x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ല​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണം; വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ത്തു

കൊച്ചി ബ്യൂറോ
Published: July 4, 2026 04:32 PM IST | Updated: July 4, 2026 04:34 PM IST

കോതമംഗലത്ത് കാട്ടാന തകർത്ത വീടീന്‍റെ മേൽക്കൂര

കൊ​ച്ചി: കോ​ത​മം​ഗ​ലം കീ​രം​പാ​റ​യി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ത്തു. പു​ന്നേ​ക്കാ​ട് കൂ​രി​കു​ളം സ്വ​ദേ​ശി ഷെ​ജി കു​മാ​റി​ന്റെ വീ​ടി​ന്റെ മേ​ല്‍​ക്കൂ​ര​യാ​ണ് ത​ക​ര്‍​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ​യാ​ണ് ആ​ന എ​ത്തി​യ​ത്. എ​ന്നാ​ല്‍ വീ​ട്ടു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ല്ല.

കാ​ട്ടാ​ന ഭീ​തി​യി​ല്‍ പേ​ടി​ച്ചാ​ണ് ഷെ​ജി​യും മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​യു​ന്ന​ത്. എ​ട്ടു വ​ര്‍​ഷ​മാ​യി കാ​ട്ടാ​ന ഈ ​പ്ര​ദേ​ശ​ത്ത് എ​ത്തു​ന്നു​ണ്ട്. ആ​ന​യെ ഓ​ടി​ച്ചു വി​ടു​മെ​ങ്കി​ലും ആ​ന തി​രി​ച്ചെ​ത്തും. നേ​ര​ത്തെ രാ​ത്രി​യാ​ണ് ആ​ന എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ വൈ​കു​ന്നേ​രം ആ​റി​നു​ള്ളി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ എ​ത്തു​ക​യാ​ണ്.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ന​ട​പ​ടി എ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​ത്രി ഒ​രു കാ​ട്ടാ​ന മാ​ത്ര​മാ​ണ് എ​ത്തി​യ​തെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഒ​രു കൊ​മ്പ​നും ര​ണ്ടു പി​ടി​യാ​നു​ക​ളും ഒ​രു കു​ട്ടി​യാ​ന​യു​മാ​ണ് പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത് എ​ന്നാ​ണ് ഷെ​ജി കു​മാ​ര്‍ പ​റ​യു​ന്ന​ത്.

Tags : wild elephant attack destroys roof house kothamangalam

Recent News

Corehub Up