വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഇന്ത്യൻ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവൻഷി
മാഞ്ചസ്റ്റർ: ഇന്ത്യൻ ക്രിക്കറ്റിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള റിക്കാർഡ് പഴങ്കഥയാക്കി കൗമാരതാരം വൈഭവ് സൂര്യവൻഷി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലൂടെയാണ് 15 വയസുകാരനായ വൈഭവ് ഇന്ത്യൻ ടീമിനായി ആദ്യമായി കളത്തിലിറങ്ങിയത്. 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ നേട്ടത്തിലെത്തിയത്.
1989-ൽ പാകിസ്ഥാനെതിരെ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറ്റം കുറിച്ച ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്. 37 വർഷത്തിന് ശേഷമാണ് സച്ചിന്റെ ഈ റിക്കാർഡ് തിരുത്തപ്പെടുന്നത്.
ഈ വർഷം നടന്ന ഐപിഎൽ സീസണിലെ മികച്ച പ്രകടനമാണ് വൈഭവിന്റെ കരിയറിൽ വഴിത്തിരിവായത്. രാജസ്ഥാൻ റോയൽസിനായി കളിച്ച വൈഭവ് 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ചുകൂട്ടി ടൂർണമെന്റിലെ 'ഓറഞ്ച് ക്യാപ്' ജേതാവായിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച താരമെന്ന റിക്കാർഡും ഇദ്ദേഹത്തിന് സ്വന്തമാണ്.
Tags : Vaibhav Sooryavanshi Sachin Tendulkar Debut International Cricket Latest News