

Movies

ജനനായകൻ സംവിധായകൻ എ​ച്ച്. വി​നോ​ദ് നിർമാതാവ്; ആൾ​മോ​സ്റ്റ് ന​ല്ല​വ​ൻ തുടങ്ങി

ധീ​ര​ൻ അ​ധി​കാ​രം ഒ​ൻ​ട്ര്, തുനി​വ് തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ൻ എ​ച്ച്. വി​നോ​ദ് പു​തി​യ റോളിലേക്ക്. ദളപതി വിജയ് നായകനായ ജനനായകൻ റിലീസിന് ഒരുങ്ങുന്ന വേളയിൽ കോളിവുഡിൽനിന്ന് മറ്റൊരു പ്രഖ്യാപനമാണ് പുറത്തുവന്നത്. ഇ​ത്ത​വ​ണ സം​വി​ധാ​യ​ക​നാ​യ​ല്ല, നി​ർമാ​താ​വാ​യാ​ണ് വി​നോ​ദി​ന്‍റെ വ​ര​വ്. വിനോദ് പു​തു​താ​യി ആ​രം​ഭി​ച്ച ആ​സ്പ​യ​ർ ഉ​ബു​ണ്ടു ഫി​ലിം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പ്രൊ​ഡ​ക്ഷ​ൻ ബാ​ന​റിന്‍റെ ആ​ദ്യ ചി​ത്ര​മാ​യ ആൾ​മോ​സ്റ്റ് ന​ല്ല​വ​ൻ - പൂ​ജ ച​ട​ങ്ങു​ക​ളോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പാ​ഷ​ൻ സ്റ്റു​ഡി​യോ​സിന്‍റെ സു​ധ​ൻ സു​ന്ദ​ര​വും സ​ഹ​നി​ർമാ​താ​വാ​ണ്.

ബി​ഗ് ബോ​സ് ത​മി​ഴ് സീ​സ​ൺ 5 ജേ​താ​വും ന​ട​നു​മാ​യ രാ​ജു ജ​യ​മോ​ഹ​ൻ ആ​ദ്യ​മാ​യി ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ചി​ത്ര​ത്തി​ൽ നായകനാകുന്നതും രാ​ജു ത​ന്നെ​യാ​ണ്. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ മ​നു​ഷ്യ​ന്‍റെ ന​ന്മ​യും തി​ന്മ​യും ക​ല​ർ​ന്ന സ്വ​ഭാ​വ​ങ്ങ​ളെ ഡാർക്ക് കോമഡിയിലൂടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഫാ​മി​ലി എന്‍റ​ർ​ടെ​യ്‌​ന​ർ ആ​യി​രി​ക്കും ​ചി​ത്രം.

സാ​ർ​പ​ട്ട പ​ര​മ്പ​ര, രാ​യ​ൻ, അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ളചി​ത്രം കാ​ട്ടാ​ള​ൻ എ​ന്നി​വ​യി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ തെ​ന്നി​ന്ത്യ​ൻ താ​രം ദു​ഷാ​ര വി​ജ​യ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മു​തി​ർ​ന്ന താ​രം സ​ത്യ​രാ​ജ് ചി​ത്ര​ത്തി​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​മ്മ​ൻ അ​ണ്ണാ​ച്ചി, താ​മ​രൈ സെ​ൽ​വി എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ.

Movies

ഇ​ഷ്ട​പ്പെ​ട്ട സ്ക്രി​പ്റ്റ്... ന​ല്ല സി​നി​മ​ക​ൾക്കായി പ്ര​വ​ർ​ത്തി​ക്കു​ക... അതാണ് യ​ഥാ​ർ​ഥ നേ​ട്ടം; തമിഴകത്തെ വിശേഷങ്ങളുമായി അന്ന ബെൻ

കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. ക​ണ്ണു​ക​ൾ കൊ​ണ്ട് സം​സാ​രി​ച്ച കൊ​ട്ടു​ക്കാ​ളി​യി​ലെ ആ ​പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും പുതിയ ചിത്രമായ കോ​ൺ സി​റ്റി​യി​ലെ മി​ത്ര​യി​ലേ​ക്ക് എ​ത്തു​മ്പോ​ൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്‍റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.

തീ​വ്ര​ത​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നു വ്യത്യസ്തമായ കോ​മ​ഡി​യി​ലേ​ക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്‍റെ മു​ൻ​കാ​ല ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ഗൗ​ര​വമുള്ളതായിരന്നു. എ​ങ്കി​ലും അ​വ​യു​ടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോ​ൺ സി​റ്റി ത​ന്‍റെ ക​രി​യ​ർ ത​ന്നെ മാ​റ്റു​മെ​ന്നും ഇ​തൊ​രു പക്കാ ഹ്യൂ​മ​ർ ചി​ത്ര​മാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ൽ അ​ർ​ജു​ൻ ദാ​സി​നൊ​പ്പം വിവിധതരം ത​ട്ടി​പ്പു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന മി​ത്ര എ​ന്ന ക​ഥാ​പാ​ത്ര​മായാണ് അന്ന എത്തുന്നത്. യോ​ഗി ബാ​ബു, വി.​ടി.​വി ഗ​ണേ​ഷ്, ര​മേ​ഷ് തി​ല​ക്, ഇ​മ്മ​ൻ അ​ണ്ണാ​ച്ചി, വ​ടി​വു​ക്ക​ര​സി തു​ട​ങ്ങി​യ വ​ൻ കോ​മ​ഡി നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ഇ​വ​രു​ടെ ത​മാ​ശ​ക​ൾ ക​ണ്ട് ചി​രി അ​ട​ക്കാ​ൻ താ​ൻ പാ​ടു​പെ​ട്ടെന്നും താരം പറഞ്ഞു.

 

 

Movies

തമിഴ്സിനിമയെ തിരുത്തിയെഴുതിയ ഭാഗ്യരാജിന്‍റെ ചലച്ചിത്രയാത്രകൾ

അപ്രതീക്ഷിതമായിരുന്നു ആ വിയോഗം... ത​മി​ഴകത്തിന്‍റെ നാ​യ​ക സ​ങ്ക​ൽ​പ്പ​ങ്ങ​ളെ തി​രു​ത്തി​ക്കു​റി​ച്ച, വ​ലി​യ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളോ അ​മാ​നു​ഷി​ക പ​രി​വേ​ഷ​ങ്ങ​ളോ ഇ​ല്ലാ​തെ, ക​ണ്ണ​ട ധ​രി​ച്ച സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒരു നാ​യ​ക​ൻ, കെ. ഭാഗ്യരാജ് ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തെ ദൃശ്യഭാഷയുടെ ഹരിശ്രീ എഴുതിച്ച ഗുരുനാഥൻ ഭാരതിരാജയുടെ മരണത്തിനു തൊട്ടുപിന്നാലെ സംഭവിച്ച വിടപറയൽ, അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിക്കുന്നതായി. ഇന്നത്തെ ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപാളയത്തെ നാട്ടുന്പുറത്തു ജനിച്ചുവളർന്ന കൃഷ്ണസാമി ഭാഗ്യരാജ് എന്ന യുവാവ് കോടന്പാക്കത്തെത്തുന്നത് സാധാരണക്കാരുടെ കഥകളുമായാണ്.

സംവിധായകനായും തിരക്കഥാകൃത്തായും നടനായും നിർമാതാവായും ജനസേവകനായും അരനൂറ്റാണ്ടിലേറെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്‍റെ ജീവിതം കഠിനാദ്ധ്വാനത്തിന്‍റെയും വിജയങ്ങളുടെയും വീഴ്ചകളുടെയും നഷ്ടപ്പെടലുകളുടെയും വീണ്ടെടുക്കലുകളുടെയും മഹായാനമാണ്. ചലച്ചിത്രവിജ്ഞാനകോശമാണ് അദ്ദേഹമെന്ന് ശിഷ്യന്മാർ പറയാറുണ്ട്. അദ്ദേഹത്തിനു വശമില്ലാത്ത സിനിമയിലെ ഒരു മേഖലയും ഉണ്ടായിരുന്നില്ല. ആ സന്പത്താണ് ഭാഗ്യരാജിനെ ഹിറ്റുകളുടെ ചക്രവർത്തിയാക്കി മാറ്റിയത്.

 

Movies

ജ്യോ​തി​ക​യു​ടെ മ​ന​സുക​വ​ർ​ന്ന് ‘ബാ​ല​ൻ’; മാ​സ്റ്റ​ർ​പീ​സ് എന്ന് തെന്നിന്ത്യൻ താരം

ഹിറ്റ് മേക്കർ ചി​ദം​ബ​രത്തിന്‍റെ ‘ബാ​ല​ൻ ദി ​ബോ​യ്’ എന്ന ചിത്രത്തെ ​പ്ര​ശം​സി​ച്ച് ന​ടി ജ്യോ​തി​ക. ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി മു​ന്നേ​റു​ന്ന​തി​നി​ട​യി​ലാ​ണ് സി​നി​മ​യെ​യും അ​തി​ന്‍റെ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭി​ന​ന്ദി​ച്ച് ജ്യോ​തി​ക രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തൊ​രു മാ​സ്റ്റ​ർ​പീ​സ് ചി​ത്ര​മാ​ണെ​ന്നും തിയറ്ററിൽ ചിത്രം കാണണമെന്നും താരം തന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ​ അക്കൗണ്ടിൽ കു​റി​ച്ചു.

ഒ​രു കു​ട്ടി​യു​ടെ​യും അ​വന്‍റെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും ക​ഥ പ​റ​യു​ന്ന സി​നി​മ വൈ​കാ​രി​ക​മാ​യി ഏ​റെ സ്പ​ർ​ശി​ക്കു​ന്ന ഒ​ന്നാ​ണെ​ന്ന് ജ്യോ​തി​ക പ​റഞ്ഞു. മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ ആ​ഴ​വും ഒ​രു കു​ട്ടി​യു​ടെ ലോ​ക​വും മ​നോ​ഹ​ര​മാ​യി ദൃ​ശ്യ​വ​ത്ക​രി​ക്കാ​ൻ ചി​ദം​ബ​ര​ത്തി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യു​ടെ ഓ​രോ ഫ്രെ​യി​മും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​വും പ്രേ​ക്ഷ​ക​രെ സി​നി​മ​യോ​ട് കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​താ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബാ​ല​താ​ര​ത്തിന്‍റെ പ്ര​ക​ട​ന​ത്തെ ജ്യോ​തി​ക പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​ത്ര​യും സ്വാ​ഭാ​വി​ക​മാ​യ അ​ഭി​ന​യം അ​ടു​ത്ത കാ​ല​ത്തൊ​ന്നും ക​ണ്ടി​ട്ടി​ല്ലെ​ന്നും, സി​നി​മ ക​ഴി​ഞ്ഞാ​ലും ആ ​കു​ട്ടി​യു​ടെ മു​ഖം മ​നസി​ൽനി​ന്നു മാ​ഞ്ഞു​പോ​കി​ല്ലെ​ന്നും താ​രം കു​റി​ച്ചു.

തു​ട​ർ​ച്ച​യാ​യ വി​ജ​യ​ങ്ങ​ൾ​ക്കുശേ​ഷം ചി​ദം​ബ​രം സം​വി​ധാ​നം ചെ​യ്ത ‘ബാ​ല​ൻ ദി ​ബോ​യ്’ (ത​മി​ഴ് പതിപ്പ്) ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണ് കോളിവുഡ് വി​ല​യി​രു​ത്തുന്നത്. ഇ​ത്ത​രം സി​നി​മ​ക​ൾ ഇ​ൻ​ഡ​സ്ട്രി​ക്ക് ക​രു​ത്താ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ജ്യോ​തി​ക ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Movies

"വാരണാസി'യിലെ ഒരു ഷോട്ടിനായി 90-ലേറെ ടേക്കുകൾ എടുത്തു... എന്നിട്ടും രാജമൗലി തൃപ്തനായില്ല: പൃഥ്വിരാജ്

എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ "വാ​ര​ണാ​സി'​യു​ടെ ഷൂ​ട്ടിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് മലയാളത്തിന്‍റെ പ്രിയതാരം പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ. ചി​ത്ര​ത്തി​ലെ ഒ​രു ഷോ​ട്ടി​നാ​യി തൊ​ണ്ണൂ​റി​ല​ധി​കം ടേ​ക്കു​ക​ൾ എ​ടു​ക്കേ​ണ്ടി വ​ന്ന​താ​യി പൃ​ഥ്വി​രാ​ജ് വെ​ളി​പ്പെ​ടു​ത്തി. ഒ​രു സി​നി​മാ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് രാജമൗലിയുടെ മേക്കിംഗ് ശൈലിയെക്കുറിച്ച് താ​രം തുറന്നുപറഞ്ഞത്.

താ​നും മ​ഹേ​ഷ് ബാ​ബു​വും ഉ​ൾ​പ്പെ​ട്ട ഒ​രു സീ​ൻ പു​ല​ർ​ച്ചെ മു​ത​ലാണ് ചി​ത്രീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യത്. ഏ​താ​ണ്ട് 90-ലേറെ ടേ​ക്കു​ക​ൾ വ​രെ അ​തി​നാ​യി വേ​ണ്ടി വ​ന്നു. വൈ​കു​ന്നേ​രം ഏ​ഴു​മ​ണി വ​രെ ചി​ത്രീ​ക​ര​ണം നീ​ണ്ടി​ട്ടും രാ​ജ​മൗ​ലി തൃ​പ്ത​നാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ അ​ടു​ത്ത ദി​വ​സ​വും ഇ​തേ ഷോ​ട്ടി​നാ​യി ത​ങ്ങ​ൾ​ക്കു വ​രേ​ണ്ടി വ​ന്നു​വെ​ന്ന് പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു തു​റ​ന്നു പ​റ​ഞ്ഞു.

 

Movies

CM Vijay's mother Shoba Chandrasekhar | വി​മ​ര്‍​ശ​ന​ങ്ങ​ള്‍ എ​ന്നെ ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്നു... വി​ജ​യ് വ​ല്ലാ​തെ സ​ങ്ക​ട​പ്പെ​ട്ടു; മ​ന​സു​തു​റ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​മ്മ ശോ​ഭ ച​ന്ദ്ര​ശേ​ഖ​ര്‍

ത​മി​ഴ്‌​നാ​ടിന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലേ​ക്ക് വി​ജ​യ് ന​ട​ത്തി​യ യാ​ത്ര അ​ത്ര എ​ളു​പ്പ​മു​ള്ള​താ​യി​രു​ന്നി​ല്ല. കല്ലും മുള്ളും നിറഞ്ഞ ​കഠിനയാ​ത്ര​യെ ഏ​റ്റ​വും അ​ടു​ത്ത​റി​ഞ്ഞ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ അ​മ്മ ശോ​ഭ ച​ന്ദ്ര​ശേ​ഖ​ര്‍. വി​ജ​യ്‌​യു​ടെ അ​മ്പ​ത്തി​ര​ണ്ടാം ജ​ന്മ​ദി​ന​ത്തി​ല്‍, മ​ക​ന്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു ചു​വ​ടുവ​ച്ച​പ്പോ​ഴു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും അ​വ​ര്‍ മ​ന​സു​തു​റ​ക്കു​ക​യാ​ണ്.

 

Movies

ഉ​ല​ക​നാ​യ​ക​നൊ​പ്പം മ​രു​ത​നാ​യ​കം ക​ണ്ട അ​നു​ഭ​വം പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ന്‍ ചി​ദം​ബ​രം

മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് എ​ന്ന ഒ​റ്റ​ച്ചി​ത്രം കൊ​ണ്ട് ഇ​ന്ത്യ​ന്‍ ചലച്ചിത്രലോ​ക​ത്തിന്‍റെശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി​യ സം​വി​ധാ​യ​ക​നാ​ണ് ചി​ദം​ബ​രം. ചി​ത്ര​ത്തി​ല്‍ ക​മ​ല്‍ ഹാ​സന്‍റെ "ഗു​ണാ' സി​നി​മ​യി​ലെ "ക​ണ്മ​ണി അ​ന്‍​പോ​ട്' എ​ന്ന ഗാ​നം ചി​ദം​ബ​രം തന്‍റെ ചി​ത്ര​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​ള​യ​രാ​ജ നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കൊ​രു​ങ്ങി​യെ​ങ്കി​ലും ക​മ​ല്‍​ഹാ​സ​ന്‍ അ​ഭി​പ്രാ​യ​മൊ​ന്നും പ​റ​ഞ്ഞി​ല്ല. ഇ​പ്പോ​ഴി​താ ക​മ​ല്‍ഹാ​സ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ട​യി​ല്‍ ത​നി​ക്കു​ണ്ടാ​യ ഒ​രു അ​പൂ​ര്‍​വഭാ​ഗ്യ​ത്തെ​ക്കു​റി​ച്ച് മ​ന​സു​തു​റ​ന്നി​രി​ക്കു​ക​യാ​ണ് ചി​ദം​ബ​രം.

ക​മ​ല്‍​ഹാ​സന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന പ​ദ്ധ​തി​യാ​യ, എ​ന്നാ​ല്‍ പാ​തി​വ​ഴി​യി​ല്‍ മു​ട​ങ്ങി​പ്പോ​യ "മ​രു​ത​നാ​യ​കം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ റീമാ​സ്റ്റ​ര്‍ ചെ​യ്ത 4കെ ​പ​തി​പ്പ് ക​മ​ല്‍ ഹാ​സ​നൊ​പ്പം തി​യേ​റ്റ​ര്‍ സ്‌​ക്രീ​നി​ല്‍ കാ​ണാ​ന്‍ ക​ഴി​ഞ്ഞെ​ന്നാ​ണ് ചി​ദം​ബ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു സി​നി​മാ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഈ ​അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ ഏ​ക​ദേ​ശം 10 മി​നി​റ്റോ​ളം ദൈ​ര്‍​ഘ്യ​മു​ള്ള രം​ഗ​ങ്ങ​ളാ​ണ് ക​മ​ല്‍ ഹാ​സ​നൊ​പ്പം ചി​ദം​ബ​രം ക​ണ്ട​ത്. തീ​ര്‍​ത്തും ഗം​ഭീ​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു അ​തെ​ന്ന് ചി​ദം​ബ​രം പ​റ​ഞ്ഞു.
നി​ല​വി​ല്‍ മ​രു​ത​നാ​യ​ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​ണെ​ങ്കി​ലും, അ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഉ​ള്ള​ട​ക്ക​മു​ള്ള​താ​ണ് പു​തി​യ പ​തി​പ്പ്. സം​വി​ധാ​യ​ക​നും എ​ഡി​റ്റ​റു​മാ​യ മ​ഹേ​ഷ് നാ​രാ​യ​ണ​നാ​ണ് 4കെ ​പ​തി​പ്പ് എ​ഡി​റ്റ് ചെ​യ്ത​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

1997-ല്‍ ​ബ്രി​ട്ട​നി​ലെ എ​ലി​സ​ബ​ത്ത് രാ​ജ്ഞി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത വ​ന്‍ ച​ട​ങ്ങി​ലാ​യി​രു​ന്നു "മ​രു​ത​നാ​യ​കം' പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ സു​ജാ​ത​യ്‌​ക്കൊ​പ്പം ക​മ​ല്‍ ഹാ​സ​ന്‍ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്. അ​ക്കാ​ല​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും ചെ​ല​വേ​റി​യ (ഏ​ക​ദേ​ശം 80 കോ​ടി ബ​ജ​റ്റ്) പ്രോ​ജ​ക്റ്റു​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍ കാ​ര​ണം ചി​ത്രീ​ക​ര​ണം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കുകയായിരുന്നു.

സ​മീ​പ​കാ​ല​ത്ത് ഗോ​വ​യി​ല്‍ ന​ട​ന്ന രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ "മ​രു​ത​നാ​യ​കം' പു​ന​രു​ജീ​വി​പ്പി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ക​മ​ല്‍​ഹാ​സ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നേരത്തെ, സം​വി​ധാ​യ​ക​ന്‍ ലോ​കേ​ഷ് ക​ന​ക​രാ​ജും മ​രു​ത​നാ​യ​ക​ത്തിന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ക​മ​ല്‍ ഹാ​സ​നൊ​പ്പം ക​ണ്ട അ​നു​ഭ​വം പ​ങ്കു​വ​ച്ചിരുന്നു.

Movies

താരങ്ങളുടെ മുന്നിൽ മുട്ടുകുത്തരുത്; ആരാധകയോട് പ്രതികരിച്ച് ധനുഷ്

കോയമ്പത്തൂരിലെ 'കാര' എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിൽ ആരാധകരോട് താരം ധനുഷ് കാണിച്ച പെരുമാറ്റം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

താരത്തെ കാണാനായി എയർപോർട്ട് മുതൽ പരിപാടി നടക്കുന്ന വേദി വരെ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. ചടങ്ങിനിടെ ഒരു ആരാധിക പെട്ടെന്ന് ധനുഷിന് മുന്നിൽ മുട്ടുകുത്തി നിന്ന് കൈകൂപ്പി ആരാധന പ്രകടിപ്പിച്ചു.

ഇതുകണ്ട് വളരെ ശാന്തനായി താരം ആ ആരാധികയെ ഉടൻ തന്നെ എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് അവരോടൊപ്പം നിന്ന് സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, അഭിനന്ദനപ്രവാഹമാണ് എത്തുന്നത്. അതേസമയം, പ്രിയതാരങ്ങളോട് കാണിക്കുന്ന ഇത്തരത്തിലുള്ള അമിതമായ ആരാധനാപ്രകടനങ്ങൾക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

തന്‍റെ കരിയറിലെ സുപ്രധാന ചിത്രമായ 'പൊല്ലാതവനെ' കുറിച്ചുള്ള ഓർമ്മകളും ധനുഷ് വേദിയിൽ പങ്കുവെച്ചു. തന്‍റെ ശരീരപ്രകൃതിയെ കളിയാക്കിയിരുന്നവർക്കിടയിൽ ആദ്യമായി സിക്സ് പാക്ക് രൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ലഭിച്ച കയ്യടികൾ നൽകിയ ആത്മവിശ്വാസം താരം ഓർത്തെടുത്തു.

കഠിനമായ സാഹചര്യങ്ങളിലും സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറാൻ താരം യുവതലമുറയോട് പറയുകയും ചെയ്തു.

Movies

അ​തൊ​ന്നും ശ്ര​ദ്ധി​ക്കേ​ണ്ട​തി​ല്ല... വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​ക​ളോ​ടും തൃ​ഷ​യു​മാ​യു​ള്ള ബ​ന്ധ​ത്തോ​ടും പ്ര​തി​ക​രി​ച്ച് വി​ജ​യ്

വിവാ​ഹ​മോ​ച​നം, ന​ടി തൃ​ഷ​യു​മാ​യു​ള്ള ബ​ന്ധം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളോ​ട് ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍​സ്റ്റാ​റും ടി​വി​കെ ത​ല​വ​നു​മാ​യ വി​ജ​യ്.

വ്യ​ക്തി​ജീ​വി​ത​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളും വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പു​ക​യു​മ്പോ​ള്‍, പ​തി​വ് ശൈ​ലി​യി​ല്‍ ശാ​ന്ത​നാ​യി, അ​തേ​സ​മ​യം ഉ​റ​ച്ച​വാ​ക്കു​ക​ളു​മാ​യി ഇ​ള​യ​ദ​ള​പ​തി രം​ഗ​ത്തെ​ത്തി.

ടി​വി​കെ​യു​ടെ വ​നി​താ​ദി​നാ​ഘോ​ഷ​ത്തി​ലാ​യി​രു​ന്നു ആ​രാ​ധ​ക​രെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി​യ പ്ര​സം​ഗം. ത​നി​ക്കെ​തി​രേ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധം തീ​ര്‍​ക്കു​ന്ന അ​ണി​ക​ളോ​ടാ​യി​രു​ന്നു വി​ജ​യ്‌​യു​ടെ വൈ​കാ​രി​ക​മാ​യ പ്ര​തി​ക​ര​ണം.

ചി​ല ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്ന​ത് ഞാ​ന്‍ അ​റി​യു​ന്നു​ണ്ട്. അ​തി​നു​വേ​ണ്ടി നി​ങ്ങ​ള്‍ വാ​ദി​ക്കു​ന്ന​തും വേ​ദ​നി​ക്കു​ന്ന​തും കാ​ണു​മ്പോ​ള്‍ എ​നി​ക്ക് വി​ഷ​മ​മു​ണ്ട്. അ​തൊ​ന്നും നി​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തി​ല്ല.

എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ഞാ​ന്‍ നോ​ക്കി​ക്കൊ​ള്ളാം. ന​മു​ക്ക് മു​ന്നി​ല്‍ ജ​ന​ങ്ങ​ളു​ടെ വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്, അ​തി​ല്‍ ശ്ര​ദ്ധി​ക്കാം. ആ​ത്മ​വി​ശ്വാ​സം കൈ​വി​ട​രു​ത്, ന​ല്ല​തു മാ​ത്ര​മേ സം​ഭ​വി​ക്കൂ...' - വി​ജ​യ് പ​റ​ഞ്ഞു.

വി​വാ​ഹ​മോ​ച​ന​ത്തെ​യോ, തൃ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വ​രു​ന്ന ഗോ​സി​പ്പു​ക​ളെ​യോ നേ​രി​ട്ട് പ​രാ​മ​ര്‍​ശി​ച്ചി​ല്ലെ​ങ്കി​ലും ത​ന്നെ വ​ള​യു​ന്ന വി​വാ​ദ​​ങ്ങ​ള്‍​ക്കു​ള്ള കൃ​ത്യ​മാ​യ മ​റു​പ​ടി ആ​യി​രു​ന്നു വി​ജ​യ്‌​യു​ടെ വാ​ക്കു​ക​ള്‍.

വി​ജ​യ് വേ​ദി​യി​ല്‍ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​മ്പോ​ഴും നി​യ​മ​പോ​രാ​ട്ടം മു​റു​കു​ക​യാ​ണ്. ഭാ​ര്യ സം​ഗീ​ത ചെ​ങ്ക​ല്‍​പേ​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തും തൃ​ഷ​യോ​ടൊ​പ്പം വി​വാ​ഹ​വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത​തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യി​രു​ന്നു.

ചെ​ന്നൈ ഈ​സ്റ്റ് കോ​സ്റ്റ് റോ​ഡി​ലെ വി​ജ​യ്‌​യു​ടെ വീ​ട്ടി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സം​ഗീ​ത​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള ത​നി​ക്ക് ചെ​ന്നൈ​യി​ല്‍ മ​റ്റ് അ​ഭ​യ​സ്ഥാ​ന​മി​ല്ലെ​ന്ന് അ​വ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

സ​മാ​ധാ​ന​പ​ര​മാ​യ വേ​ര്‍​പി​രി​യ​ലി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ലെ​ന്നും കോ​ട​തി​യെ സ​മീ​പി​ച്ചാ​ല്‍ വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന വി​ജ​യ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സം​ഗീ​ത ആ​രോ​പി​ക്കു​ന്നു.

സി​നി​മ​യി​ല്‍​നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള വി​ജ​യ്‌​യു​ടെ ചു​വ​ടു​മാ​റ്റ​ത്തി​നി​ട​യി​ല്‍ ഈ ​വി​വാ​ദ​ങ്ങ​ള്‍ വ​ലി​യ തി​രി​ച്ച​ടി​യാ​കു​മോ എ​ന്നാ​ണ് ത​മി​ഴ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പാ​ര്‍​ട്ടി​യെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് വി​ജ​യ് പ​റ​യു​ന്ന​ത്.

Movies

മി​ന​റ​ൽ വാ​ട്ട​ർ ഏ​താ​ണ് വെ​യ്ക്കേ​ണ്ട​തെ​ന്ന് പോ​ലും ന​യ​ൻ​താ​ര പ​റ‍​യും; താ​ര​ത്തി​ന്‍റെ കാ​ര​വാ​ൻ നി​ബ​ന്ധ​ന​ക​ൾ

സി​നി​മാ താ​ര​ങ്ങ​ളു​ടെ ല​ക്ഷ്വ​റി ആ​വ​ശ്യ​ങ്ങ​ൾ കാ​ര​ണം സ​ഹി​കെ​ട്ടി​രി​ക്കു​ക​യാ​ണ് രാ​ജ്യ​ത്തെ പ​ല നി​ർ​മാ​താ​ക്ക​ളും ഇ​വ​ന്‍റ് മാ​നേ​ജ​ർ​മാ​രും. ഒ​രു താ​ര​ത്തെ കൊ​ണ്ടു​വ​ന്നാ​ൽ താ​ര​ത്തി​ന്‍റെ പ്ര​തി​ഫ​ലം, യാ​ത്രാ​ച്ചെ​ല​വ്, താ​മ​സ സൗ​ക​ര്യം എ​ന്നി​വ​യ്ക്കു പു​റ​മെ താ​ര​ത്തി​നൊ​പ്പം വ​രു​ന്ന സ്റ്റാ​ഫു​ക​ളു​ടെ​യും ചെ​ല​വ് വ​ഹി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ൾ.

വ​ലി​യ തോ​തി​ൽ പ​ണം ചെ​ല​വ​ഴി​ക്കു​മ്പോ​ഴും ഈ ​ചെ​ല​വാ​ക്കു​ന്ന പ​ണം തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള ബോ​ക്സ് ഓ​ഫീ​സ് മൂ​ല്യം പ​ല താ​ര​ങ്ങ​ൾ​ക്കു​മി​ല്ലെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ട്.

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​താ​ര​ങ്ങ​ളും ഇ​തി​ൽ പി​ന്നി​ല​ല്ല. ന​ടി ന​യ​ൻ​താ​ര​യ്ക്കാ​ണ് പ​ല​പ്പോ​ഴും ഇ​ക്കാ​ര്യ​ത്തി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രാ​റ്. സൂ​പ്പ​ർ​താ​ര പ​ദ​വി​യു​ള്ള നാ​യി​ക​യാ​ണ് ന​യ​ൻ​താ​ര. വ​ലി​യ നി​ബ​ന്ധ​ന​ക​ൾ പ​ല​പ്പോ​ഴും ന​യ​ൻ​താ​ര​യ്ക്കു​ണ്ട്. ന​യ​ൻ​താ​ര​യു​ടെ കാ​ര​വാ​നു​ക​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടാ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

അ​മ്മ​യാ​യ ശേ​ഷം അ​ഭി​ന​യി​ക്കു​ന്ന സെ​റ്റു​ക​ളി​ൽ ത​നി​ക്ക് ര​ണ്ട് കാ​ര​വ​ൻ വേ​ണ​മെ​ന്ന് ന​യ​ൻ​താ​ര​യ്ക്ക് പ്ര​ത്യേ​ക നി​ബ​ന്ധ​ന​യു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. മ​ക്ക​ൾ​ക്കും അ​വ​രെ നോ​ക്കു​ന്ന ആ​യ​മാ​ർ​ക്കും വേ​ണ്ടി​യാ​ണ് ഒ​രു കാ​ര​വാ​ൻ. ഒ​രു സി​നി​മ​യി​ൽ ഒ​പ്പ് വ​യ്ക്കു​മ്പോ​ൾ ത​ന്നെ ത​നി​ക്ക് ല​ഭി​ക്കു​ന്ന കാ​ര​വ​നി​ൽ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ന​ടി ക​രാ​റി​ൽ വ്യ​ക്ത​മാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഏ​ത് ബ്രാ​ൻ​ഡി​ന്‍റെ മി​ന​റ​ൽ വാ​ട്ട​ർ ആ​ണ് വേ​ണ്ട​തെ​ന്നു പോ​ലും പ​രാ​മ​ർ​ശി​ക്കും. എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള വീ​ടു പോ​ലെ ത​ന്നെ​യു​ള്ള കാ​ര​വ​നു​ക​ളാ​ണ് ന​യ​ൻ​താ​ര​യ്ക്കു ല​ഭി​ക്കു​ക.

ബോ​ളി​വു​ഡി​ൽ ന​ട​ൻ ര​ൺ​വീ​ർ സിം​ഗ്, ന​ടി ദീ​പി​ക പ​ദു​കോ​ൺ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ത്ത​രം നി​ബ​ന്ധ​ന കാ​ര​ണം വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടു​ന്ന​ത്.

ക​ൽ​ക്കി, സ്പി​രി​റ്റ് എ​ന്നീ ര​ണ്ട് സി​നി​മ​ക​ളി​ൽ നി​ന്ന് ദീ​പി​ക പ​ദു​കോ​ൺ പു​റ​ത്താ​യി​രു​ന്നു. ന​ടി​യു​ടെ നി​ബ​ന്ധ​ന​ക​ളാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

Movies

ത​മി​ഴ് ആ​രാ​ധ​ക​രെ​യും ചി​രി​പ്പി​ച്ച് വ​ശ​ത്താ​ക്കാ​ൻ ബേ​സി​ൽ; രാ​വ​ഡി ഇ​ൻ​ട്രോ വീ​ഡി​യോ  

ത​മി​ഴ്നാ​ട്ടി​ലും ആ​രാ​ധ​ക​രെ കൈ​യി​ലെ​ടു​ക്കാ​ൻ ബേ​സി​ൽ ജോ​സ​ഫ്. വി​ഘ്നേ​ഷ് വ​ടി​വേ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന രാ​വ​ഡി എ​ന്ന ചി​ത്ര​ത്തി​ലെ ബേ​സി​ലി​ന്‍റെ ക്യാ​ര​ക്റ്റ​ർ ഇ​ന്‍​ട്രോ പു​റ​ത്തു​വ​ന്നു.

ഒ​രു മു​ഴു​നീ​ള കോ​ള​ജ് എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യി​ട്ടാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് ക്യാ​ര​ക്റ്റ​ർ ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ. മാ​സ് ഗെ​റ്റ​പ്പി​ലാ​ണ് ബേ​സി​ല്‍ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. 

ക്യാ​ര​ക്റ്റ​ർ റി​വീ​ൽ വി​ഡി​യോ​യി​ൽ ഏ​റ്റ​വും ഒ​ടു​വി​ലാ​യാ​ണ് ബേ​സി​ലെ​ത്തു​ന്ന​ത്. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി ഒ​രു​ങ്ങു​ന്ന ദ്വി​ഭാ​ഷാ ചി​ത്ര​മാ​ണി​ത്. വി​ഡി​യോ​യു​ടെ ക​മ​ന്‍റ് ബോ​ക്സ് നി​റ​യെ ബേ​സി​ൽ ഫാ​ൻ​സി​ന്‍റേ ബ​ഹ​ള​മാ​ണ്.

Movies

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പി​ണ​ക്ക​ത്തി​ന് വി​രാ​മം; ഒ​ടു​വി​ൽ കൂ​ട്ടു​കൂ​ടി ന​യ​നും തൃ​ഷ​യും

ഇ​ൻ​സ്റ്റ​ഗ്രാം ഫീ​ഡു​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന ചി​ത്ര​മാ​യി​രു​ന്നു ന​യ​ൻ​താ​ര ഏ​റ്റ​വും അ​വ​സാ​ന​മാ​യി പ​ങ്കു​വ​ച്ച പോ​സ്റ്റ്. ന​യ​ൻ​താ​ര​യും തൃ​ഷ​യും ഒ​ന്നി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് അ​തെ​ങ്കി​ലും അ​തി​ന്‍റെ പി​ന്നി​ലെ ക​ഥ​ക​ൾ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പി​ണ​ക്ക​ത്തി​ന്‍റെ അ​വ​സാ​നം കൂ​ടി​യാ​ണ്.

ഇ​രു​വ​രും അ​ത്ര​ന​ല്ല സൗ​ഹൃ​ദ​ത്തി​ല​ല്ല എ​ന്ന​ത് കോ​ളി​വു​ഡി​ലെ സം​സാ​ര​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. ഇ​തി​നെ​ല്ലാം മ​റു​പ​ടി​യാ​ണ് ന​യ​ൻ​താ​ര ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തൃ​ഷ​യ്ക്കൊ​പ്പം സൂ​ര്യാ​സ്ത​മ​യം ആ​സ്വ​ദി​ക്കു​ന്ന ന​യ​നെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം.

നേ​രി​ൽ ക​ണ്ടാ​ൽ പോ​ലും മു​ഖം തി​രി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ശ​ത്രു​ക്ക​ളാ​യി​രു​ന്നു ഇ​വ​രെ​ന്നാ​ണ് ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന സം​സാ​രം. വി​ഗ്നേ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത ഒ​രു ചി​ത്ര​ത്തി​ൽ ന​യ​നൊ​പ്പം തൃ​ഷ​യെ ആ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ല്‍ നി​ന്നും അ​വ​സാ​ന നി​മി​ഷം തൃ​ഷ പി​ന്‍​മാ​റി​യി​രു​ന്നു. പി​ന്നീ​ട് ആ ​വേ​ഷം സ​മാ​ന്ത ചെ​യ്തു.

2000ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ, ന​യ​ൻ​താ​ര- തൃ​ഷ ശ​ത്രു​ത ഉ​ച്ച​സ്ഥാ​യി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ വി​ജ​യ് ടി​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലും തൃ​ഷ​യു​മാ​യി താ​ന​ത്ര സു​ഖ​ത്തി​ൽ അ​ല്ലെ​ന്ന് ന​യ​ൻ​താ​ര പ​റ​യാ​തെ പ​റ​യു​ന്നു​ണ്ട്.

തൃ​ഷ, ശ്രി​യ ശ​ര​ൺ തു​ട​ങ്ങി​യ സ​മ​പ്രാ​യ​ക്കാ​രു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ന​യ​ൻ​താ​ര പ​റ​ഞ്ഞ​തി​ങ്ങ​നെ ‘‘ഫ്ര​ണ്ട്സ് എ​ന്ന​ത് അ​ല​ക്ഷ്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന ഒ​രു വ​ലി​യ വാ​ക്കാ​ണ്. ഞാ​ൻ തൃ​ഷ​യു​മാ​യി സൗ​ഹൃ​ദ​ത്തി​ല​ല്ല.

 

Movies

ഇ​തൊ​ക്ക​യാ​ണ് ആ ​കാ​ര​ണ​ങ്ങ​ൾ; ത​മ​ന്ന​യു​മാ​യു​ള്ള പ്ര​ണ​യം ത​ക​ർ​ന്ന​തി​നെ​ക്കു​റി​ച്ച് വി​ജ​യ് വ​ർ​മ

ത​മ​ന്ന​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​നെ​ക്കു​റി​ച്ചും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യ​തി​നെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​ക്കി ന​ട​ൻ വി​ജ​യ് വ​ർ​മ. പ്ര​ണ​യ​ബ​ന്ധം പൊ​തു ഇ​ട​ത്തി​ലേ​ക്കെ​ത്തി​യ​ത് ത​ന്‍റെ സ്വ​സ്ഥ​ത​യെ​യും സ​മാ​ധാ​ന​ത്തെ​യും ബാ​ധി​ച്ചി​രു​ന്നു​വെ​ന്നും ആ​ളു​ക​ള്‍ പ്ര​ത്യേ​ക ക​ണ്ണി​ലൂ​ടെ ത​ന്നെ നോ​ക്കാ​ന്‍ തു​ട​ങ്ങി​യെ​ന്നും വി​ജ​യ് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.

എ​നി​ക്ക് അ​തി​ല്‍ നി​ന്നൊ​രു മോ​ച​നം വേ​ണ്ടി​യി​രു​ന്നു. കു​റ​ച്ച​ധി​കം സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും വേ​ണ​മാ​യി​രു​ന്നു. ബ​ഹ​ള​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം ഒ​ഴി​ഞ്ഞു​നി​ല്‍​ക്ക​ണ​മാ​യി​രു​ന്നു. പ​ക്ഷേ ഒ​ന്നും എ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നി​ല്ല. എ​ന്‍റെ ജീ​വി​ത​വും ഓ​രോ തീ​രു​മാ​ന​വും അ​തി​സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ക​യും ച​ര്‍​ച്ച​യാ​കു​ക​യും ചെ​യ്തു.

എ​ല്ലാ ദി​വ​സ​വും ഞാ​ൻ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു. ഇ​തെ​ല്ലാം സ​ഹി​ക്കാ​വു​ന്ന​തി​നും അ​പ്പു​റ​മാ​യി. പ്ര​ണ​യം പ​ര​സ്യ​പ്പെ​ടു​ത്തി​യാ​ല്‍ ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കു​മെ​ന്ന് ഞാ​ന്‍ അ​പ്പോ​ഴാ​ണു തി​രി​ച്ച​റി​ഞ്ഞ​ത്.

ത​മ​ന്ന​യു​മാ​യു​ള്ള പ്ര​ണ​യ​കാ​ല​ത്തി​നി​ട​യി​ല്‍ പു​തി​യ സി​നി​മ​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. ആ​ളു​ക​ള്‍​ക്ക് മ​റ്റു പ​ല​തും ച​ര്‍​ച്ച ചെ​യ്യാ​നാ​യി​രു​ന്നു താ​ത്പ​ര്യം. ക​രി​യ​റി​ല്‍ അ​ത്ത​ര​മൊ​രു കാ​ലം മു​ന്‍​പ് വ​ന്നി​ട്ടി​ല്ല. ത​ന്‍റെ സ്വ​കാ​ര്യ​ത പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു. ഇ​തെ​ന്നെ വ​ല്ലാ​തെ ഉ​ല​ച്ചു ക​ള​ഞ്ഞു- വി​ജ​യ് വ​ർ​മ പ​റ​ഞ്ഞു.

2023 ലാ​ണ് ത​മ​ന്ന​യും വി​ജ​യ്‌​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യ​ത്. കു​റ​ച്ചു​നാ​ളു​ക​ള്‍​ക്ക് മു​ന്‍​പാ​ണ് ന​ട​ന്‍ വി​ജ​യ് വ​ര്‍​മ​യു​മാ​യു​ണ്ടാ​യി​രു​ന്ന പ്ര​ണ​യ​ബ​ന്ധം ത​മ​ന്ന അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​രു​വ​രു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്താ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ല​സ്റ്റ് സ്റ്റോ​റീ​സ് 2 എ​ന്ന ആ​ന്തോ​ള​ജി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് വി​ജ​യ്‌​യും ത​മ​ന്ന​യും പ്ര​ണ​യ​ത്തി​ലാ​യ​ത്. അ​തേ​സ​മ​യം നി​ല​വി​ല്‍ ഫാ​ത്തി​മ സ​ന ഷെ​യ്ഖു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ് വി​ജ​യ് വ​ർ​മ എ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന പു​തി​യ വി​വ​രം.

National

പ്രമുഖ നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു

 ചെന്നൈ: കോളിവുഡിലെ പ്രമുഖ നിർമാതാവ് എവിഎം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. എവിഎം പ്രൊഡക്ഷന്‍സിന്‍റെയും എവിഎം സ്റ്റുഡിയോസിന്‍റെയും ഉടമയാണ്.

വടപളനി എവിഎം സ്റ്റുഡിയോയിലാണ് പൊതുദർശനം. മകന്‍ എം.എസ്. ഗുഹനും ചലച്ചിത്ര നിർമാതാവാണ്‌.

എംജിആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകൾ എവിഎം ശരവണന്‍ നിർമിച്ചിട്ടുണ്ട്. നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്‍, മിന്‍സാര കനവ്, ലീഡര്‍, അയന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്‍റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

 

Latest News

Corehub Up