x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​നം വാം​ഗ്‌‌‌​ചു​ക്കി​ന്‍റെ നി​രാ​ഹാ​ര സ​മ​രം ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക്; ആ​രോ​ഗ്യ​നി​ല മോ​ശ​മെ​ന്ന് റി​പ്പോ​ർ​ട്ട്

ഓൺലൈൻ ഡെസ്ക്
Published: July 4, 2026 06:40 PM IST | Updated: July 4, 2026 06:40 PM IST

ഡൽഹിയിലെ ജന്തർ മന്തറിൽ സോനം വാംഗ്ചുക്ക് നിരാഹാര സമരത്തിൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്‌​ചു​ക്ക് ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര സ​മ​രം ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക്. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം തു​ട​രു​ന്ന​ത്. നി​രാ​ഹാ​ര സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് വാം​ഗ്‌​ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ന്നും, ഇ​തി​ന​കം അ​ദ്ദേ​ഹ​ത്തി​ന് അ​ഞ്ച് കി​ലോ ഭാ​രം കു​റ​ഞ്ഞു​വെ​ന്നും സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ അ​റി​യി​ച്ചു.

ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ധാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​ജെ​പി സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​ത്. 20 വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മ​ന്ത്രി പു​റ​ത്തു​പോ​ക​ണ​മെ​ന്നും, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ ആ​വ​ശ്യ​പ്പെ​ട്ടു. വാം​ഗ്ചു​ക്കി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നാ​യി​രി​ക്കു​മെ​ന്നും സി​ജെ​പി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​ന് വ​ലി​യ പി​ന്തു​ണ​യാ​ണ് രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, ബൃ​ന്ദ കാ​രാ​ട്ട്, സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ, യോ​ഗേ​ന്ദ്ര യാ​ദ​വ്, പ്ര​ശാ​ന്ത് ഭൂ​ഷ​ൺ, ആ​നി രാ​ജ, അ​ഞ്ജ​ലി ഭ​ര​ദ്വാ​ജ്, നി​ഖി​ൽ ഡേ, ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​രാ​യ സാ​ഗ​രി​ക ഘോ​ഷ്, മ​ഹു​വ മൊ​യ്ത്ര തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

Tags : Sonam Wangchuk Jantar Mantar Cockroach Janta Party Latest News

Recent News

Corehub Up