Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sonam Wangchuk

സോ​നം വാം​ഗ്‌​ചു​ക്കി​ന്‍റെ ചി​ത്രം വ​ര​ച്ചു; ഗു​വാ​ഹ​ത്തി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഗു​വാ​ഹ​ത്തി: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ​രി​സ്ഥി​തി വാ​ദി​യു​മാ​യ സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ചി​ത്രം പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വ​ര​ച്ച​തി​ന് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ഗു​വാ​ഹ​ത്തി പോ​ലീ​സ്. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ചി​ത്രം വ​ര​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ദി​ബ്രു​ഗ​ഡ് സ്വ​ദേ​ശി​യാ​യ ന​കു​ൽ മി​ലി, ഗു​വാ​ഹ​ത്തി ദ​ക്ഷി​ൺ​ഗാ​വ് സ്വ​ദേ​ശി​യാ​യ ഗൗ​ര​വ് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് ദി​സ്പു​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​സി​സ്ത ഫ്ലൈ ​ഓ​വ​റി​ന​ടി​യി​ലും ജ്യോ​തി-​വി​ഷ്ണു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ട്ട് തി​യേ​റ്റ​റി​ന് സ​മീ​പ​വു​മാ​ണ് ഇ​വ​ർ ചി​ത്രം വ​ര​ച്ച​ത്. ഔ​ദ്യോ​ഗി​ക അ​നു​മ​തി​യി​ല്ലാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്ത​തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ​തി​രെ സ​മ​രം ചെ​യ്ത് ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് സോ​നം വാം​ഗ്ചു​ക്കി​നെ ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ദി​വ​സ​മാ​ണ് ഗു​വാ​ഹ​ത്തി​യി​ൽ ഈ ​അ​റ​സ്റ്റ് ന​ട​ന്ന​ത്.

ഇ​വ​ർ​ക്കെ​തി​രാ​യ കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ല​ഭി​ക്കു​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സ​മാ​ന​മാ​യ രീ​തി​യി​ൽ സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ചി​ത്രം മ​റ്റൊ​രു സ്ഥ​ല​ത്തും വ​ര​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്; ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

 

National

സോ​നം വാം​ഗ്‌‌‌​ചു​ക്കി​ന്‍റെ നി​രാ​ഹാ​ര സ​മ​രം ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക്; ആ​രോ​ഗ്യ​നി​ല മോ​ശ​മെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്‌​ചു​ക്ക് ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര സ​മ​രം ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക്. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം തു​ട​രു​ന്ന​ത്. നി​രാ​ഹാ​ര സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് വാം​ഗ്‌​ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ന്നും, ഇ​തി​ന​കം അ​ദ്ദേ​ഹ​ത്തി​ന് അ​ഞ്ച് കി​ലോ ഭാ​രം കു​റ​ഞ്ഞു​വെ​ന്നും സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ അ​റി​യി​ച്ചു.

ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ധാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​ജെ​പി സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​ത്. 20 വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മ​ന്ത്രി പു​റ​ത്തു​പോ​ക​ണ​മെ​ന്നും, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ ആ​വ​ശ്യ​പ്പെ​ട്ടു. വാം​ഗ്ചു​ക്കി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നാ​യി​രി​ക്കു​മെ​ന്നും സി​ജെ​പി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​ന് വ​ലി​യ പി​ന്തു​ണ​യാ​ണ് രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, ബൃ​ന്ദ കാ​രാ​ട്ട്, സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ, യോ​ഗേ​ന്ദ്ര യാ​ദ​വ്, പ്ര​ശാ​ന്ത് ഭൂ​ഷ​ൺ, ആ​നി രാ​ജ, അ​ഞ്ജ​ലി ഭ​ര​ദ്വാ​ജ്, നി​ഖി​ൽ ഡേ, ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​രാ​യ സാ​ഗ​രി​ക ഘോ​ഷ്, മ​ഹു​വ മൊ​യ്ത്ര തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

National

നീ​റ്റ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ സോ​നം വാം​ഗ്ചു​ക്കി​ന്‍റെ നി​രാ​ഹാ​ര സ​മ​രം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​ഴി​മ​തി​ക​ൾ​ക്കു​മെ​തി​രെ പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ർ​ത്താ​വു​മാ​യ സോ​നം വാം​ഗ്‌​ചു​ക്ക് ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് വാം​ഗ്ചു​ക്ക് നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​ത്.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്ക​ണ​മെ​ന്നും, നീ​റ്റ് പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ൽ സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. ല​ഡാ​ക്കി​ന്‍റെ പാ​രി​സ്ഥി​തി​ക​വും സാം​സ്കാ​രി​ക​വു​മാ​യ സം​ര​ക്ഷ​ണ​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​ദ്ദേ​ഹം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

തു​ട​ർ​ച്ച​യാ​യ നാ​ല് ദി​വ​സ​ത്തെ നി​രാ​ഹാ​രം കാ​ര​ണം സോ​നം വാം​ഗ്‌​ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​യു​ണ്ട്. അ​ദ്ദേ​ഹം ഇ​തി​ന​കം ര​ണ്ട് കി​ലോ​യോ​ളം ഭാ​രം കു​റ​ഞ്ഞ​താ​യും, ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും ര​ക്ത​സ​മ്മ​ർ​ദ​വും കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് വെ​ള്ള​വും ഉ​പ്പും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ അ​ധി​ക​മാ​യി ക​ഴി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ അ​ദ്ദേ​ഹ​ത്തോ​ട് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ത്ഥി​ക​ളും ക​ർ​ഷ​ക നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ജ​ന്ത​ർ മ​ന്ത​റി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട മാ​റ്റ​ങ്ങ​ൾ ന​ട​പ്പി​ലാ​കും വ​രെ സ​മ​രം തു​ട​രാ​നാ​ണ് തീ​രു​മാ​നം.

 

National

സി​ജെ​പി സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി സോ​നം വാം​ഗ്‌​ചു​ക്, ഇ​ന്ന് മു​ത​ൽ ജ​ന്ത​ർ മന്ത​റി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം 

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യും വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​ക്കാ​യും ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ദ​റി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​ക് ഇ​ന്ന് മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കും. പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ജൂ​ൺ 27-ന​കം കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നി​രാ​ഹാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മു​ൻ​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

അ​ഭി​ജീ​ത് ദി​പ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ മ​ന്ദ​റി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്  സോ​നം വാം​ഗ്‌​ചു​ക്കും സ​മ​ര​വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ പൂ​ർ​ണ​മാ​യ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ക, വി​ശ്വ​സ​നീ​യ​മാ​യ രീ​തി​യി​ൽ പ​രീ​ക്ഷാ സം​വി​ധാ​നം പ​രി​ഷ്ക​രി​ക്കു​ക, നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് ഇ​ര​യാ​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. 

National

സോനം വാങ്ചുകിന്‍റെ തടങ്കൽഹർജി തീർപ്പാക്കി

ന്യൂ​ഡ​ൽ​ഹി: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാ​ങ്ചു​കി​നെ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം (എ​ൻ​എ​സ്എ) ത​ട​ങ്ക​ലി​ൽ വ​ച്ച​തി​നെ​തി​രേ ഭാ​ര്യ ഗീ​താ​ഞ്ജ​ലി ജെ ​ആ​ങ്മോ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി തീ​ർ​പ്പാ​ക്കി.

വാ​ങ്ചു​കി​ന്‍റെ ത​ട​വ് മാ​ർ​ച്ച് 14ന് ​കേ​ന്ദ്ര സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​ർ, പി.​ബി. വാ​രാ​ലെ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ലൊ​ന്നും ബാ​ക്കി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ഇ​ന്ന് നി​രീ​ക്ഷി​ച്ചു.

വാ​ങ്ചു​കി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തെ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ എ​ന്തെ​ങ്കി​ലും സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടോ എ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി നേ​ര​ത്തേ ചോ​ദി​ച്ചി​രു​ന്നു.

അ​റ​സ്റ്റി​ലാ​യി ഏ​ക​ദേ​ശം ആ​റ് മാ​സ​ത്തോ​ളം ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് വാ​ങ്ചു​കി​നെ ഈ ​മാ​സം മോ​ചി​പ്പി​ച്ച​ത്.

ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി ന​ൽ​ക​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 2025 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

National

സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക; ത​ട​ങ്ക​ൽ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്ര​ത്തോ​ട് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ത​ട​വി​ൽ ക​ഴി​യു​ന്ന പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ന്ന​തി​ൽ സു​പ്രീം​കോ​ട​തി ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. അ​ഞ്ച് മാ​സ​ത്തോ​ള​മാ​യി തു​ട​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ട​ങ്ക​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന് ഗൗ​ര​വ​മാ​യി ചി​ന്തി​ക്കാ​ൻ കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​ധ്‌​പൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന വാം​ഗ്ചു​ക്കി​ന്‍റെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച കോ​ട​തി, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ഒ​ട്ടും തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചു. വ​യ​റു​വേ​ദ​ന​യും പ്രാ​യ​ത്തി​ന്‍റേ​താ​യ അ​വ​ശ​ത​ക​ളും അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടു​ന്നു​ണ്ടെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​ർ, പി.​ബി. വ​രാ​ലെ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

"നി​യ​മ​പ​ര​മാ​യ വാ​ദ​ങ്ങ​ൾ​ക്കും സാ​ങ്കേ​തി​ക​ത​ക​ൾ​ക്കും അ​പ്പു​റം, ഒ​രു കോ​ട​തി ഓ​ഫീ​സ​ർ എ​ന്ന നി​ല​യി​ൽ ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കൂ" എ​ന്ന് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കെ.​എം. ന​ട​രാ​ജി​നോ​ട് കോ​ട​തി പ​റ​ഞ്ഞു. സെ​പ്തം​ബ​ർ 26 മു​ത​ൽ അ​ദ്ദേ​ഹം ത​ട​വി​ലാ​ണ്. ഇ​ത്ര​യും കാ​ലം ത​ട​വി​ൽ വെ​ച്ച​ത് ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടോ എ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു.

വാം​ഗ്ചു​ക്കി​നെ ത​ട​ങ്ക​ലി​ലാ​ക്കാ​ൻ കാ​ര​ണ​മാ​യ ഔ​ദ്യോ​ഗി​ക ഫ​യ​ലു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും നേ​രി​ട്ട് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി കേ​ന്ദ്ര​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.

ല​ഡാ​ക്കി​ലെ യു​വാ​ക്ക​ളെ അ​ക്ര​മ​ത്തി​ലേ​ക്ക് പ്രേ​രി​പ്പി​ച്ചു എ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വാം​ഗ്ചു​ക്കി​നെ​തി​രെ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. നേ​പ്പാ​ളി​ലും ബം​ഗ്ലാ​ദേ​ശി​ലും ഉ​ണ്ടാ​യ​തു​പോ​ലെ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ ല​ഡാ​ക്കി​ലും കൊ​ണ്ടു​വ​രാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ച്ചു​വെ​ന്നും അ​ത് നാ​ല് പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ അ​ക്ര​മ​ങ്ങ​ളി​ൽ ക​ലാ​ശി​ച്ചു​വെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു.

വാം​ഗ്ചു​ക്കി​ന്‍റെ ത​ട​ങ്ക​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഗീ​താ​ഞ്ജ​ലി അം​ഗ്‌​മോ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഈ ​ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്. സ​മാ​ധാ​ന​പ​ര​മാ​യ പോ​രാ​ട്ട​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​വ​ർ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

 

National

സോ​നം വാം​ഗ്ചു​ക് ശ്ര​മി​ച്ച​ത് ജെ​ൻ​സി ക​ലാ​പ​ത്തി​നെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ‌​ഹി: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും ആ​ക്ടി​വി​സ്റ്റു​മാ​യ സോ​നം വാം​ഗ്ചു​ക് ബം​ഗ്ലാ​ദേ​ശി​ലും നേ​പ്പാ​ളി​ലും ന​ട​ന്ന​തി​ന് സ​മാ​ന​മാ​യ ജെ​ൻ​സി ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ.

ത​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് മ​റ‍​യാ​യി ഗാ​ന്ധി​ജി​യു​ടെ പ്ര​സം​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വാ​ദി​ച്ചു. സോ​നം വാം​ഗ്ചു​കി​ന്‍റെ ഭാ​ര്യ ഗീ​താ​ഞ്ജ​ലി ജെ. ​ആം​ഗ്‌​മോ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം കോ​ട​തി.

ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് നാ​ല് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 90 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം സെ​പ്റ്റം​ബ​ർ 26ന് ​ആ​യി​രു​ന്നു സോ​ന​ത്തെ എ​ൻ​എ​സ്എ പ്ര​കാ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

നി​ല​വി​ൽ ജോ​ധ്പൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​യു​ക​യാ​ണ് സോ​നം വാം​ഗ്ചു​ക്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ആ​ണ് വാം​ഗ്ചു​കി​നാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. കേ​സി​ൽ ചൊ​വ്വാ​ഴ്ച​യും വാ​ദം തു​ട​രും.

 

 

 

National

സോനം വാംഗ്ചുക്കിന്‍റെ കസ്റ്റഡി: കേന്ദ്രത്തിന്‍റെ പ്രതികരണം തേടി സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ല​​​ഡാ​​​ക്ക് സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​രി​​​സ്ഥി​​​തി​​​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ സോ​​​നം വാം​​​ഗ്ചു​​​ക്കി​​​നെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ​​​ നി​​​യ​​​മ​​​പ്ര​​​കാ​​​രം ത​​​ട​​​ങ്ക​​​ലി​​​ൽ പാ​​​ർ​​​പ്പി​​​ച്ച​​​തു ചോ​​​ദ്യം ചെ​​​യ്തു ഭാ​​​ര്യ ഗീ​​​താ​​​ഞ്ജ​​​ലി ആം​​​ഗ്‌​​​മോ സ​​​മ​​​ർ​​​പ്പി​​​ച്ച ഭേ​​​ദ​​​ഗ​​​തി ഹ​​​ർ​​​ജി​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി.

ഹ​​​ർ​​​ജി​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ധി​​​കവി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​തി​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​നാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​ര​​​വി​​​ന്ദ് കു​​​മാ​​​ർ, എ​​​ൻ.​​​വി.​​​ അ​​​ഞ്ജ​​​രി​​​യ എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

വാം​​​ഗ്ചു​​​ക്കി​​​ന്‍റെ അ​​​റ​​​സ്റ്റി​​​നു​​​മു​​​ന്പ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഭാ​​​ര്യ ഭേ​​​ദ​​​ഗ​​​തി​​​ഹ​​​ർ​​​ജി​​​യി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ എ​​​ൻ​​​ജി​​​ഒ​​​യ്ക്ക് വി​​​ദേ​​​ശ ധ​​​ന​​​സ​​​ഹാ​​​യം റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നു സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളും ഹ​​​ർ​​​ജി​​​യിൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​ഞ്ച് എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വാം​​​ഗ്ചു​​​ക്കി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തെ​​​ങ്കി​​​ലും മൂ​​​ന്നെ​​​ണ്ണ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രാ​​​യ ഒ​​​രു ആ​​​രോ​​​പ​​​ണ​​​വും പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഭാ​​​ര്യ ചൂണ്ടിക്കാട്ടി. അ​​​യ​​​ൽ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഉ​​​ണ്ടാ​​​യ പോ​​​രാ​​​ട്ടം വാം​​​ഗ്ചു​​​ക് ത​​​ന്‍റെ പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

ഇ​​​ത് അ​​​ദ്ദേ​​​ഹ​​​ത്തെ ത​​​ട​​​ങ്ക​​​ലി​​​ൽ പാ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ര​​​ണ​​​മാ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ അ​​​ദ്ദേ​​​ഹം ത​​​ന്‍റെ പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നും ഭേ​​​ദ​​​ഗ​​​തി​​​ഹ​​​ർ​​​ജി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. അ​​​ടു​​​ത്ത മാ​​​സം 24ന് ​​​കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കും.

National

എ​ന്തു​കൊ​ണ്ട് ഭാ​ര്യ​യെ അ​റി​യി​ച്ചി​ല്ല; വാം​ഗ്ചു​കി​ന്‍റെ അ​റ​സ്റ്റി​ൽ കേ​ന്ദ്ര​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ല​ഡാ​ക് സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ അ​റ​സ്റ്റി​ലാ​യ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ സോ​നം വാം​ഗ്ചു​കി​ന്‍റെ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ ഗീ​താ​ഞ്ജ​ലി ജെ. ​അം​ഗ്‌​മോ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര​ത്തി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

ഗീ​താ​ഞ്ജ​ലി​യു​ടെ ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍, ല​ഡാ​ക്ക് ഭ​ര​ണ​കൂ​ടം, രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​ര്‍, എ​ന്‍.​വി. അ​ഞ്ജാ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

വാം​ഗ്ചു​കി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​വ​രം അ​റി​യി​ച്ചി​ല്ലെ​ന്ന് ഗീ​താ​ഞ്ജ​ലി ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍, എ​ന്തു​കൊ​ണ്ട് ഭാ​ര്യ​യെ ഇ​ക്കാ​ര്യം അ​റി​യി​ക്കാ​തി​രു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ത​ട​ങ്ക​ലി​ല്‍ വ​ച്ച​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ ഭാ​ര്യ​യെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​യ​മ​പ​ര​മാ​യി നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ മ​റു​പ​ടി ന​ൽ​കി.

വാം​ഗ്ചു​കി​ന് വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ജ​യി​ല്‍ നി​യ​മ​പ്ര​കാ​രം ന​ല്‍​കേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

വാം​ഗ്ചു​കി​ന്‍റെ മോ​ച​ന​ത്തി​ല്‍ ഇ​പ്പോ​ള്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സ് ഈ ​മാ​സം 14 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു.

നി​ല​വി​ല്‍ ജോ​ധ്പു​ര്‍ ജ​യി​ലി​ലാ​ണ് സോ​നം വാം​ഗ്ചു​കി​നെ പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. വാം​ഗ്ചു​കി​നെ ആ​ര്‍​ട്ടി​ക്കി​ള്‍ 22 പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ങ്ക​ലി​ല്‍ വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ജ​യി​ല്‍ മോ​ചി​ത​നാ​ക്ക​ണ​മെ​ന്നു​മാ​ണ് ഗീ​താ​ഞ്ജ​ലി ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍, ല​ഡാ​ക്ക് ഭ​ര​ണ​കൂ​ടം, എ​ന്നി​വ​ര്‍​ക്ക് പു​റ​മെ ജോ​ധ്പൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടും ഹ​ര്‍​ജി​യി​ലെ എ​തി​ര്‍ ക​ക്ഷി​ക​ളാ​ണ്.

 

National

ല​ഡാ​ക്ക് വെ​ടി​വ​യ്പ്പ്; ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കും വ​രെ ജ​യി​ലി​ൽ തു​ട​രു​മെ​ന്ന് സോ​നം വാം​ഗ്ചു​ക്ക്

ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്കി​ലെ വെ​ടി​വെ​പ്പി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കും വ​രെ ജ​യി​ലി​ൽ തു​ട​രു​മെ​ന്ന് ആ​ക്ടി​വി​സ്റ്റ് സോ​നം വാം​ഗ്ചു​ക്ക്. ലീ​ഗ​ൽ ടീം ​ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും താ​ൻ സു​ഖ​മാ​യി​രി​ക്കു​ന്നു. വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് അ​നു​ശോ​ച​നം. ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും​വ​രെ​യും ജ​യി​ലി​ൽ തു​ട​രും. ആ​റാം ഷെ​ഡ്യൂ​ളി​നും സം​സ്ഥാ​ന പ​ദ​വി​ക്കും വേ​ണ്ടി​യു​ള്ള ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു. അ​പ്പ​ക്സ് ബോ​ഡി സ്വീ​ക​രി​ക്കു​ന്ന ഏ​തൊ​രു ന​ട​പ​ടി​യി​ലും പൂ​ർ​ണ​ഹൃ​ദ​യ​ത്തോ​ടെ കൂ​ടെ നി​ൽ​ക്കും. യ​ഥാ​ർ​ഥ ഗാ​ന്ധി​യ​ൻ അ​ഹിം​സ​യു​ടെ വ​ഴി​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പോ​രാ​ട്ടം തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

അ​തേ​സ​മ​യം, ഭാ​ര്യ ഗീ​താ​ഞ്ജ​ലി ആം​ഗ്മോ ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ്പ​സ് സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് അ​ര​വി​ന്ദ് കു​മാ​ർ, എ​ൻ.​വി. അ​ഞ്ജ​രി​യ​യും എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക.

National

സോ​നം വാം​ഗ്ചു​ക്കി​നെ മോ​ചി​പ്പി​ക്ക​ണം; സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് ഭാ​ര്യ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം (എ​ൻ‌​എ​സ്‌​എ) പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ ആ​ക്ടി​വി​സ്റ്റ് സോ​നം വാം​ഗ്ചു​ക്കി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് ഭാ​ര്യ ഗീ​താ​ഞ്ജ​ലി ജെ. ​ആം​ഗ്മോ.

ജോ​ധ്പു​രി​ലെ ജ​യി​ലി​ൽ നി​ന്നും അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. വാം​ഗ്ചു​ക്കി​നെ​തി​രെ എ​ൻ​എ​സ്എ ചു​മ​ത്താ​നു​ള്ള തീ​രു​മാ​ന​ത്തെ​യും ഹ​ർ​ജി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്നു.

വാം​ഗ്ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച് ത​നി​ക്ക് ഇ​പ്പോ​ഴും ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ ഗീ​താ​ഞ്ജ​ലി പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ പ്ര​വ​ർ​ത്ത​ക​നു​മാ​യി വാം​ഗ്ചു​ക്കി​ന് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ളും ഗീ​താ​ഞ്ജ​ലി നി​ഷേ​ധി​ച്ചു.

Latest News

Corehub Up