x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഷ്ട​പ്പെ​ട്ട സ്ക്രി​പ്റ്റ്... ന​ല്ല സി​നി​മ​ക​ൾക്കായി പ്ര​വ​ർ​ത്തി​ക്കു​ക... അതാണ് യ​ഥാ​ർ​ഥ നേ​ട്ടം; തമിഴകത്തെ വിശേഷങ്ങളുമായി അന്ന ബെൻ

സിനിമ ഡെസ്ക്
Published: June 29, 2026 11:13 AM IST | Updated: June 29, 2026 11:14 AM IST

അന്ന ബെൻ

കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. ക​ണ്ണു​ക​ൾ കൊ​ണ്ട് സം​സാ​രി​ച്ച കൊ​ട്ടു​ക്കാ​ളി​യി​ലെ ആ ​പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും പുതിയ ചിത്രമായ കോ​ൺ സി​റ്റി​യി​ലെ മി​ത്ര​യി​ലേ​ക്ക് എ​ത്തു​മ്പോ​ൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്‍റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.

തീ​വ്ര​ത​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നു വ്യത്യസ്തമായ കോ​മ​ഡി​യി​ലേ​ക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്‍റെ മു​ൻ​കാ​ല ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ഗൗ​ര​വമുള്ളതായിരന്നു. എ​ങ്കി​ലും അ​വ​യു​ടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോ​ൺ സി​റ്റി ത​ന്‍റെ ക​രി​യ​ർ ത​ന്നെ മാ​റ്റു​മെ​ന്നും ഇ​തൊ​രു പക്കാ ഹ്യൂ​മ​ർ ചി​ത്ര​മാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ൽ അ​ർ​ജു​ൻ ദാ​സി​നൊ​പ്പം വിവിധതരം ത​ട്ടി​പ്പു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന മി​ത്ര എ​ന്ന ക​ഥാ​പാ​ത്ര​മായാണ് അന്ന എത്തുന്നത്. യോ​ഗി ബാ​ബു, വി.​ടി.​വി ഗ​ണേ​ഷ്, ര​മേ​ഷ് തി​ല​ക്, ഇ​മ്മ​ൻ അ​ണ്ണാ​ച്ചി, വ​ടി​വു​ക്ക​ര​സി തു​ട​ങ്ങി​യ വ​ൻ കോ​മ​ഡി നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ഇ​വ​രു​ടെ ത​മാ​ശ​ക​ൾ ക​ണ്ട് ചി​രി അ​ട​ക്കാ​ൻ താ​ൻ പാ​ടു​പെ​ട്ടെന്നും താരം പറഞ്ഞു.

 

 

K-Rail Survey

കൊ​ട്ടുക്കാ​ളി എ​ന്ന ചി​ത്ര​ത്തി​ൽ ക​ണ്ണു​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ് താ​ൻ വി​കാ​ര​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ൽ, കോ​ൺ സി​റ്റി​യി​ൽ ഡ​യ​ലോ​ഗു​ക​ൾ ഏ​റെ​യു​ണ്ട്. ത​മി​ഴ് പെ​ട്ടെ​ന്ന് വ​ഴ​ങ്ങി​ല്ലെ​ന്ന് തു​ട​ക്ക​ത്തി​ൽ സം​വി​ധാ​യ​ക​ൻ ഹ​രീ​ഷ് ദു​രൈ​രാ​ജി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി ത​ന്നു. സീ​നു​ക​ൾ വ​ള​രെ വേ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന സ്വ​ഭാ​വ​ത്തിനുടമയാണ് സംവിധായകൻ. ത​മി​ഴ് മാ​തൃ​ഭാ​ഷ​യ​ല്ലാ​ത്ത​തു​കൊ​ണ്ട് ത​നി​ക്ക് മാ​ത്ര​മാ​ണ് പ്രയാസമെന്നു ക​രു​തി​യെ​ങ്കി​ലും, മു​തി​ർ​ന്ന താരം വ​ടി​വു​ക്ക​ര​സി​ക്ക് പോ​ലും സം​വി​ധാ​യ​കന്‍റെ സ്പീ​ഡ് മ​ന​സി​ലാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നുവെന്നും അന്ന തമാശയോടെ പറഞ്ഞു.

കോ​ൺ സി​റ്റി​ക്ക് ശേ​ഷം എ​ല്ലാ​ത്ത​രം ജോ​ണ​റു​ക​ളും പ​രീ​ക്ഷി​ക്കാ​ൻ ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും അന്ന പറഞ്ഞു. എ​ന്നാ​ൽ കോ​മ​ഡി ചെ​യ്യു​വാ​ൻ ഇ​പ്പോ​ഴും പേ​ടി​യാ​ണ്. മു​ൻ​കൂ​ട്ടി തയാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി അ​ഭി​ന​യി​ക്കു​ന്ന​താ​ണ് ത​ന്‍റെ രീ​തി. എ​ന്നാ​ൽ കോൺ സിറ്റിയിൽ ബ്ലാ​ങ്ക് സ്ലേ​റ്റു​മാ​യി വ​രാ​നാ​ണ് സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. നോ​ക്കാം എ​ന്ന അ​ർ​ഥ​ത്തി​ലു​ള്ള പാ​ത്തു​ക്ക​ലാം എ​ന്ന സം​വി​ധാ​യ​കന്‍റെ വാ​ക്ക് ത​നി​ക്ക് വ​ലി​യ പ്ര​ഷ​ർ ആ​യി​രു​ന്നു​വെ​ന്നും അന്ന പറഞ്ഞു.

K-Rail Survey

അ​ർ​ജു​ൻ ദാ​സു​മാ​യി മു​ൻ​പ് ചി​ല പ്രോ​ജ​ക്ടു​ക​ൾ പ്ലാ​ൻ ചെ​യ്തി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല. കൈ​തി മു​ത​ൽ താ​ൻ അ​ർ​ജു​ന്‍റെ വ​ലി​യൊ​രു ആ​രാ​ധ​കി​യാ​ണെ​ന്ന് അ​ന്ന പറഞ്ഞു. വ്യ​ത്യ​സ്ത​മാ​യ ജോ​ണ​റു​ക​ൾ പ​രീ​ക്ഷി​ക്കാ​നും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് മാ​റാ​നും അ​ദ്ദേ​ഹ​ത്തി​ന് പ്ര​ത്യേ​ക ക​ഴി​വു​ണ്ടെ​ന്നു താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം, കൊ​ട്ടുക്കാ​ളി എ​ന്ന ചി​ത്രം മികച്ച നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യി​ട്ടും ബോ​ക്സ് ഓ​ഫീ​സി​ൽ പ്ര​തീ​ക്ഷി​ച്ച ചലനം സൃഷ്ടിച്ചില്ല. അതൊരു തിരിച്ചടിയാണെന്നു തോന്നുന്നില്ല. അ​തൊ​രു പ​രീ​ക്ഷ​ണ ചി​ത്ര​മാ​യി​രു​ന്നു. അ​ത്ത​രം സി​നി​മ​യി​ൽ സഹകരിക്കാൻ കഴിഞ്ഞതുതന്നെ ഭാഗ്യമായി കാണുന്നു. ന​മു​ക്ക് ഇ​ഷ്ട​പ്പെ​ട്ട ഒ​രു സ്ക്രി​പ്റ്റ് ക​ണ്ടെ​ത്തു​ക, ന​ല്ല സി​നി​മ​ക​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ക, അ​ത് പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന​താ​ണ് യ​ഥാ​ർ​ഥ നേ​ട്ടമെന്നും അന്ന ബെൻ പറഞ്ഞു.

Tags : Anna Ben Con City Kottukkaali Arjun Das Yogi Babu VTV Ganesh Ramesh Thilak Vadivukkarasi Kollywood Tamil Film News Malayalam Film News

Recent News

Corehub Up