Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Debut

സ​ച്ചി​ന്‍റെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്തു; ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക്രി​ക്ക​റ്റ് താ​ര​മാ​യി വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി

മാ​ഞ്ച​സ്റ്റ​ർ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ​യാ​ക്കി കൗ​മാ​ര​താ​രം വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് 15 വ​യ​സു​കാ​ര​നാ​യ വൈ​ഭ​വ് ഇ​ന്ത്യ​ൻ ടീ​മി​നാ​യി ആ​ദ്യ​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. 15 വ​യ​സ്സും 99 ദി​വ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് വൈ​ഭ​വ് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

1989-ൽ ​പാ​കി​സ്ഥാ​നെ​തി​രെ 16 വ​യ​സ്സും 205 ദി​വ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ൾ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഇ​തി​ഹാ​സ താ​രം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റു​ടെ റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യ​ത്. 37 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സ​ച്ചി​ന്‍റെ ഈ ​റി​ക്കാ​ർ​ഡ് തി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഈ ​വ​ർ​ഷം ന​ട​ന്ന ഐ​പി​എ​ൽ സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് വൈ​ഭ​വി​ന്‍റെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നാ​യി ക​ളി​ച്ച വൈ​ഭ​വ് 16 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 776 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി ടൂ​ർ​ണ​മെ​ന്‍റി​ലെ 'ഓ​റ​ഞ്ച് ക്യാ​പ്' ജേ​താ​വാ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സ​റു​ക​ൾ അ​ടി​ച്ച താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ഇ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​ണ്.

Latest News

Corehub Up