സോനം വാംഗ്ചുക്ക്
ശ്രീനഗര്‍: ലഡാക്ക് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനെതിരേ പ്രതിഷേധിച്ചതിനു സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാംഗ്ചുക്ക് രണ്ടുമാസം വീട്ടുതടങ്കലില്‍.
പൊതുയോഗങ്ങളിലും ഘോഷയാത്രകളിലും പങ്കെടുക്കുന്നതിനു വിലക്കുമുണ്ട്. അടുത്തമാസം നാലിനു നടത്താന്‍ നിശ്ചയിച്ച തെരഞ്ഞെടുപ്പിനെതിരേ ലഡാക്കിലെ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതാണ് നടപടിക്കു കാരണം.
പ്രതിഷേധവേദിയില്‍നിന്ന് കഴിഞ്ഞദിവസം വാംഗ്ചുക്കിനെ നീക്കംചെയ്തിരുന്നു. നടപടി വേണമെന്നു പൊലിസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Tags : Sonam Wangchuk Deepika DeepikaNewspaper BreakingNews NewsUpdate under house arrest