x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ത്തൂ​രി​ൽ വീ​ടു​ക​ളി​ൽ ക​യ​റി സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: August 16, 2026 10:03 AM IST | Updated: August 16, 2026 10:03 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ൽ ര​ണ്ട് സ്ത്രീ​ക​ളോ​ട് ലൈം​ഗി​കാ​തി​ക്ര​മം ചെ​യ്ത ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ. ആ​ല​ത്തൂ​ർ നെ​ല്ലി​യാ​ങ്കു​ന്നം സ്വ​ദേ​ശി സു​നീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഈ ​മാ​സം എ​ട്ടി​നാ​ണ് ര​ണ്ടി​ട​ത്താ​യി ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ വീ​ടു​ക​ളി​ൽ ക​യ​റി ഇ​യാ​ൾ അ​തി​ക്ര​മം കാ​ട്ടി​യ​ത്. സ്ത്രീ​ക​ൾ ബ​ഹ​ളം വ​യ്ക്കു​ന്ന​ത് കേ​ട്ട് ആ​ളു​ക​ൾ കൂ​ടി​യ​പ്പോ​ഴേ​ക്കും ര​ണ്ടി​ട​ത്തു നി​ന്നും സു​നീ​ഷ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ ശേ​ഷം എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് സു​നീ​ഷ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​റ​ണാ​കു​ളം കു​റു​പ്പ​മ്പ​ടി​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പി​ടി​കൂ​ടി​യ​ത്. സു​നീ​ഷി​നെ ഇ​ന്ന് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കും.

മൂ​ന്നാ​ഴ്ച മു​മ്പാ​ണ് സു​നീ​ഷ് ത​മി​ഴ്‌​നാ​ട്ടി​ൽ മോ​ഷ​ണ കേ​സി​ലെ ശി​ക്ഷ ക​ഴി​ഞ്ഞ് ജ​യി​ലി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ​ണം, ല​ഹ​രി​ക്ക​ട​ത്ത് അ​ട​ക്ക​മു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Accused Arrest Sexual Assault Women Alathur

Recent News

Corehub Up