x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി ലൈ​നി​ല്‍ വാ​ട്ട​ര്‍ ടാ​ങ്ക​ര്‍ ത​ട്ടി; ഷോ​ക്കേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 4, 2026 12:50 PM IST | Updated: July 4, 2026 12:52 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സം​ഭാ​ജി​ന​ഗ​റി​ൽ വാ​ട്ട​ര്‍ ടാ​ങ്ക​ര്‍ വൈ​ദ്യു​തി ലൈ​നി​ല്‍ ത​ട്ടി ഷോ​ക്കേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പൈ​ത​ന്‍ താ​ലൂ​ക്കി​ല്‍ പ​ച്ചോ​ട് പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള​ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നി​ടെ ശി​വ​ജി സാ​ഹേ​ബ്‌​റാ​വു ഭും​റെ (58) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​നോ​ജ് റാം​നാ​ഥ് ഭും​റെ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ടാ​ങ്ക​ര്‍ മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​നി​ല്‍ ത​ട്ടി വൈ​ദ്യു​തി ടാ​ങ്ക​റി​ലൂ​ടെ പ്ര​വ​ഹി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും തെ​റി​ച്ച് വീ​ണു. ഉ​ട​ന്‍ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ശി​വ​ജി​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​വ​ധി​യി​ട​ങ്ങ​ളി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു​ള​ള മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

Tags : Water tanker power line die

Recent News

Corehub Up