x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ. രാ​ജ​ഗോ​പാ​ലി​ന് പാ​സ്‌​പോ​ർ​ട്ട് ല​ഭി​ച്ചു; സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് മു​ഖ്യ​മ​ന്ത്രി

ഓൺലൈൻ ഡെസ്ക്
Published: July 4, 2026 03:49 PM IST | Updated: July 4, 2026 03:49 PM IST

ടെലഗ്രാഫ് മുൻ പത്രാധിപർ ആർ. രാജഗോപാൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ടെ​ല​ഗ്രാ​ഫ് മു​ൻ എ​ഡി​റ്റ​റു​മാ​യ ആ​ർ. രാ​ജ​ഗോ​പാ​ലി​ന് പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കി ല​ഭി​ച്ചു. പാ​സ്‌​പോ​ർ​ട്ട് ല​ഭി​ച്ച വി​വ​രം അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ അ​റി​യി​ച്ച​ത്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ലെ​ന്ന സാ​ങ്കേ​തി​ക കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കി ന​ൽ​കു​ന്ന​ത് ത​ട​സ​പ്പെ​ട്ടി​രു​ന്ന​ത്.

വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ടു​ക​യും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് അ​ടി​യ​ന്ത​ര​മാ​യി ക​ത്ത​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ത്ത് ല​ഭി​ച്ച അ​ന്നു​ത​ന്നെ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കി ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ ശ്ര​ദ്ധേ​യ​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ. രാ​ജ​ഗോ​പാ​ലി​ന് പാ​സ്‌​പോ​ർ​ട്ട് ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം മു​ഖ്യ​മ​ന്ത്രി​യും പ​ങ്കു​വെ​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

Tags : Telegraph Editor R. Rajagopal Chief Minister Latest News

Recent News

Corehub Up