അറസ്റ്റിലായ യാസില്‍ അഫ്രീത്
കൊച്ചി: കടവന്ത്രയില്‍ ഹരിതകര്‍മസേനാംഗമായ 70കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി യാസില്‍ അഫ്രീതിനെ (29) ആണ് പൊലിസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ മാലിന്യം ശേഖരിക്കാനായി പോയ വയോധികയെ ബൈക്കിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വയോധിക പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച്, ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് ഞായറാഴ്ച രാത്രി പിടികൂടിയത്. സംഭവത്തില്‍ പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Tags : Crime SexualAssault Assault AttemptedAssault Women Survivor Victim Arrest