x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദാ​ര​യ്ക്ക് സെ​ഞ്ചു​റി; ശ്രീ​ല​ങ്ക ശ​ക്ത​മാ​യ നി​ല​യി​ൽ

സ്പോർട്സ് ഡെസ്ക്
Published: July 4, 2026 12:11 PM IST | Updated: July 4, 2026 12:43 PM IST

ല​ഹി​രു ഉ​ദാ​ര​യു​ടെ വി​ക്ക​റ്റ് ആ​ഘോ​ഷി​ക്കു​ന്ന വെ​സ്റ്റി​ൻ​ഡീ​സ് താ​ര​ങ്ങ​ൾ.

ആ​ന്‍റി​ഗ്വ: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ശ്രീ​ല​ങ്ക ശ​ക്ത​മാ​യ നി​ല​യി​ൽ. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ല​ങ്ക ഒ​ന്നാം ദി​നം അ​വ​സാ​നി​ക്കു​മ്പോ​ൾ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 338 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഓ​പ്പ​ണ​ർ ല​ഹി​രു ഉ​ദാ​ര​യു​ടെ സെ​ഞ്ചു​റി (188) മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക മി​ക​ച്ച സ്കോ​റി​ലേ​ക്ക് കു​തി​ച്ച​ത്. 25ന് ​ര​ണ്ട് എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ല​ങ്ക​യെ ഉ​ദാ​ര​യും കാ​മി​ന്ദു മെ​ൻ​ഡി​സും (84 റ​ൺ​സ്) ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 215 റ​ൺ​സി​ന്‍റെ വ​മ്പ​ൻ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

വി​ൻ​ഡീ​സി​നു വേ​ണ്ടി ജ​സ്റ്റി​ൻ ഗ്രീ​വ്സ്, ജെ​യ്ഡ​ൻ സീ​ൽ​സ്, അ​ൽ​സാ​രി ജോ​സ​ഫ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും ഷാ​മ​ർ ജോ​സ​ഫ് ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​രം വെ​സ്റ്റി​ൻ​ഡീ​സ് വി​ജ​യി​ച്ചി​രു​ന്നു.

Tags : cricket Sri Lanka West Indies

Recent News

Corehub Up