x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല​ക്കേ​സി​ൽ ര​ണ്ട​ര വ​ർ​ഷം ജ​യി​ൽ​വാ​സം; ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട യു​വ​തി​യെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: November 16, 2026 10:39 AM IST | Updated: November 16, 2026 10:39 AM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ഏ​ഴു​വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് പൊ​ല‌ി​സ് ജ​യി​ലി​ല​ട​ച്ച യു​വാ​വ്, ജാ​മ്യ​ത്തി​ലി​റ​ങ്ങി ന​ട​ത്തി​യ സ്വ​ന്തം അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട യു​വ​തി​യെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ ജി​ല്ല​യി​ലെ പാ​ണ്ഡ​വ​പു​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യെ 2019 ജൂ​ലൈ മൂ​ന്നി​നാ​ണ് കാ​ണാ​താ​കു​ന്ന​ത്. പി​താ​വ് നാ​ഗ​രാ​ജ് ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് 2021 ഓ​ഗ​സ്റ്റ് 11-ന്, ​മ​ക​ളെ രാ​ജേ​ഷ് എ​ന്ന​യാ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കാ​വേ​രി ന​ദി​യി​ൽ ത​ള്ളി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് കാ​ട്ടി നാ​ഗ​രാ​ജ് വീ​ണ്ടും പ​രാ​തി ന​ൽ​കി.

ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പൊ​ലി​സ്, യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പോ​ലും ക​ണ്ടെ​ത്താ​നാ​വാ​തെ കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സ് നി​ര​ത്തി​യ വാ​ദ​ങ്ങ​ൾ ശ​രി​വ​ച്ച കോ​ട​തി രാ​ജേ​ഷി​ന് ത​ട​വ് ശി​ക്ഷ​യും വി​ധി​ച്ചു.

ര​ണ്ടു​വ​ർ​ഷ​വും അ​ഞ്ചു​മാ​സ​വും ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച രാ​ജേ​ഷ് പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി. തു​ട​ർ​ന്ന് ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ രാ​ജേ​ഷും അ​ഭി​ഭാ​ഷ​ക​ൻ ന​തേ​ഷും ചേ​ർ​ന്ന് സ്വ​ന്തം നി​ല​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ടെ​ന്ന് പൊ​ലി​സ് വി​ധി​യെ​ഴു​തി​യ യു​വ​തി മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച് മാ​ണ്ഡ്യ​യി​ലെ മാ​യി​ഗോ​ന​ഹ​ള്ളി​യി​ൽ ജീ​വി​ക്കു​ക​യാ​ണെ​ന്ന് ഇ​വ​ർ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​വം​ബ​ർ 11-ന് ​അ​ഭി​ഭാ​ഷ​ക​ൻ ന​തേ​ഷ് യു​വ​തി ജീ​വി​ച്ചി​രി​ക്കു​ന്ന വി​വ​രം പൊ​ലി​സി​നെ അ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ പൊ​ലി​സ് യു​വ​തി​യെ ക​ണ്ടെ​ത്തി വ​നി​താ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

പി​താ​വ് നി​ർ​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​വാ​ഹ​ത്തി​ൽ താ​ത്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ 2019 ജൂ​ലൈ മൂ​ന്നി​നാ​ണ് താ​ൻ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പൊ​ലി​സി​നോ​ട് വ്യ​ക്ത​മാ​ക്കി. രാ​ജേ​ഷി​നെ ത​നി​ക്ക് അ​റി​യു​ക പോ​ലു​മി​ല്ലെ​ന്നും ത​നി​ക്കെ​തി​രെ​യു​ള്ള കൊ​ല​ക്കേ​സി​നെ​ക്കു​റി​ച്ച് യാ​തൊ​ന്നും അ​റി​വി​ല്ലാ​യി​രു​ന്നെ​ന്നും യു​വ​തി മൊ​ഴി ന​ൽ​കി.

അ​തേ​സ​മ​യം, പൊ​ലി​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രാ​ജേ​ഷ് രം​ഗ​ത്തെ​ത്തി. സം​ഭ​വ​ദി​വ​സം ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് ഫോ​ൺ വി​ളി​ക്കാ​ൻ അ​പ​രി​ചി​ത​യാ​യ യു​വ​തി​ക്ക് ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി​യ​ത് മാ​ത്ര​മാ​ണ് ത​നി​ക്ക് ഈ ​കേ​സി​ലു​ണ്ടാ​യ ഏ​ക ബ​ന്ധ​മെ​ന്ന് രാ​ജേ​ഷ് പ​റ​യു​ന്നു. എ​ന്നാ​ൽ ത​ന്‍റെ നി​ര​പ​രാ​ധി​ത്വം അം​ഗീ​ക​രി​ക്കാ​ത്ത പൊ​ലി​സ്, കു​റ്റം സ​മ്മ​തി​പ്പി​ക്കു​ന്ന​തി​നാ​യി നി​ര​ന്ത​രം മ​ർ​ദി​ക്കു​ക​യും വൈ​ദ്യു​താ​ഘാ​ത​മേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​ക​ളും വ്യാ​ജ തെ​ളി​വു​ണ്ടാ​ക്ക​ലും വ​ലി​യ വി​വാ​ദ​മാ​യ​തോ​ടെ, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്കാ​ൻ മാ​ണ്ഡ്യ എ​സ്പി ശോ​ഭാ​റാ​ണി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. നി​ര​പ​രാ​ധി​ത്വം തെ​ളി​ഞ്ഞ​തോ​ടെ കേ​സ് വീ​ണ്ടും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Tags : Murder Man Woman Alive

Recent News

Corehub Up