x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താരങ്ങളുടെ മുന്നിൽ മുട്ടുകുത്തരുത്; ആരാധകയോട് പ്രതികരിച്ച് ധനുഷ്


Published: April 27, 2026 05:58 PM IST | Updated: April 27, 2026 05:58 PM IST

കോയമ്പത്തൂരിലെ 'കാര' എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിൽ ആരാധകരോട് താരം ധനുഷ് കാണിച്ച പെരുമാറ്റം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

താരത്തെ കാണാനായി എയർപോർട്ട് മുതൽ പരിപാടി നടക്കുന്ന വേദി വരെ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. ചടങ്ങിനിടെ ഒരു ആരാധിക പെട്ടെന്ന് ധനുഷിന് മുന്നിൽ മുട്ടുകുത്തി നിന്ന് കൈകൂപ്പി ആരാധന പ്രകടിപ്പിച്ചു.

ഇതുകണ്ട് വളരെ ശാന്തനായി താരം ആ ആരാധികയെ ഉടൻ തന്നെ എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് അവരോടൊപ്പം നിന്ന് സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, അഭിനന്ദനപ്രവാഹമാണ് എത്തുന്നത്. അതേസമയം, പ്രിയതാരങ്ങളോട് കാണിക്കുന്ന ഇത്തരത്തിലുള്ള അമിതമായ ആരാധനാപ്രകടനങ്ങൾക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

തന്‍റെ കരിയറിലെ സുപ്രധാന ചിത്രമായ 'പൊല്ലാതവനെ' കുറിച്ചുള്ള ഓർമ്മകളും ധനുഷ് വേദിയിൽ പങ്കുവെച്ചു. തന്‍റെ ശരീരപ്രകൃതിയെ കളിയാക്കിയിരുന്നവർക്കിടയിൽ ആദ്യമായി സിക്സ് പാക്ക് രൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ലഭിച്ച കയ്യടികൾ നൽകിയ ആത്മവിശ്വാസം താരം ഓർത്തെടുത്തു.

കഠിനമായ സാഹചര്യങ്ങളിലും സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറാൻ താരം യുവതലമുറയോട് പറയുകയും ചെയ്തു.

Tags : Dhanush DhanushKRaja KaraMovie TamilCinema Kollywood

Recent News

Corehub Up