x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഡി​ഗോ ജീ​വ​ന​ക്കാ​രി വ​ന​ത്തിനുള്ളിൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: November 16, 2026 11:03 AM IST | Updated: November 16, 2026 11:03 AM IST

വ​ർ​ഷ തു​ർ​ക്കർ

മും​ബൈ: ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​നാ​യി നാ​ട്ടി​ലെ​ത്തി​യ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​രി​യെ വ​ന​ത്തി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വ​ർ​ഷ തു​ർ​ക്ക​റാ​ണ് (35) കൊ​ല്ല​പ്പെ​ട്ട​ത്. മ​ഹാ​രാ​ഷ്ട്ര-​മ​ധ്യ​പ്ര​ദേ​ശ് അ​തി​ർ​ത്തി​ക്ക് സ​മീ​പം ഗോ​ണ്ടി​യ ജി​ല്ല​യി​ലെ ബോ​ണ്ട്രാ​നി വ​ന​മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി സ്വ​ന്തം നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു വ​ർ​ഷ. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ​യാ​ണ് വ​ർ​ഷ സു​ഹൃ​ത്താ​യ നി​തേ​ഷ് അ​ഗ​ർ​വാ​ളി​നൊ​പ്പം വീ​ട്ടി​ൽ നി​ന്നും പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ കു​റ​ച്ചു​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ നി​തേ​ഷ് ത​ന്നെ​യാ​ണ് വ​ർ​ഷ​യ്ക്ക് അ​പ​ക​ടം പ​റ്റി​യ വി​വ​രം കു​ടും​ബാം​ഗ​ങ്ങ​ളെ ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വ​ർ​ഷ​യെ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​ണ് വ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കീ​ട്ടോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് വ​ർ​ഷ​യെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ അ​ജ്ഞാ​ത​ർ ത​ങ്ങ​ളെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​തേ​ഷ് അ​ഗ​ർ​വാ​ൾ പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഈ ​ആ​ക്ര​മ​ണ​ത്തി​ൽ നി​തേ​ഷി​ന് യാ​തൊ​രു​വി​ധ പ​രി​ക്കു​ക​ളും പ​റ്റി​യി​ട്ടി​ല്ലെ​ന്ന​ത് പൊ​ലി​സി​ൽ സം​ശ​യ​മു​ണ​ർ​ത്തി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള നി​തേ​ഷി​നെ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​വ​തി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ മ​റ്റാ​രെ​ങ്കി​ലും ഉ​ണ്ടോ അ​തോ ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന കോ​ണി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Tags : IndigoEmployee Dead Forest Friend

Recent News

Corehub Up