x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്ദേ​മാ​ത​ര വി​വാ​ദം; സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക് ബി​ജെ​പി

വെബ് ഡെസ്‌ക്
Published: August 16, 2026 07:21 AM IST | Updated: August 16, 2026 07:21 AM IST

പ്രവർത്തകർ വന്ദേമാതരം ആലപിക്കുന്നത് തുടർന്നപ്പോൾ അതു വിലക്കുന്ന സോണിയഗാന്ധി. മല്ലികാർജുൻ ഖാർഗെ സമീപം.

ന്യൂ​ഡ​ൽ​ഹി: വ​ന്ദേ​മാ​ത​ര വി​വാ​ദ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബി​ജെ​പി. എ​ഐ​സി​സി ആ​സ്ഥാ​ന​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ ദേ​ശീ​യ ഗീ​താ​ലാ​പ​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബി​ജെ​പി ആ​ലോ​ചി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ സോ​ണി​യ​ഗാ​ന്ധി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യും ആ​ല​പി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന​താ​ണ് പാ​ർ​ട്ടി ന​യ​മെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സേ​വാ​ദ​ൾ നേ​താ​വി​നോ​ട് പ​റ​യു​ന്ന​താ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ നി​ഷി​കാ​ന്ത് ദു​ബൈ എം​പി പു​റ​ത്ത് വി​ട്ടു.

വി​വാ​ദ​മാ​യ ച​ട​ങ്ങി​ന് തൊ​ട്ടു​പി​ന്നാ​ലെ സേ​വാ​ദ​ൾ നേ​താ​വി​നോ​ട് സം​സാ​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ൾ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ആ​യു​ധ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ബി​ജെ​പി.

 

Tags : VandeMataram BJP SoniaGandhi AICC RahulGandhi Delhi

Recent News

Corehub Up