തീപിടിത്തമുണ്ടായ കെട്ടിടം
ബാങ്കോക്ക്: തായ്ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കേറ്റിലുണ്ടായ തീപിടിത്തത്തിൽ പതിനൊന്നുപേർ മരിച്ചു. സംഭവത്തിൽ പതിനാറുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് തീപിടിത്തം.
കടകളും ഭക്ഷണശാലകളും വാടകമുറികളും പ്രവർത്തിച്ചിരുന്ന നാലുനില കെട്ടിടത്തിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പെട്ടെന്നുതന്നെ ആളിപ്പടർന്ന തീ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.
തായ്ലൻഡ്, മ്യാൻമർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.