x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനനായകൻ സംവിധായകൻ എ​ച്ച്. വി​നോ​ദ് നിർമാതാവ്; ആൾ​മോ​സ്റ്റ് ന​ല്ല​വ​ൻ തുടങ്ങി

സിനിമ ഡെസ്ക്
Published: July 7, 2026 01:23 PM IST | Updated: July 7, 2026 01:23 PM IST

ആൾ​മോ​സ്റ്റ് ന​ല്ല​വ​ൻ പൂജാവേളയിൽ എച്ച്. വിനോദ്, സത്യരാജ്, ദുഷാര വിജയൻ, രാജു ജയമോഹൻ തുടങ്ങിയവർ.

ധീ​ര​ൻ അ​ധി​കാ​രം ഒ​ൻ​ട്ര്, തുനി​വ് തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ൻ എ​ച്ച്. വി​നോ​ദ് പു​തി​യ റോളിലേക്ക്. ദളപതി വിജയ് നായകനായ ജനനായകൻ റിലീസിന് ഒരുങ്ങുന്ന വേളയിൽ കോളിവുഡിൽനിന്ന് മറ്റൊരു പ്രഖ്യാപനമാണ് പുറത്തുവന്നത്. ഇ​ത്ത​വ​ണ സം​വി​ധാ​യ​ക​നാ​യ​ല്ല, നി​ർമാ​താ​വാ​യാ​ണ് വി​നോ​ദി​ന്‍റെ വ​ര​വ്. വിനോദ് പു​തു​താ​യി ആ​രം​ഭി​ച്ച ആ​സ്പ​യ​ർ ഉ​ബു​ണ്ടു ഫി​ലിം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പ്രൊ​ഡ​ക്ഷ​ൻ ബാ​ന​റിന്‍റെ ആ​ദ്യ ചി​ത്ര​മാ​യ ആൾ​മോ​സ്റ്റ് ന​ല്ല​വ​ൻ - പൂ​ജ ച​ട​ങ്ങു​ക​ളോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പാ​ഷ​ൻ സ്റ്റു​ഡി​യോ​സിന്‍റെ സു​ധ​ൻ സു​ന്ദ​ര​വും സ​ഹ​നി​ർമാ​താ​വാ​ണ്.

ബി​ഗ് ബോ​സ് ത​മി​ഴ് സീ​സ​ൺ 5 ജേ​താ​വും ന​ട​നു​മാ​യ രാ​ജു ജ​യ​മോ​ഹ​ൻ ആ​ദ്യ​മാ​യി ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ചി​ത്ര​ത്തി​ൽ നായകനാകുന്നതും രാ​ജു ത​ന്നെ​യാ​ണ്. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ മ​നു​ഷ്യ​ന്‍റെ ന​ന്മ​യും തി​ന്മ​യും ക​ല​ർ​ന്ന സ്വ​ഭാ​വ​ങ്ങ​ളെ ഡാർക്ക് കോമഡിയിലൂടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഫാ​മി​ലി എന്‍റ​ർ​ടെ​യ്‌​ന​ർ ആ​യി​രി​ക്കും ​ചി​ത്രം.

സാ​ർ​പ​ട്ട പ​ര​മ്പ​ര, രാ​യ​ൻ, അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ളചി​ത്രം കാ​ട്ടാ​ള​ൻ എ​ന്നി​വ​യി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ തെ​ന്നി​ന്ത്യ​ൻ താ​രം ദു​ഷാ​ര വി​ജ​യ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മു​തി​ർ​ന്ന താ​രം സ​ത്യ​രാ​ജ് ചി​ത്ര​ത്തി​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​മ്മ​ൻ അ​ണ്ണാ​ച്ചി, താ​മ​രൈ സെ​ൽ​വി എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ.

Tags : H Vinoth Raju Jeyamohan Dushara Vijayan Almost Nallavan Sathyaraj Kollywood Tamil Movie News

Recent News

Corehub Up