x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ൽ ലാ​ലാ ക​ബീ​റും കൂ​ട്ടാ​ളി​യും വീ​ണു; 30 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ‌​ടു​ത്തു

വെബ് ഡെസ്ക്
Published: July 4, 2026 01:17 PM IST | Updated: July 4, 2026 01:17 PM IST

ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് മി​ർ​ഷാ​ൻ, അ​ഹ​മ്മ​ദ് ക​ബീ​ർ ലാ​ല.

കാ​സ​ർ​ഗോ​ഡ്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 30 കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന കു​റ്റ​വാ​ളി ലാ​ലാ ക​ബീ​റും കൂ​ട്ടാ​ളി​യും പി​ടി​യി​ലാ​യി. ആ​രി​ക്കാ​ടി ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​ത്ത് വ​ച്ച് കു​മ്പ​ള പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ലാ​ലാ ക​ബീ​ർ (അ​ഹ​മ്മ​ദ് ക​ബീ​ർ ലാ​ല), മു​ഹ​മ്മ​ദ് മി​ർ​ഷാ​ൻ എ​ന്നി​വ​ർ കു​ടു​ങ്ങി​യ​ത്.

കാ​ഞ്ഞാ​ങ്ങാ‌​ട് സ്വ​ദേ​ശി​യാ​യ ലാ​ലാ ക​ബീ​റി​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലു​മാ​യി ക​വ​ർ​ച്ച, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ, ക്വ​ട്ടേ​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൈ​സൂ​രു​വി​ൽ ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ൾ അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്.

ജ​യി​ൽ മോ​ചി​ത​നാ​യ ശേ​ഷം ഇ​യാ​ൾ വീ​ണ്ടും ല​ഹ​രി​ക്ക​ട​ത്ത് ശൃം​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കി​യ അ​ന്ത​ർ സം​സ്ഥാ​ന ല​ഹ​രി മാ​ഫി​യാ​യെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : arrest drug case Lala Kabir

Recent News

Corehub Up